Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

University Announcements 18 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 18 August 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ആര്യ റാങ്കിങ്ങിൽ ഇടം നേടി എം.ജി. സർവകലാശാല

നൂതനാശയങ്ങളും കണ്ടുപിടുത്തവും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച 25 വിദ്യാഭ്യാസ സ്ഥാപനങ്ങിലൊന്നായി മഹാത്മാഗാന്ധി സർവകലാശാല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഓൾ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും നൂതനാശയങ്ങളും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി തയാറാക്കിയ ആര്യ റാങ്കിങിൽ (അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്‌സ്-ARIIA) സർക്കാർ-സർക്കാർ എയ്ഡഡ് സർവകലാശാലകളുടെ ഗണത്തിലാണ് ആദ്യ 25 റാങ്കിനുള്ളിൽ എം.ജി. ഇടംനേടിയത്. റാങ്കിങിൽ ഇടംനേടിയ കേരളത്തിലെ ഏക സർവകലാശാലയാണ് എം.ജി.

ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽ കേരളത്തിൽനിന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എട്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയും ആദ്യ 25 റാങ്കിനുള്ളിലെത്തി. പൊതുധനം ചെലവഴിക്കുന്ന സ്ഥാപനങ്ങൾ, സ്വകാര്യ-സെൽഫിനാൻസിങ് സ്ഥാപനങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് റാങ്കിങ് നടത്തിയത്.

ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ട പരിപാടികൾ- പ്രവർത്തനങ്ങൾ-നൂതനസംരംഭങ്ങൾ-സംരംഭകത്വം, ബിസിനസ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട പ്രീ ഇൻക്യുബേഷൻ-ഇൻക്യുബേഷൻ അടിസ്ഥാന സൗകര്യങ്ങൾ-സേവനങ്ങൾ, ഇതിനായുള്ള വാർഷിക ബജറ്റ് ചെലവഴിക്കൽ, ഇന്നൊവേഷൻ, ഐ.പി.ആർ., സംരംഭകത്വവികസനം എന്നിവയിലുള്ള കോഴ്‌സുകൾ, ബൗദ്ധികസ്വത്ത്, സാങ്കേതിക വിദ്യയുടെ കൈമാറൽ-വാണിജ്യവൽക്കരണം, വിജകരമായ സ്റ്റാർട്ടപ്പുകൾ, നൂതനകണ്ടുപിടുത്തങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് റാങ്കിങിനായി പരിഗണിച്ചത്. രാജ്യത്തെ 180 സർവകലാശാല/ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ് മികച്ച 50 സ്ഥാപനങ്ങളുടെ റാങ്ക് തയാറാക്കിയത്. 494 കോളജ്-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള മികച്ച 50 സ്ഥാപനങ്ങളുടെ റാങ്കിങും പ്രസിദ്ധീകരിച്ചു. കോളജ്-വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീനാരായണ കോളജ് ആദ്യ 25 റാങ്കിനുള്ളിൽ ഇടംനേടി. വിവിധ ഗണത്തിലുള്ള മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങാണ് പ്രസിദ്ധീകരിച്ചത്.

സ്റ്റുഡന്റ് മെന്ററിംഗ്: വെബിനാർ 22ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിലുള്ള സൈക്കോളജിക്കൽ കൗൺസിലിങ് സെന്റർ സർവകലാശാല-കോളേജ് അധ്യാപകർക്കായി ‘സ്റ്റുഡന്റ് മെന്ററിംഗ്’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22ന് രാവിലെ 10ന് വൈസ് ചാൻസലർ പ്രൊഫസർ സാബു തോമസ് ഉദ്ഘാടനം ചെയ്യും. സർവകലാശാലയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആനിയമ്മ മാത്യു, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്ടർ ഡോ. രാജീവ് കുമാർ എന്നിവർ സംസാരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലക്ഷ്യങ്ങൾ, അധ്യാപക-വിദ്യാർഥി ബന്ധങ്ങളുടെ ആവശ്യകത എന്നിവ വിശകലനം ചെയ്യും. വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/CgWQseRjLhn6qTnHA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എല്‍.എല്‍.എം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം (സ്വാശ്രയം, 2 വര്‍ഷം) 2020-21 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബർ ഏഴിന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് – ജനറല്‍ 370/- രൂപ, എസ്.സി /എസ് ടി 160/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://www.cuonline.ac.in -> Registration -> LLM 2020 Registration -> ‘New User (Create CAP ID) എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. ഓണ്‍ലൈന്‍ പ്രിന്റ്‍ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോണ്‍ : 0494 2407584, 2407016.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കണ്ണൂർ. സർവകലാശാലയുടെ താവക്കര ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കോർപറേഷന്റെ കണ്ടെയ്ൻമെൻറ് സോണിലായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

ഹാൾടിക്കറ്റിൽ അൽ മക്കർ അറബിക് കോളേജ്, മട്ടന്നുർ പി. ആർ. എൻ. എസ്. എസ്. കോളേജ്, കെ. എം. എം. ഗവ. വിമൻസ് കോളേജ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി പരീക്ഷാർഥികൾ യഥാക്രമം കേയീ സാഹിബ് ട്രെയിനിങ് കോളേജ്, ഇരിട്ടി എം. ജി. കോളേജ്, താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നീ കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

തിരിച്ചറിയൽ രേഖ ഹാജരാക്കണം

20.08.2020 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യുന്നതിന് പകരം ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

പ്രസ്തുത ഹാൾ ടിക്കറ്റിനൊപ്പം ഫോട്ടോയും മേൽവിലാസവുമടങ്ങിയ തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ (പാൻ കാർഡ്/ വോട്ടേഴ്‌സ് ഐഡി/ആധാർ കാർഡ്/ പാസ്പോർട്ട്) നിർബന്ധമായും ഹാജരാക്കണം. ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികളുടെ ഐഡന്റിറ്റി ഉറപ്പാക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഈ സംവിധാനം 20.08.2020 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി പരീക്ഷകൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

പരീക്ഷാവിജ്ഞാപനം

2009-2013 അഡ്മിഷൻ സിലബസ് ബിരുദ (സി. സി. എസ്. എസ്.) വിദ്യാർഥികളുടെ എല്ലാ സെമസ്റ്ററുകളുടെയും അവസാന മേഴ്സി ചാൻസ് സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ആറ്, നാല്, രണ്ട്, അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകൾക്ക് യഥാക്രമം 24.08.2020, 27.08.2020, 08.09.2020, 15.09.2020, 18.09.2020, 24.09.2020 തീയതികൾ മുതൽ അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഓരോ സെമസ്റ്റർ പരീക്ഷകൾക്കും `2500/- വീതം രജിസ്റ്റേഷൻ ഫീസിനത്തിലും `290/- മറ്റ് ഫീസിനത്തിലും അടക്കേണ്ടതാണ്. ഓരോ പേപ്പറിനും `500/- രൂപ വീതവും ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവ്വകലാശാലയുടെ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടത്തതുമായ (1)ചെർക്കള, മാർത്തോമ കോളേജ് ഫോർ ദി ഹിയറിങ് ഇo പയർഡ്, (2) മാനന്ത വാടി, പി കെ കെ എം കോളേജ് ഓഫ അപ്ലഡ് സയൻസ് എന്നിവടങ്ങളിലെ 2020-21 വർഷത്തെ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 9 2020 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് അതത് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.
Ph: 04994 -282858, 282382, 284612(www.marthoma.ac.in)
Ph: 04935-245484, 8547005060(casmananthavady.ihrd@gmail.com)

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് – തീയതി നീട്ടി

കേരള സര്‍വകലാശാല നടത്തുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയ്ക്ക് (ജൂലൈ 2020 സെഷന്‍) അപേക്ഷിക്കുന്നതിനുളള അവസാന തീയതി 2020 ആഗസ്റ്റ് 24 വരെ നീട്ടിയിരിക്കുന്നു.

വൈവ

2020 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എം.സി.ജെ പരീക്ഷയുടെ വൈവ ആഗസ്റ്റ് 20 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അവസാന വര്‍ഷ ആന്വല്‍ സ്‌കീം ബി.കോം മാനേജ്‌മെന്റ് അക്കൗണ്ടിംഗ് പരീക്ഷ റദ്ദാക്കി

കേരള സര്‍വകലാശാല ആന്വല്‍ സ്‌കീം ബി.കോം അവസാന വര്‍ഷ മാനേജ്‌മെന്റ് അക്കൗണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് 26 ന് നടത്തുന്ന പുനഃപരീക്ഷ നേരത്തെ എഴുതിയ അതേ കേന്ദ്രത്തില്‍ തന്നെ എഴുതേണ്ടതാണ്.

പ്രോജക്ട് സമര്‍പ്പിക്കാം

2020 ജൂണില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം – 2017 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ആഗസ്റ്റ് 26 ന് മുമ്പായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നേരിട്ടോ പോസ്റ്റ് മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം.

സി.എ.സി.ഇ.ഇ – വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ (ഈവനിംഗ്) കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 3 മാസം, ക്ലാസ്: തിങ്കള്‍ മുതല്‍ വെളളി വരെ വൈകുന്നേരം 5 മുതല്‍ 7 വരെ, ഫീസ്:6,000/- രൂപ.

പി.ജി ഡിപ്ലോമ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്, യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദം, കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ്ഫീസ്: 16,500/-രൂപ.

സര്‍ട്ടിഫിക്കറ്റ് ഇന്‍ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, ജി.എന്‍.എം/ബി.എസ്.സി; നഴ്‌സിംഗ് കൂടാതെ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഫീസ്: 7500/- രൂപ, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് കാലാവധി: ആറ് മാസം

http://www.keralauniversity.ac.in നിന്നും 23 -ാം നമ്പര്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ടആക ബാങ്കില്‍ A/C.No..57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടര്‍, സി.എ.സി.ഇ.ഇ, കേരള സര്‍വകലാശാല പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം 695033 വിവാസത്തില്‍ അയയ്ക്കുക. അപേക്ഷ തപാലില്‍ മാത്രമേ സ്വീകരിക്കുകയുളളൂ. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 4.

സ്റ്റുഡന്റ്‌സ് കാര്‍ഷിക ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു

സര്‍വകലാശാല കാമ്പസിനെ കാര്‍ഷിക സമൃദ്ധമാക്കുന്ന ഹരിതാലയം പദ്ധതിയുടെ ഭാഗമായി കര്‍ഷകദിനത്തില്‍ സ്റ്റുഡന്റ്‌സ് കാര്‍ഷിക ഫെല്ലോഷിപ്പ് പദ്ധതി തുടങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫെല്ലോഷിപ്പ് നല്‍കുന്നത്. കാര്യവട്ടം കാമ്പസിലെ ഹരിതാലയം പദ്ധതിയുടെ ഭാഗമായുളള കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും അതോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ പഠനഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്. കൃഷിജീവിതവുമായി തലമുറയെ ബന്ധിപ്പിക്കാനും കാര്‍ഷികവൃത്തി അക്കാദമിക ജീവിതത്തിന്റെ ഭാഗമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമാകുന്ന പദ്ധതിയാണിത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍, കാമ്പസ് ഡയറക്ടര്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കേരള സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ കൂടി ഭാഗമായി നെല്‍കൃഷി, പച്ചക്കറികൃഷി, കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി, ഫലവൃക്ഷത്തോട്ടം എന്നിങ്ങനെ വിപുലമായ കാര്‍ഷികപ്രവര്‍ത്തനങ്ങളാണ് സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ നടന്നുവരുന്നത്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 august 18

Next Story
Victers Channel Timetable August 19: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 19 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com