scorecardresearch
Latest News

University Announcements 28 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 28 August 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 28 August 2020: എംജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ്‌സ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

2020 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി (2017 അഡ്മിഷന്‍ റെഗുലര്‍, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), ബി.എ (എഫ്.ഡി.പി സി.ബി.സി.എസ്) (2014 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 16 വരെ അപേക്ഷിക്കാം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതതു കോളേജുകളില്‍ സെപ്റ്റംബര്‍ 23 നു ശേഷം ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2020 സെപ്റ്റംബര്‍ 8 മുതല്‍ ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബിടെക് ഡിഗ്രി പരീക്ഷയുടെ (2013 സ്‌കീം – 2016 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന ബി.എസ്.സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്‌സിഡിയറി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് അക്കൗണ്ടിംഗ് പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2020 മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ് പരീക്ഷയുടെ വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 8 മുതല്‍ ആരംഭിക്കുന്നു. (ആറ്റിങ്ങല്‍ ഗവ.കോളേജ് ഒഴികെ) വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2020 ജൂലൈ 7 ന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ ഒന്നും രണ്ടും വര്‍ഷ ബി.കോം ആന്വല്‍ സ്‌കീം (സപ്ലിമെന്ററി ഒണ്‍ലി) പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകള്‍ സെപ്റ്റംബര്‍ 9 മുതല്‍ പുനഃരാരംഭിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം സര്‍വകലാശാല വെബ്‌സൈറ്റില്‍ ജൂലൈ 2 ന് പ്രസിദ്ധീകരിച്ചിരുന്നു. മറ്റുളള പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

2020 ജൂലൈ 7 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ബിഎ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ ആന്വല്‍ സ്‌കീം പാര്‍ട്ട് ഒന്ന്, രണ്ട് (സെപ്റ്റംബര്‍ 2019 സെഷന്‍) സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുളള പരീക്ഷ സെപ്റ്റംബര്‍ 9 മുതല്‍ നടത്തുന്നതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പരീക്ഷ ബാധകമായിരിക്കുന്നതല്ല. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജൂലൈ 6, 8, 10 തീയതികളില്‍ നടക്കേണ്ടിയിരുന്നതും ലോക്ഡൗണ്‍ കാരണം നടക്കാതെ പോയതുമായ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് – ബി.എ/ബി.എസ്.സി/ബി.കോം പരീക്ഷകള്‍ സെപ്റ്റംബര്‍ 8 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

ഒക്‌ടോബര്‍ 1 മുതല്‍ ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികളുടെ കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് റെഗുലര്‍/ഇംപ്രൂവ്‌മെന്റ്, 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍ എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 3 മുതല്‍ ആരംഭിക്കുന്നതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡ് – അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാലയുടെ കീഴിലുളള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലുമുളള അദ്ധ്യാപകരില്‍ നിന്ന് 2019-20 സാമ്പത്തികവര്‍ഷത്തിലെ ‘റിസര്‍ച്ച് പ്രോജക്ട’് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്‌കീം) – 2007 അഡ്മിഷന്‍ വരെയുളള ഫൈനല്‍ മേഴിസിചാന്‍സ് വിദ്യാര്‍ത്ഥികള്‍/സപ്ലിമെന്ററി/പാര്‍ട്ട് ടൈം ഒക്‌ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 3 മുതല്‍ ആരംഭിക്കുന്നതാണ്. പിഴകൂടാതെ സെപ്റ്റംബര്‍ 11 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 18 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി (2013 സ്‌കീം)- സപ്ലിമെന്ററി (UCEK  2015, 2016 അഡ്മിഷന്‍ ഉള്‍പ്പെടെ)/ഇംപ്രൂവ്‌മെന്റി (UCEK  -2017 അഡ്മിഷന്‍)/സെഷണല്‍ ഇംപ്രൂവ്‌മെന്റ് ഒക്‌ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 3 മുതല്‍ ആരംഭിക്കുന്നു. പിഴകൂടാതെ സെപ്റ്റംബര്‍ 11 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 16 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ സയന്‍സസ് (ജഏഉആട), ഒക്‌ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ സയന്‍സ് (ജഏഉആട) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 9 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 14 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഉഠട) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 9 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 14 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം 2020 ജനുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2018 അഡ്മിഷന്‍ ആന്റ് സപ്ലിമെന്ററി – 2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.സി കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ (2013 ന് മുന്‍പുളള അഡ്മിഷന്‍) 2010, 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്, 2012 അഡ്മിഷന്‍ സപ്ലിമെന്ററി ബി.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 15 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.

2019 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിന്‍), എം.എ മ്യൂസിക് (വീണ), എം.എ ഡാന്‍സ് (കേരള നടനം), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി ബയോടെക്‌നോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുമ്പ്), 2019 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2013 അഡ്മിഷന് മുമ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനറൽ നഴ്‌സിംഗ്: അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 17 ലേക്ക് നീട്ടി

2020-21 അധ്യയന വർഷത്തെ ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 17 ലേക്ക് നീട്ടിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. നേരത്തെയിത് ആഗസ്റ്റ് 27 വരെയായിരുന്നു.

കേപ്പിൽ എം.ടെക് അഡ്മിഷന് അപേക്ഷിക്കാം

കേപ്പിന്റെ കീഴിലുളള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എന്നീ എഞ്ചീനിയറിങ് കോളേജുകളിൽ എം.ടെക് സ്‌പോൺസേഡ്/മെറിറ്റ് സീറ്റിലേക്കുളള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.capekerala.org/ http://www.dtekerala.gov.in.

സ്‌പോൺസേർഡ് ക്വാട്ടയിൽ എം.ടെക് പ്രവേശനം

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ, പൂജപ്പുരയിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംങ്, സിഗ്നൽ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളു. 1000 രൂപ ഫീസടച്ച് http://www.lbt.ac.in, http://www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ ഒൻപത്. ഫോൺ: 0471 2349232, 9895983656, 8547458075, 9446136613.

കരുനാഗപ്പള്ളി എൻജിനിയറിങ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുളള കരുനാഗപ്പള്ളി എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ വിഭാഗത്തിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് ബി.ടെക് കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ നാലിന് രാവിലെ 11ന് നടത്തും. താത്പര്യമുളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9447594171, 9400423081. പ്രോസ്‌പെക്ടസ് http://www.ceknpy.ac.in ൽ ലഭിക്കും.

Read more: University Announcements 27 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 august 28