University Announcements 27 August 2020: എംജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ.
MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷഫലം
2019 മേയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ ബി.കോം. പ്രൈവറ്റ് (സി.ബി.സി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 11 വരെ സർവകലാശാല വെബ്സൈറ്റിലെ ‘സ്റ്റഡന്റ്സ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (പ്രൈവറ്റ്-റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ സർവകലാശാല വെബ്സൈറ്റിലെ ‘സ്റ്റഡന്റ്സ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ്(റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 11 വരെ സർവകലാശാല വെബ്സൈറ്റിലെ ‘സ്റ്റഡന്റ്സ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
എം.ജി. സർവകലാശാല യു.ജി. പ്രവേശനം; സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം(ക്യാപ്) വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷയിൽ വന്ന തെറ്റ് തിരുത്തുന്നതിനും വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധിക്കും.
നിലവിൽ അപ്ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം ‘സേവ്’ ചെയ്ത് അപേക്ഷ ‘ഫൈനൽ സബ്മിറ്റ്’ ചെയ്യണം. സംവരണ ആനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നൽകിയിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷൻ ഉറപ്പുവരുത്തണം. ഇതിനു വിരുദ്ധമായി സാക്ഷ്യപത്രം അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും(ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. ഇ.ഡബ്ല്യൂ.എസ്. വിഭാഗക്കാർ ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സംവരണാനുകൂല്യം ആവശ്യപ്പെടാത്ത പിന്നാക്കവിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം തിരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം. അപേക്ഷന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., രജിസ്റ്റർ നമ്പർ എന്നിവ തിരുത്താനാകില്ല. രജിസ്റ്റർ നമ്പരിന്റെ സ്ഥാപനത്ത് പേര്, പിതാവിന്റെ പേര് എന്നിവ നൽകിയവർക്ക് ഇതു തിരുത്താം. അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകൾ പിന്നീട് പ്രവേശനത്തിനുശേഷം തിരുത്തുന്നതിന് കോളജ് അധികൃതർക്ക് സൗകര്യം ലഭ്യമാക്കുമെന്നതിനാൽ ഹെൽപ്ലൈൻ സഹായം തേടേണ്ടതില്ല.
ജെ.ആർ.എഫ്. ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൺവയോൺമെന്റൽ സയൻസസിലെ ‘പച്ചത്തുരുത്തുകളുടെ നിർമാണത്തിൽ മിയാവാക്കി മാതൃകയിലുള്ള സമീപനം; എന്ന പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോയുടെ(ജെ.ആർ.ഫ്) ഒഴിവുണ്ട്. ഒരൊഴിവാണുള്ളത്. മൂന്നുവർഷമാണ് പ്രൊജക്റ്റ് കാലാവധി. യോഗ്യത: എൺവയോൺമെന്റ് സയൻസ്/എൺവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ്/എൺവയോൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയിലൊന്നിൽ 60 ശതമാനം മാർക്കോടെയും ഉയർന്ന അക്കാദമിക മികവോടെയും എം.എസ് സി. ജയം. പ്ലാന്റ് ടാക്സോണമിയിലെ വിദഗ്ധപരിചയം. മാസം 24200 രൂപ ലഭിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ maheshmohan@mgu.ac.in എന്ന ഇ-മെയിലിലേക്ക് സെപ്റ്റംബർ അഞ്ചിനകം നൽകണം. ഇന്റർവ്യൂ വിവരം ഇ-മെയിലിലൂടെ അപേക്ഷകരെ അറിയിക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാതീയതി
നാലാം സെമസ്റ്റര്‍ എം.എഡ് (2018-2020 അഡ്മിഷന്) വാചാപരീക്ഷ സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
2020 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 7 നും എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 8 നും എം.എ സംസ്കൃതം ജനറല്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 14 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പുതുക്കിയ പരീക്ഷാകേന്ദ്രം
സെപ്റ്റംബര്‍ 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബിഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ (2017 അഡ്മിഷന്, എസ്.ഡി.ഇ) പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രം പാളയത്തുളള പഴയ എസ്.ഡി.ഇ ബിള്‍ഡിംഗില്‍ നിന്നും യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ്, കാര്യവട്ടത്തേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു.
ഐ.എം.കെ – എം.ബി.എ സീറ്റ് ഒഴിവ്
ഐ.എം.കെ യില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 27 ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്യവട്ടം ഐ.എം.കെയില്‍ എത്തിച്ചേരേണ്ടതാണ്. ജനറല്‍, എസ്.ഇ.ബി.സി, ബി.പി.എല്‍ സീറ്റുകളില്‍ ഒഴിവുകളുണ്ട്. ഐ.എം.കെ സെലക്ട് ലിസ്റ്റിലെ റാങ്ക് അനുസരിച്ച് സീറ്റുകള്‍ അനുവദിക്കും.
പുതുക്കിയ പരീക്ഷാതീയതി
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജൂലൈ 6 ന് ലോക്ഡൗണ്‍ കാരണം മാറ്റിവച്ച അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി ഡിഗ്രി പരീക്ഷയുടെ പേപ്പര്‍ 3 – സിവില്‍ പ്രൊസീഡ്യുര്‍ കോഡ് ആന്റ് ലിമിറ്റേഷന്‍സ് ആക്ട് സെപ്റ്റംബര്‍ 14 ന് നടത്തുന്നതാണ്. തിരുവനന്തപുരം നഗരസഭ പരിധിക്കുളളില്‍ പരീക്ഷാകേന്ദ്രം ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്. മറ്റ് സബ്സെന്ററുകള്‍ തെരഞ്ഞെടുക്കുകയും എന്നാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത പരീക്ഷ കേരള സര്‍വകലാശാലയുടെ കീഴിലുളള ലോ കോളേജുകളില്‍ എഴുതാവുന്നതാണ്. ജൂലൈ 8 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പേപ്പര്‍ 4 – ഫാമിലി ലോ , സെപ്റ്റംബര്‍ 8 ലേക്കും ജൂലൈ 10 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പേപ്പര്‍ 5 – കോണ്‍സ്റ്റിറ്റിയൂഷന്‍ ലോ , സെപ്റ്റംബര്‍ 11 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല പരിധിയിലുളള ലോ കോളേജുകള്‍ സൗകര്യപ്രദമായി തെരഞ്ഞെടുക്കാവുന്നതാണ്. പരീക്ഷാകേന്ദ്രം മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതത് കോളേജ് പ്രിന്‍സിപ്പള്‍മാരെ സെപ്റ്റംബര്‍ 4 ന് മുമ്പ് അറിയിക്കേണ്ടതാണ്.
പരീക്ഷാഫലം
2020 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (2013 ന് മുമ്പുളള അഡ്മിഷന്), 2019 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (2013 ന് മുമ്പുളള അഡ്മിഷന്), 2019 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് എന്നീ പരീക്ഷകളുടെ (2010, 2011 ലെ മേഴ്സിചാന്‍സ്, 2012 ലെ സപ്ലിമെന്ററി ചാന്‍സ് ഉള്‍പ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം.
2020 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്.സി ബിരുദ പരീക്ഷയുടെ (2013 നു മുന്പുളള സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
2019 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി, എം.എസ്.ഡബ്ല്യൂ, എം.എസ്.സി ബോട്ടണി, ഹോം സയന്‍സ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്പരിശോധനയക്ക് അപക്ഷിക്കുന്നതിനുളള തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിരുദ പ്രവേശനം 2020
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സെന്റ്.മേരീസ് കോളേജിനെ (മുളവന, കൊല്ലം) ഓണ്‍ലൈന്‍ അഡ്മിഷന് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബി.എ ഇംഗ്ലീഷ്, ബി.കോം ഫിനാന്‍സ് എന്നീ കോഴ്സുകളിലേക്ക് താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ അപേക്ഷയില്‍ ഈ കോളേജും കോഴ്സുകളും ചേര്‍ക്കാവുന്നതാണ്. അപേക്ഷയില്‍ മാറ്റം വരുത്തുന്ന വിദ്യാര്‍ത്ഥികള്‍ മാറ്റം വരുത്തിയ അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 9. അപേക്ഷകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയയ്ക്കരുത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ CBCSS/CR സ്പെഷ്യല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചു
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്ത ശേഷം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ഒരു സ്പെഷ്യല്‍ പരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അതതു കോളേജിലെ പ്രിന്‍സിപ്പാള്‍ മുഖാന്തിരം സര്‍വകലാശാലയെ അറിയിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാള്‍ മുഖേന ഓഫ്ലൈനായി അപേക്ഷ സെപ്റ്റംബര്‍ 8 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2020-21 അധ്യയന വര്‍ഷത്തെ ഏകജാലക ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ആരംഭിച്ചു. സെപ്തംബര്‍ 14 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിശദവിവരങ്ങള്‍ http://www.cuonline.ac.in വെബ്സൈറ്റില്‍.
രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേര്ഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. ഫീസടച്ചതിന് ശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.
അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന തിയതിയോടടുപ്പിച്ച് അവസരം നല്‍കും. വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക്ലിസ്റ്റില് നിന്നും പ്രവേശനം നടത്തുന്നതുമാണ്. റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടേയോ രക്ഷിതാവിന്റേയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്ട്രേഷന് സമയത്ത് നല്‍കാവൂ.
അലോട്ട്മെന്റ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന് സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ല. അഡ്മിഷന് സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധ രേഖകള്‍ക്കൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, വിഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.
മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ റജിസ്ട്രേഷന് 10 ഓപ്ഷന് നല്‍കാം. പുറമേ വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മൂന്ന് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാവുന്നതാണ്. ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ വിദ്യാത്ഥികള്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
സ്പെഷ്യല്‍ പരീക്ഷ
സ്പോര്‍ട്സ്/എന്‍.സി.സി മത്സരങ്ങളില്‍ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.കോം/ബി.എസ്.സി/ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ (നവംബര്‍ 2019), ആറാം സെമസ്റ്റര്‍ ബി.സി.എ/ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ (ഏപ്രില്‍ 2020) സ്പെഷ്യല്‍ പരീക്ഷ സെപ്തംബര്‍ ഏഴ് മുതല്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. സമയം ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ.
ബി.എ/ബി.എസ്.സി ഗ്രേഡ് കാര്‍ഡ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി ഏപ്രില്‍ 2020 പരീക്ഷ എഴുതിയവര്‍ക്ക് കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡിന്റെ വൈറ്റ് പ്രിന്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതിന് മുമ്പ് ഉന്നതപഠന പ്രവേശനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ താല്‍ക്കാലികമായി ഗ്രേഡ് കാര്‍ഡിന്റെ വൈറ്റ് പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ആര്‍ക് തിസീസ്/വൈവ (2012 സ്കീം-2012, 13, 14 പ്രവേശനം, 2004 സ്കീം-2010, 11 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍.
പരീക്ഷകള്‍ സെപ്തംബര്‍ 15 മുതല്‍ നടക്കും
കാലിക്കറ്റ് സര്‍വകലാശാലയുടെ താഴെ കൊടുത്ത പരീക്ഷകള്‍ സെപ്തംബര്‍ 15 മുതല്‍ നടക്കും. കോവിഡ് മൂലം മറ്റ് ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് സെപ്തംബര്‍ രണ്ട് വരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലകള്‍ക്കകത്ത് പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കുന്നതല്ല.
നാലാം സെമസ്റ്റര്‍ എം.പി.എഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, നാലാം വര്‍ഷ ബി.എച്ച്.എം (2014 മുതല്പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ ബി.പി.എഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, അവസാന വര്‍ഷ ബി.എഫ്.എ, നാലാം സെമസ്റ്റര്‍ എം.എഡ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, എട്ടാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം-ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക്) റഗുലര്‍, അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2013 മുതല്‍ പ്രവേശനം) സപ്ലിമെന്ററി, രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്) 2016-സ്കീം-2016 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി (ഫുള്‍ടൈം/പാര്‍ട്ട്ടൈം), 2013 സ്കീം-2015 പ്രവേശനം മാത്രം സപ്ലിമെന്ററി (ഫുള്‍ടൈം/പാര്‍ട്ട്ടൈം), രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (അഫിലിയേറ്റഡ് കോളേജ്, 2016 സ്കീം-2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പി.ജി മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്) ഏപ്രില്‍ 2020 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് സെപ്തംബര്‍ ഒമ്പതിന് മുതല്‍ രാവിലെ 9.30-ന് ആരംഭിക്കും. നിയമന ഉത്തരവ് പ്രന്സിപ്പല്മാര്ക്ക് അയച്ചിട്ടുണ്ട്. ക്യാമ്പിന്റെയും ചെയര്‍പേഴ്സണ്‍മാരുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
29-ന് ദേശീയ കായിക വെബിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന് കീഴില്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ‘കായിക ക്ഷമതയുടെ പ്രാധാന്യം കോവിഡ് കാലഘട്ടത്തില്‍’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 29-ന് രാവിലെ 11 മണിക്ക് ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് നിര്‍വഹിക്കും. കായിക ക്ഷമതയുടെ പ്രാധാന്യം കോവിഡ് കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില മുഖ്യപ്രഭാഷണം നടത്തും.
Read more: University Announcements 26 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ