University Announcements 02 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 4-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. മൂന്ന് വര്‍ഷ യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2021 ജനുവരി 11-ന് നടക്കും.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോര്‍ 2020 ബാച്ചിലേക്ക് എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ ഡിസംബര്‍ 4-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്., അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സമയം നീട്ടി

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും, മൂന്നും വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് പിഴയോട് കൂടി അടക്കാനുള്ല സമയം ഡിസംബർ 31 വരെ നീട്ടി.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല യു.ജി.സി- എച്ച്.ആർ.ഡി.സിക്ക് ഈ അധ്യയന വർഷത്തിൽ അനുവദിച്ച നാല് ഷോർട്ട് ടേം കോഴ്സുകളിലേക്കും ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 17 മുതൽ 19 വരെ നടത്തുന്ന മൂക്സ് ആൻഡ് ഓപ്പൺ എഡ്യുക്കേഷണൽ റിസോഴസസ് കോഴ്സിന് ഡിസംബർ 11 വരെയും ഡിസംബർ 21 മുതൽ 23 വരെ നടത്തുന്ന ജെൻഡർ സ്റ്റഡീസ് കോഴ്സിന് ഡിസംബർ 16 വരെയും ഡിസംബർ 28 മുതൽ 30 വരെ നടത്തുന്ന ഹൂമൻ റൈറ്റ് ആൻഡ് ആർ.ടി.ഐ ആക്ട് കോഴ്സിനും ജനുവരി 1 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിനും ഡിസംബർ 22 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2013 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ എം. സി. എ. (മേഴ്സി ചാൻസ്) ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ (ജനവരി 2019), രണ്ടും നാലും സെമസ്റ്റർ (ജൂലൈ 2019) പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയം/ ഫോട്ടോകോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 15.12.2020 ന് വൈകുന്നേരം 5 മണി വരെയും രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടേതിന് 16.12.2020 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

ടൈംടേബിൾ

29.12.2020, 08.01.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഒന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2019) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബി.എസ്സ്.സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2020 ഡിസംബര്‍ 4 നകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കികൊണ്ടുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് 2020 ഡിസംബര്‍ 8 ന് പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ്സ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 0471-2560363, 2560364.

സ്‌പോട്ട് അഡ്മിഷന്‍

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 4ന് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ 15,000 റാങ്ക് വരെയുളള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് 12 മുതല്‍ 30,000 റാങ്ക് വരെയുള്ള എല്ലാ പിന്നാക്കസമുദായംഗങ്ങളും, പട്ടികജാതി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാരും, 02.30 മുതല്‍ 50,000 റാങ്ക് വരെയുള്ള എല്ലാ പട്ടികജാതിവിഭാഗക്കാരും, 03.00 മുതല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ടെക്‌സ്റ്റൈല്‍ ടെക്‌നോളജി പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ വിഭാഗക്കാരും നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org, www.cpt.ac.in.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook