Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ബിരുദ പ്രവേശനം: വിവരങ്ങൾ സ്വയം തിരുത്താനും കോളേജ് ഓപ്ഷനുകൾ കൂട്ടിചേർക്കാനും അവസരം
കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ പ്ലസ് ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനുമുള്ള സൗകര്യം രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്. തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനുമായി Student Login -ൽ CAP ID, Security Key എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതുമാണ്. വ്യക്തിഗത വിവരങ്ങൾ, യോഗ്യത, കോളേജ് എന്നിവ ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യാവുന്നതാണ്. എഡിറ്റിങ് പൂർത്തീകരിച്ചതിനു ശേഷം Final submit & pay ബട്ടൺ ക്ലിക്ക് ചെയ്ത് അന്തിമ സമർപ്പണം നടത്തേണ്ടതും അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായി എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷൻ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻ പ്രകാരം അപേക്ഷിച്ച വിദ്യാർത്ഥികളിൽ നിന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത്. ആയതിനാൽ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി ക്വോട്ടയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയും നേരത്തെ തെരെഞ്ഞെടുത്ത 20 ഓപ്ഷനുകൾക്ക് പുറമെ യോഗ്യതയ്ക്കനുസരിച്ച് 5 ഓപ്ഷനുകള്‍ നല്‍കേണ്ടതുമാണ്.
നിലവിൽ സർവകലാശാലയിലേക്ക് ഇമെയിൽ മുഖേനയോ നോഡൽ ഓഫീസർമാർ മുഖേനയോ പ്ലസ് ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴികെ തിരുത്തുന്നതിനായി അപേക്ഷിച്ചവർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി തിരുത്തലുകൾ വരുത്തി അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കായി http://cuonline.ac.in/ug/ എന്ന വെബ് പേജ് സന്ദർശിക്കുക.
Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാസമയം
21.08.2020 ന് നടക്കുന്ന അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എ. റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, എം. എസ് സി. എൻവയോണ്‍മെന്റൽ സയൻസ് (റെഗുലർ/സപ്ലിമെന്ററി, മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 07.09.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
എ. പി. സി. സമർപ്പണം (അറ്റന്റൻസ് പ്രോഗ്രസ്സ് സർട്ടിഫിക്കറ്റ്)
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എ. പി. സി. 26.08.2020 മുതൽ 09.09.2020 വരെ ഓൺലൈനായി സമർപ്പിക്കാം.
Read more: University Announcements 19 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ
Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
വൈവ /പ്രാക്ടിക്കൽപരീക്ഷ
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ തമിഴ്, എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ വൈവ ആഗസ്റ്റ് 24 നും, എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബർ 9 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ 2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജി പരീക്ഷയുടെ വൈവ ആഗസ്റ്റ് 24, 26 തീയതികളിൽ അതതു സെന്ററുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂലൈയിൽൽ നടന്ന നാലാം സെമസ്റ്റർർ എം.എസ്.സി കൌൺസിലിംഗ് സൈക്കോളജി, സൈക്കോളജി പരീക്ഷകളുടെ വൈവ യഥാക്രമം ആഗസ്റ്റ് 24, 25, 26 തീയതികളിലും പ്രാക്ട്രിക്കൽ സെപ്റ്റംബർർ 7, 8, 9, 11, 14 തീയതികളിലും നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടികൽ പരീക്ഷയും വൈവയും ആഗസ്റ്റ് 26 നും കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്റ്റംബർ 15 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ പരീക്ഷാ തീയതികൾ
കേരള സർവകലാശാല റദ്ദാക്കിയ ജൂൺൺ 9 ന് നടന്ന അവസാന വർർഷ ബി.കോം (ആന്വൽ സ്കീം) മാനേജ്മെന്റ് അക്കൌണ്ടിംഗ് പുഃനപരീക്ഷ ആഗസ്റ്റ് 26 ന് നടത്തുന്നതാണ്. ഈ പരീക്ഷയ്ക്ക് ഗവ.സംസ്കൃത കോളേജ്, തിരുവനന്തപുരം എഴുതിയ എല്ലാ വിദ്യാർർത്ഥികളും എസ്.എൻ കോളേജ്, ചെമ്പഴന്തിയിൽ പുനഃപരീക്ഷ എഴുതേണ്ടതാണ്. ക്രൈസ്റ്റ് നഗർ കോളേജ്, മാറനല്ലൂരിൽ പരീക്ഷയെഴുതിയ രജിസ്റ്റർ നം.3031501366, 3031601124, 3031701001 മുതൽ 3031701126 വരെയുളള വിദ്യാർത്ഥികൾ ക്രൈസ്റ്റ് നഗർ കോളേജ്, മാറനല്ലൂരിലും, 30317011027 മുതൽ 301701215 വരെയുളള വിദ്യാർത്ഥികളും, എല്ലാ സപ്ലിമെൻന്ററി വിദ്യാത്ഥികളും (രജിസ്റ്റർ നമ്പർ 1401026-1401498, 3031501005-3031501399 3031601005-3031601395, 91505-91519) മദർ തെരേസ കോളേജ്, നെല്ലിക്കാടും പരീക്ഷ എഴുതേണ്ടതാണ്. ബാക്കിയുളള എല്ലാ വിദ്യാർത്ഥികളും അതതു പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.
Sree Sankaracharya Sanskrit University Announcements: ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 2020 ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ./ എം.എസ്.സി./ എം.പി.എഡ്. (റെഗുലര്‍/ റിഅപ്പിയറന്സ്/ റിഅഡ്മിഷന്) പരീക്ഷകളുടെ പ്രൊവിഷണല്‍ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in) ലഭ്യമാണ്.
For More News on University Announcements, Follow this link