Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

University Announcements 01 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 01 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തില്‍ എസ്.സി., എസ്.ടി. വിഭാഗത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്തുന്നു. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വേക്കന്‍സികള്‍ക്കനുസരിച്ച് കോളേജ് ഓപ്ഷനുകള്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി ഡിസംബര്‍ 4 വരെ മാറ്റി നല്‍കാവുന്നതാണ്. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഡിസംബര്‍ 7-ന് പകല്‍ 12 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് ഡിസംബര്‍ 11-ന് വൈകീട്ട് 3 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്.

കീം സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റ് ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക്. പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ഡിസംബര്‍ 3 മുതല്‍ 5 വരെ, രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 വരെ കീം സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 8547105479, 9995999208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ബി.ടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്. ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ഡിസംബര്‍ 3 മുതല്‍ 4 വരെ, സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 8547105479, 9995999208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

എം.എ. ജേണലിസം പ്രവേശനം

ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എം.എ.-ജെ.എം.സി. 2020 പ്രവേശനത്തിന് പി.എച്ച്. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ രേഖകളുമായി ഡിസംബര്‍ 4-ന് മുമ്പായി പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്.

എം.എസ്.സി. അപ്ലൈഡ് ജിയോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠനവകുപ്പില്‍ എം.എസ്.സി. അപ്ലൈഡ് ജിയോളജി പ്രവേശനത്തിന് ഒരു എസ്.ടി. സീറ്റ് ഒഴിവുണ്ട്. എം.എസ്.സി. അപ്ലൈഡ് ജിയോളജി എന്‍ട്രസ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത എസ്.ടി. വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ പ്രവേശനം നേടുന്നതിനായി ഡിസംബര്‍ 3-ന് 4.30 മണിക്കു മുമ്പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം.

എല്‍.എല്‍.എം. സ്‌പോട്ട് അഡ്മിഷന്‍

എല്‍.എല്‍.എം. 2020 പ്രവേശനത്തിന് ഒരു ഓപ്പണ്‍ സീറ്റും, ഇ.ടി.ബി.-2, മുസ്ലീം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി./എസ്.ടി-4 സീറ്റുകളും ഒഴിവുണ്ട്. എല്‍.എല്‍.എം. രണ്ട് വര്‍ഷ എന്‍ട്രന്‍സ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നിയമ പഠനവിഭാഗത്തില്‍ ഹാജരാകണം.

ഗ്രേഡ് ഷീറ്റ് കോളേജുകളില്‍ നിന്ന് കൈപ്പറ്റാം

കാലിക്കറ്റ് സര്‍വകലാശാല 2009, 2014 സ്‌കീം, നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഗ്രേഡ് ഷീറ്റ് കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. മെക്കാനിക്കല്‍ ബ്രാഞ്ചിന്റെ പിന്നീട് അയക്കുന്നതാണ്. ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷകളുടെ ഗ്രേഡ് ഷീറ്റ് നവംബര്‍ 19-ന് കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407472 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍ പരീക്ഷ, നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2020 റഗുലര്‍ പരീക്ഷ, മൂന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷ, നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍ പരീക്ഷ, മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ എന്നിവയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഡിസംബര്‍ 2 മുതല്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2007 സിലബസ്, അവസാന വര്‍ഷ അദീബേ ഫാസില്‍ ഉറുദു ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.

മാര്‍ച്ച് 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന, 2009 സ്‌കീം നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും, 2014 സ്‌കീം അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2021 ജനുവരി 6 മുതല്‍ ആരംഭിക്കും.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതിയ കോളേജുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഈ അധ്യയന വർഷത്തിൽ സഹകരണ മേഖലയിൽ പുതിയ കോളേജുകൾക്ക് വേണ്ടി അപേക്ഷിക്കാം. http://www.kannuruniversity.ac.in/images/pdf/acad/new_college_notification.pdf എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷകൾ ഡൌൺലോഡ് ചെയ്യുക. അവസാന തീയതി- ഡിസംബർ 31.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ പി.ജി. (അഫിലിയേറ്റഡ് കോളേജ്/സെൻറർ) ഏപ്രിൽ 2020 പരീക്ഷകളുടെ ഇന്റെർണൽ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 10 ലേക്ക് നീട്ടിയിരിക്കുന്നു.

പഠനവകുപ്പിലെ ഇന്റെർണൽ മാർക്ക്

സർവ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. മേയ് 2020 പരീക്ഷകളുടെ ഇന്റെർണൽ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 29 ആയി നിശ്ചയിച്ചിരിക്കുന്നു.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ. (റഗുലർ, സപ്ലിമെന്ററി – 2016 പുതിയ സ്‌കീം, (സ്റ്റാസ്) സപ്ലിമെന്ററി – 2016 അഡ്മിഷൻ, ലാറ്ററൽ എൻട്രി- 2017 അഡ്മിഷൻ) പരീക്ഷയുടെ കമ്പ്യൂട്ടർ ഗ്രാഫിക്സ് (എം.സി.എ. 501) വിഷയത്തിന്റെ പരീക്ഷ ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ നടക്കും.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കും. വിശദവിവരം സ്‌കൂൾ ഓഫീസിൽ ലഭിക്കും.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 25ന് ആരംഭിക്കും. വിശദവിവരം സ്‌കൂൾ ഓഫീസിൽ ലഭിക്കും.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 11ന് ആരംഭിക്കും. വിശദവിവരം സ്‌കൂൾ ഓഫീസിൽ ലഭിക്കും.

സ്പോട് അഡ്മിഷൻ

എംജി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ കോഴ്സിന് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ നാലിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ സ്പോട് അഡ്മിഷന് എത്തണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481-2731034.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് എന്നീ പി.ജി. കോഴ്സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഡിസംബർ എട്ടിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2731040.

എം.എഡ്. സീറ്റൊഴിവ്

എംജി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ എം.എഡ്. പ്രോഗ്രാമിന് എസ്.സി., എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. എസ്.ടി. വിഭാഗത്തിൽ രണ്ടും എസ്.സി. വിഭാഗത്തിൽ ഒരു സീറ്റുമാണുള്ളത്. ക്യാറ്റ് 2020 പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായവർ ഡിസംബർ നാലിനകം sps@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 0481 2731042.

എം.എസ് സി. സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ എം.എസ് സി. കോഴ്‌സിൽ എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. അർഹരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബർ നാലിന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2731037.

സിവിൽസർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം; ഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തിനായി നടത്തിയ ഇന്റർവ്യൂവിന്റെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം http://www.civilserviceinstitute.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇ-മെയിൽ മുഖേന പ്രവേശന മെമ്മോ ലഭിക്കും.

പരീക്ഷ ഫലം

2019 ഓഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം സപ്ലിമെന്ററി -2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.

2020 ജൂലൈയിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

ബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ 4ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്‌സിൽ ഡിസംബർ 4ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: http://www.cet.ac.in.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 01

Next Story
Victers Channel Timetable December 02: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 02 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com