scorecardresearch
Latest News

University Announcements 14 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 14 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

university announcements, ie malayalam

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പുല്ലൂട്ട് കെ.കെ.ടി.എം. ഗവണ്‍മെന്റ്കോളേജിൽ ബി ടി ടി എം കോഴ്സിൽ പ്രവേശനം

കെ.കെ.ടി.എം. ഗവണ്‍മെന്റ് കോളേജ്, പുല്ലൂട്ട്, തൃശൂരില്‍ ബാച്ച്‍ലര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‍മെന്റ് കോഴ്സിന് കാലിക്കറ്റ് സര്‍വ്വകലാശാല അംഗീകാരം നല്‍കി. നിലവില്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന യു.ജി. ഏകജാലക സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത കോഴ്സിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിച്ചവര്‍ക്ക് പ്രസ്തുത കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നതിന് അവസരമുണ്ട്. ആയതിന് വിദ്യാര്‍ത്ഥികള്‍ക്ക് അഫിലിയേറ്റഡ് കോളേജുകളിലുള്ള നോഡല്‍ ഓഫീസര്‍മാരുടെ സഹായം തേടാവുന്നതാണ് (http://cuonline.ac.in/ug/nodalofficer). വിശദവിവരങ്ങള്‍ക്ക് http://www.cuonline.ac.in/ug എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എൽ. ഐ. എസ് സി., എം. എ. അപ്ലൈഡ് എക്കണോമിക്സ് (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 27.08.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ

24.08.2020 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ., ബി. കോം., ബി. എസ് സി ഡിഗ്രി സ്പോർട്സ് സ്‌പെഷ്യൽ (ഏപ്രിൽ 2020) പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ആറാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് – റെഗുലർ / സപ്ലിമെന്ററി – മെയ് 2020 ) യുടെ പ്രൊജക്റ്റ് മൂല്യ വാചാ നിർണയം / ജനറൽ വൈവ ആറാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് -റെഗുലർ / സപ്ലിമെന്ററി – മെയ് 2020 ) യുടെ പ്രൊജക്റ്റ് മൂല്യ നിർണയം / വാചാ പരീക്ഷ , ജനറൽ വൈവ എന്നിവ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ ഓൺലൈനായി നടത്തുന്നതാണ്.
1. ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 18.08.2020, 20.08.2020
2. ഐ ടി എഡ്യൂക്കേഷൻ സെന്റർ, പാലയാട് – 19.08.2020, 21.08.2020

കണ്ണൂർ സർവകലാശാല ദുരന്തനിവാരണ സേന രൂപീകരിക്കുന്നു

കണ്ണൂർ: എൻ.എസ്.എസ് സെല്ലിൻറെ നേതൃത്വത്തിൽ സർവകലാശാലക്കു കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിലേയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ദുരന്തനിവാരണ സേന രൂപീകരിക്കുന്നു. സേനാരൂപീകരണത്തിന് മുന്നോടിയായി രജിസ്റ്റർ ചെയ്ത 1500ലധികം വൊളൻറിയർമാർക്ക് ആഗസ്റ്റ് 17, 18 തീയതികളിൽ ഓൺലൈൻ ഓറിയൻറേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. മരളി തുമ്മാരുകുടി (ചീഫ് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ, യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം) ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് (മെമ്പർ സെക്ര., കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോരിറ്റി ആൻഡ് ഹെഡ് സയൻറിസ്റ്റ് കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ) , ജി.പി സജിത് ബാബു (എൻ.എസ്. എസ് റീജിയണൽ ഡയറക്ടർ), ഡോ. കെ സാബുക്കുട്ടൻ (കേരള സ്റ്റേറ്റ് എൻ.എസ്. എസ് ഓഫീസർ) എന്നിവർ വോളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ക്ലാസ്സ് നയിക്കുന്നവർ

· ദുരന്ത ലഘൂകരണ നയരേഖ: അവതരണവും അവലോകനവും- ഡോ. മനോജ് കെ (കണ്ണൂർ സർവകലാശാല പരിസ്ഥിതി വിഭാഗം മേധാവി
· പ്രളയവും മണ്ണിടിച്ചിലും: ദുരന്തലഘൂകരണവും പാരിസ്ഥിതികാവബോധവും- ഡോ. ശ്രീധര രാധാകൃഷ്ണൻ (ഡയറക്ടർ, തണൽ)
· കോവിഡ് മഹാമാരി അതിജീവനവും കരുതലും- ഡോ. എ.കെ ജയശ്രീ (പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്.

പ്ലസ് വൺ പ്രവേശനം: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കണം. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Read more: University Announcements 13 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 august 14