Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 31-08-2020 5PM വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.പി.എഡ്.(റഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ നാലു വരെ അപേക്ഷിക്കാം.

യു.ജി.സി. നെറ്റ് മാതൃക പരീക്ഷ

മഹാത്മാഗാന്ധി സർവനകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന് ഓൺലൈൻ മാതൃക പരീക്ഷകൾ നടത്തുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ ഒമ്പതിനകം 0481 2731025 എന്ന നമ്പരിൽ ബന്ധപ്പെടുക.

പ്രവാസി തൊഴിൽ നഷ്ടവും കേരളം നേരിടുന്ന വെല്ലുവിളികളും; പ്രത്യേക പ്രഭാഷണം 25ന്

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി തൊഴിൽ നഷ്ടവും കേരളം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്‌സ്റ്റൻഷനും സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സും ഇന്ത്യൻ പ്രവാസപഠന കേന്ദ്രവും സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രത്യേക പ്രഭാഷണം ഓഗസ്റ്റ് 25ന് നടക്കും. വൈകിട്ട് ഏഴിന് ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ മുൻ അംബാസിഡർ കെ.പി. ഫാബിയാൻ മുഖ്യപ്രഭാഷണം നടത്തും. //meet.google.com/zua-bwxf-cid എന്ന ലിങ്കിലൂടെ വൈകിട്ട് 6.45ന് പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കാം.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡ് – അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാലയുടെ കീഴിലുളള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലുമുളള അദ്ധ്യാപകരില്‍ നിന്ന് 2019-20 സാമ്പത്തികവര്‍ഷത്തിലെ ‘റിസര്‍ച്ച് പ്രോജക്ട’് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഐം.എം.കെ, എം.ബി.എ കൗണ്‍സിലിംഗ് തീയതികള്‍

എം.ബി.എ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് കാര്യവട്ടം കാമ്പസിലെ ഐ.എം.കെയില്‍ ആഗസ്റ്റ് 24 മുതല്‍ ആരംഭിക്കുന്നതാണ്. 1 മുതല്‍ 50 വരെയുളള റാങ്കുകാര്‍ക്ക് ആഗസ്റ്റ് 24 നും 51 മുതല്‍ 100 വരെയുളള റാങ്കുകാര്‍ക്ക് 25 നും റിസര്‍വേഷന്‍ വിഭാഗക്കാര്‍ക്ക് ആഗസ്റ്റ് 26 നും കൗണ്‍സിലിംഗ നടത്തും. കൗണ്‍സിലിംഗിന് പങ്കെടുക്കാനുളള അറിയിപ്പ് ഇ-മെയില്‍, എസ്.എം.എസ് എന്നിവ മുഖാന്തിരം അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ 8137040422 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

എം.ബി.എ (സി.എസ്.എസ് – ഈവനിംഗ് – റെഗുലര്‍) പ്രവേശനത്തിനുളള കൗണ്‍സിലിംഗ് പ്രദ്ധീകരിച്ച സെലക്ഷന്‍ ലിസ്റ്റ് പ്രകാരം 2020 ആഗസ്റ്റ് 27 ന് രാവിലെ 10 മുതല്‍ കാര്യവട്ടം ഐ.എം.കെയില്‍ നടക്കും. ലിസ്റ്റിലുള്‍പ്പെട്ട എല്ലാവര്‍ക്കും ഇ-മെയില്‍, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ 9447268840 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വൈവ വോസി

പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എഎല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകളുടെ വൈവ വോസി ആഗസ്റ്റ് 26 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. കേരള ലോ അക്കാഡമി ലോ കോളേജ്, തിരുവനന്തപുരം – ആഗസ്റ്റ് 26, 27, സെപ്റ്റംബര്‍ 07, 08 ഗവ.ലോ കോളേജ്, തിരുവനന്തപുരം – സെപ്റ്റംബര്‍ 11, 14, 15 മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, നാലാഞ്ചിറ, തിരുവനന്തപുരം – സെപ്റ്റംബര്‍ 16, 17, 18, 22, 23 സി.എസ്.ഐ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, ചെറുവാരക്കോണം – സെപ്റ്റംബര്‍ 24, 25, 28, 29 എന്‍.എസ്.എസ് ലോ കോളേജ്, കൊട്ടിയം – സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1 ശ്രീ.നാരായണഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കൊല്ലം – ഒക്‌ടോബര്‍ 5, 6, 7, 8.

വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി രാവിലെ 9.30 ന് തന്നെ ഹാജരാകേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രസ്തുത കോളേജുകളില്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വൈവയ്ക്കായി ആഗസ്റ്റ് 25 നുളളില്‍ കോളേജ് പ്രിന്‍സിപ്പള്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ എം.കോം വൈവ വോസി പരീക്ഷകള്‍ ആഗസ്റ്റ് 24 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

ആറാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്‌കീം) സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ് (2007 അഡ്മിഷന്‍ വരെ) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 24 മുതല്‍ ആരംഭിക്കുന്നു. പിഴ കൂടാതെ സെപ്റ്റംബര്‍ 7 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 11 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (മേഴ്‌സിചാന്‍സ് 2009 അഡ്മിഷന്‍ വരെ) റീസ്ട്രക്‌ച്ചേര്‍ഡ് ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 മാര്‍ച്ചില്‍ നടന്ന സി.ബി.സി.എസ് ബി.കോം ആറാം സെമസ്റ്റര്‍ 2017 അഡ്മിഷന്‍ (റെഗുലര്‍), 2016, 2015 & 2014 അഡ്മിഷന്‍ (സപ്ലിമെന്ററി), 2013 അഡ്മിഷന്‍ (മേഴ്‌സിചാന്‍സ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

Education News: വിദ്യഭ്യാസവാർത്തകൾ

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

കേരളത്തിലെ മുഴുവൻ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഓരോ വിഷയങ്ങൾക്കും 50 ശതമാനം മാർക്ക് വേണമെന്നുള്ള യോഗ്യത, ഈ വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ചാൽ മതിയെന്ന് പുതുക്കി നിശ്ചയിച്ചു. പുതുക്കിയ യോഗ്യതയനുസരിച്ച് പ്രവേശനത്തിന് 26 വരെ അപേക്ഷ നൽകാം.

പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ: പ്ലസ് വണ്‍ പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം

ആലപ്പുഴ: ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 25 വൈകീട്ട് അഞ്ചു വരെ നീട്ടി. .പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ തയാറുള്ള, പത്താംതരം വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ഇവിടുത്തെ ബയോളജി സയന്‍സ് ബാച്ചിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കും.ആകെയുള്ള സീറ്റില്‍ 60ശതമാനം പട്ടികജാതിക്കാര്‍ക്കും, 30 ശതമാനം പട്ടിക വര്‍ഗ്ഗക്കാര്‍ക്കും, 10ശതമാനം പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫിസില്‍ നിന്ന് നേരിട്ടും, 9947264151, 9447488521 എന്നീ വാട്‌സപ്പ് നമ്പരുകളില്‍ നിന്ന് അപേക്ഷകര്‍ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം പ്രിന്‍സിപ്പല്‍,ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.എം.ആര്‍.എച്ച്.എസ്.എസ്., വാടയ്ക്കല്‍ പി.ഒ., പുന്നപ്ര വടക്ക്, ആലപ്പുഴ 688003

കോവിഡ് പാസ്സ്‌വേഡ്: എൻ.എസ്.എസ് ഓൺലൈൻ പരിശീലനം

കോവിഡ് സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ വി.എച്ച്.എസ്.ഇ എൻ.എസ്.സിന്റെ അദ്ധ്യാപക പ്രോഗ്രാം ഓഫീസർമാർക്കും വിദ്യാർത്ഥി വോളണ്ടിയർ ലീഡർമാർക്കും കോവിഡ് പാസ്സ് വേഡ് – വീടുകളിലെ കോവിഡ് പ്രതിരോധ മാനേജ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് 22ന് രാവിലെ 11ന് സൂം മുഖേന സർട്ടിഫിക്കറ്റോടെയുളള ഓൺലൈൻ വിദഗ്ദ പരിശീലനം സംഘടിപ്പിക്കുന്നു.

ആദ്യഘട്ടത്തിൽ ഒരു വിദ്യാലയ യൂണിറ്റിൽ നിന്നും പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ പ്രതിനിധികൾ അടക്കം 1000 പേർ പങ്കെടുക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥി വോളണ്ടിയർ പ്രതിനിധികൾ പ്രസ്തുത വിഷയത്തിൽ അധ്യാപകരുടെ സഹായത്തോടെ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും (30000 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും) ഗൂഗിൾ മീറ്റിലൂടെ പരിശീലനം നൽക്കും.

കോവിഡ് അതിവ്യാപനം ഉണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 317 സ്‌കൂൾ ക്യാമ്പസുകളിലെ പരിശീലനം കിട്ടിയ 30000 വോളണ്ടിയർ വിദ്യാർത്ഥികൾ അവരുടെ വീട്ടിലും സഹപാഠികളുടെ വീടുകളിലും അയൽ/ബന്ധു വീടുകളിലും പ്രതിരോധ മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കുന്നതിൽ നിർണ്ണായ പങ്കു വഹിക്കും.
പി.എൻ.എക്‌സ്. 2875/2020

കെൽട്രോൺ നോളഡ്ജ് സെന്റർ: കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, പ്രീസ്‌കൂൾ & മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഫയർ ആന്റ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.
പി.എൻ.എക്‌സ്. 2876/2020

നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.

2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുളള കായികയിനങ്ങളിൽ സംസ്ഥാന (യൂത്ത്/ജൂനിയർ) സ്‌കൂൾ തലത്തിൽ മൂന്നാം സ്ഥാനം നേടുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസ്സോസിയേഷനുകൾ സംഘടിപ്പിയ്ക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാർക്ക് അനുവദിയ്ക്കുന്നത്. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുളള പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉളളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുളളൂ.

സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26 ആണ്. അപൂർണ്ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1

Read more: University Announcements 20 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook