Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം ബി എ പ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ -തൃശ്ശൂർ, ജോൺ മത്തായി സെൻറർ തൃശൂർ , പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിലേക്കും 2020 -21 എം.ബി.എ പ്രവേശനത്തിന് CAT/CMAT/KMATപരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 21 വരെ കാലിക്കറ്റ് സർവകലാശാല വെബ്സൈറ്റ് (www.uoc.ac.in) വഴി അപേക്ഷിക്കാവുന്നതാണ്.

CAT/CMAT/KMAT പരീക്ഷയ്ക്ക് 15%, 10%, 7.5% സ്‌കോർ (യഥാക്രമം ജനറൽ, മറ്റ്‌ പിന്നോക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ്ഗം) നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ (എസ് സി/എസ് ടി വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സഹിതം) CAT/CMAT/KMATപരീക്ഷ സ്കോർ കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുമ്പായി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ്, ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മലപ്പുറം 673635 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 0494 2407363.

Read more: University Announcements 12 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. സർവകലാശാല പഠനവകുപ്പുകളിൽ പി.ജി.; ഈ വർഷം പ്രവേശന പരീക്ഷ ഒഴിവാക്കി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി. പ്രവേശനത്തിനു നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) ഒഴിവാക്കി. പകരം യോഗ്യത പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി പ്രവേശനം നടത്തും. ക്യാറ്റ് 2020 ന് അപേക്ഷിച്ചവർ യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്ക്, അനുബന്ധ വിവരങ്ങൾ എന്നിവ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി, വെബ്‌സൈറ്റ് വിലാസം എന്നിവ പിന്നീട് ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

മേഴ്‌സി ചാൻസ് പരീക്ഷ; ഇംഗ്ലീഷിന് 2007 സിലബസ് ബാധകം

ബി.എ, ബി.എസ് സി., ബി.കോം മോഡൽ 1 റഗുലർ കോഴ്‌സുകളുടെ സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2009 അഡ്മിഷനു മുമ്പുള്ള വിദ്യാർഥികൾക്ക് പാർട്ട്- 1 ഇംഗ്ലീഷ് പരീക്ഷയ്ക്ക് 2007 സിലബസ് ബാധകമാക്കി ഉത്തരവായി.

അപേക്ഷ തീയതി നീട്ടി

ജൂലൈ 24ന് ഫലം പ്രസിദ്ധീകരിച്ച മൂന്ന്, അഞ്ച്, എട്ട് സെമസ്റ്റർ പഞ്ചവത്സര ബി.എ., ബി.കോം, ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 വരെ നീട്ടി.

ജൂലൈ ഏഴ്, 13 തീയതികളിൽ ഫലംപ്രസിദ്ധീകരിച്ച ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.എ, ബി.കോം., ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 18 വരെ നീട്ടി.

പൂർവവിദ്യാർഥി സംഗമം ഓൺലൈനിൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിന്റെ പൂർവവിദ്യാർഥി സംഗമം ഓഗസ്റ്റ് 15ന് രാവിലെ 10.15ന് ഓൺലൈനായി സംഘടിപ്പിക്കും. വിശദവിവരം www.smbsmgu.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കല്‍

ആഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് ജൂലൈ 2020, പ്രാക്ടിക്കല്‍ പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളായ ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര, എം.എം.എന്‍.എസ്.എസ് കോളേജ് കൊട്ടിയം, എന്‍.എസ്.എസ് കോളേജ്, പന്തളം, എസ്.ഡി കോളേജ്, ആലപ്പുഴ, എസ്.എന്‍ കോളേജ്, ചെങ്ങന്നൂര്‍, എസ്.എന്‍ കോളേജ് ഫോര്‍ വിമണ്‍, കൊല്ലം, എസ്.എന്‍ കോളേജ്, കൊല്ലം, എസ്.എന്‍ കോളേജ്, പുനലൂര്‍, എസ്.എന്‍ കോളേജ്, ശിവഗിരി, ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് കൊല്ലം, ഇമ്മാനുവേല്‍ കോളേജ്, വാഴിച്ചല്‍ എന്നീ കോളേജുകളിലെ പുതുക്കിയ ടൈംടേബില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട് ആന്റ് വൈവ

തിരുവനന്തപുരം ജില്ലയിലെ നാഷണല്‍ കോളേജ്, അമ്പലത്തറ, യു.ഐ.റ്റി.കുറവന്‍കോണം, യു.ഐ.റ്റി.പിരപ്പന്‍കോട്, ഗവണ്‍മെന്റ് കോളേജ്,കാര്യവട്ടം, എ.ജെ കോളേജ്, തോന്നയ്ക്കല്‍, സി.എ.എസ്, ധനുവച്ചപുരം എന്നീ കോളേജുകളിലെ മാറ്റിവച്ച ആറാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാര്‍ച്ച് 2020 ലെ മേജര്‍ പ്രോജക്ട് ആന്റ് വൈവ ആഗസ്റ്റ് 17, 18 തീയതികളില്‍ നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും പ്രോജക്ട് ആന്റ് വൈവ അറ്റന്‍ഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ അതതു കോളേജില്‍ നിന്നും ലഭ്യമാകുന്നതാണ്.

Read more: University Announcements 11 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഡി.ഫാം സപ്ലിമെന്ററി പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ജനുവരിയിൽ നടത്തിയ ഡി.ഫാം പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണ്ണയ പരീക്ഷാഫലം www.dme.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന് അപേക്ഷിക്കാം

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ച പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കോട്ടയത്ത് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ തലയോലപ്പറമ്പ്, പാലക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് പ്രവേശനം.

ആകെ 130 സീറ്റുകളിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലുമാണ് പ്രവേശനം. അപേക്ഷകർക്ക് 2020 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.
ആശാവർക്കർമാർക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ് പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണമുണ്ട്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി/വർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകൾ 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം.
വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസ്, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവൃത്തിദിനങ്ങളിൽ ലഭിക്കും.

ജനറൽ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിലും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി. സയൻസ് വിഷയങ്ങളിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

14 ജില്ലകളിലായി ആകെ 365 സീറ്റുകളാണുള്ളത്. ഇതിൽ 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2020 ഡിസംബർ 31ന് 17 വയസ്സിൽ കുറയാനോ 27 വയസ്സിൽ കൂടാനോ പാടില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി/വർഗക്കാർക്ക് 75 രൂപയും മറ്റുവിഭാഗത്തിന് 250 രൂപയുമാണ്. അപേക്ഷകൾ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം.

വിശദവിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ പ്രവൃത്തിദിനങ്ങളിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook