University Announcements 26 August 2020: എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലടി സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഡി.എസ്.റ്റി-എസ്.ഇ.ആര്‍.ബി പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസ് എം.എസ്.സി ബോട്ടണി/പ്ലാന്റ് സയന്‍സ്, നെറ്റ്/ജെ.ആര്‍.എഫ്. പ്ലാന്റ് ടാക്‌സോണമിയിലും മാര്‍ക്കര്‍ ബേസ്ഡ് ഫൈലോജെനറ്റിക് അനാലിസിസിലുമുള്ള പരിചയം അഭിലഷണീയമായിരിക്കും. ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡോ.പി.സുനോജ് കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബോട്ടണി, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തിലോ, drsunoj@gmail.com എന്ന ഇ-മെയിലിലോ സെപ്തംബര്‍ ഏഴിനകം ലഭിക്കണം. ഫോണ്‍: 9446891708.

പരീക്ഷാഫലം

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.കോം (ടാക്‌സേഷന്‍) അഞ്ചാം സെമസ്റ്റര്‍ (നവംബര്‍ 2019), ആറാം സെമസ്റ്റര്‍ (ഏപ്രില്‍ 2020) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 11-നകം അപേക്ഷിക്കണം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം- അപേക്ഷാ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ ബിരുദ (യു.ജി) പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 15-09-2020 വരെ നീട്ടി. വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം പ്രസിദ്ധികരിച്ചു

നാലാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.09.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഓപ്പൺ ഡിഫൻസ്

മലയാളത്തിൽ ഗവേഷണം നടത്തുന്ന പ്രദീപ് കുമാർ ഇ.വി, പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 27-08-2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നടത്തും.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ.(റഗുലർ, റീ അപ്പിയറൻസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം 2017-2019) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

Sree Sankaracharya Sanskrit University Announcements: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അറിയിപ്പുകൾ

സൗജന്യ കരിയര്‍ വെബിനാര്‍

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാലയില്‍‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 27/08/2020 വ്യാഴാഴ്ച 2.30 pm നു “ബിരുദപഠനത്തിനു ശേഷം ഉപരിപഠനവും ജോലി സാധ്യതകളും” എന്ന വിഷയത്തില്‍ ഒരു സൗജന്യ കരിയര്‍ വെബിനാര്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു. കരിയര്‍ വിദഗ്ധനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫുമായ ശ്രീ.എം.വി.പോളച്ചന്‍ ക്ലാസുകള്‍ നയിക്കുന്നു.

ബിരുദം കഴിഞ്ഞവര്‍ക്കും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അവരുടെ
രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 8078857553, 8281353316, 0484–2464498.

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ www.keralapareekshabhavan.in എന്ന പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Read more: University Announcements 25 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook