University Announcements 03 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നാലാംഘട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ നാലാംഘട്ട പ്രവേശനം ഡിസംബര്‍ 7-ന് നടക്കും. ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ബിരുദധാരികളായ അപേക്ഷകരില്‍ 61 മുതല്‍ 83 വരെ റാങ്കില്‍ ഉള്‍പ്പെട്ടവരും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ എസ്.സി., എസ്.ടി., എല്‍.സി., ഒ.ബി.എക്‌സ്., ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഡിസംബര്‍ 7-ന് രാവിലെ 10 മണിക്കും മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 251 മുതല്‍ 325 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും 326 മുതല്‍ 400 വരെ റാങ്കിലുള്‍പ്പെട്ടവരും, സ്‌പോര്‍ട്‌സ് ക്വാട്ട ലിസ്റ്റില്‍ 1 മുതല്‍ 400 വരെ റാങ്കിലുള്‍പ്പെട്ടവരും പകല്‍ 2 മണിക്കും ഹാജരാകേണ്ടതാണ്. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പെരിന്തല്‍മണ്ണ എം.എസ്.ടി.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തൃശൂര്‍ തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവയില്‍ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 4-ന് വൈകീട്ട് 4 മണിക്കു മുമ്പായി ഓപ്ഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494-2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഹ്യൂമണ്‍ ഫിസിയോളജി പ്രവേശനം

ലൈഫ്‌സയന്‍സ് പഠന വകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി വിഷയത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., മുസ്ലീം വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് ഡിസംബര്‍ 7-ന് രാവിലെ 10.30-ന് പ്രവേശനം നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.

പരീക്ഷാഫലം

2019 ജൂലൈ മാസത്തില്‍ നടത്തിയ 2, 4, 6 സെമസ്റ്റര്‍ ബി.എസ്.സി., നോണ്‍ സി.സി.എസ്.എസ്. 1999 മുതലുള്ള പ്രവേശനം ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് 2001 മുതലുള്ള പ്രവേശനം ഓള്‍ഡ് സ്‌കീം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെപ്റ്റംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസത്തില്‍ അയക്കുന്നതാണ്.

സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും.

ക്രിസ്തുമസ് അവധി 19 മുതല്‍ 28 വരെ

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠന വകുപ്പുകള്‍ക്കും സര്‍വകലാശാല സെന്ററുകള്‍ക്കും ഡിസംബര്‍ 19 മുതല്‍ 28 വരെ ക്രിസ്തുമസ് അവധി ആയിരിക്കും.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ് പ്രവേശം- റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബർ 7,8 തീയതികളിൽ പ്രവേശനം നടത്തും. അർഹരായവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അതത് കോളേജിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ/കേസ് സ്റ്റഡി

നാലാം സെമസ്റ്റർ എം സി എ/ എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി. ബി. സി. എസ്. എസ്.- റെഗുലർ /ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി – മെയ് 2020 ) പ്രായോഗിക പരീക്ഷ/ കേസ് സ്റ്റഡി ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതാണ്.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 07.12.2020, 08.12.2020
ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് – 07.12.2020, 08.12.2020
ഐ ടി എഡ്യൂക്കേഷൻ സെന്റർ, പാലയാട് – 08.12.2020, 10.12.2020
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളും www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20.

ബി. ടെക് ഈവനിംഗ് കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഇന്ന് (ഡിസംബർ 4) ഉച്ചയ്ക്ക് രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook