Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.എസ്.സി ഫിസിക്സ് പ്രവേശനം

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ടുമെൻറിൽ 2020-21 അധ്യയന വർഷത്തേക്കുള്ള എം.എസ്.സി ഫിസിക്സ് (അഡ്വാൻസ് ഡ് മെറ്റീരിയൽസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി- 21-08-2020. കൂടുതൽ വിവരങ്ങൾക്ക്- www.admission.kannuruniversity.ac.in സന്ദർശിക്കുക.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർസർവകലാശാല നടത്തിയ കംബൈൻഡ് സെമസ്റ്റർ ബിടെക് ഡിഗ്രി (പാർട്ട് ടൈം ഉൾപ്പെടെ) ഇന്റെർനൽ ഇമ്പ്രൂവ്മെൻറ് പരീക്ഷ ഏപ്രിൽ ..2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു . ഫലം യൂണിവേഴ്സിറ്റി വെബ് സൈ റ്റിൽ ലഭ്യമാണ്

Kalady Sree Sankaracharya University of Sanskrit Announcements: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാല അറിയിപ്പുകൾ

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാല 2020 ജൂണില്‍ നടത്തിയ 8-ാം‍ സെമസ്റ്റര്‍ ബി.എഫ്.എ. റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലവും, ഏകീകരിച്ച ബി.എഫ്.എ. പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in ല്‍ ലഭ്യമാണ്.

Kerala University Announcements: കേരള സര്‍വകലാശാല അറിയിപ്പുകൾ

കേരള സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്‌മെന്റ് (//admissions.keralauniversity.ac.in) വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 17 -ാം തീയതി 3 മണി വരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ആഗസ്റ്റ് 17 വൈകിട്ട് 5 മണി വരെ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്ക്കരുത്.

പി.ജി പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ പി.ജി പോളിമര്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷയും ബിഷപ്പ് മൂര്‍ കോളേജ്, മാവേലിക്കര, എം.എം.എന്‍.എസ്.എസ് കോളേജ്, കൊട്ടിയം, എന്‍.എസ്.എസ് കോളേജ്, പന്തളം, എസ്.ഡി കോളേജ്, ആലപ്പുഴ, എസ്.എന്‍ കോളേജ് ഫോര്‍ വിമെന്‍, കൊല്ലം, എസ്.എന്‍ കോളേജ്, ശിവഗിരി, എസ്.എന്‍ കോളേജ്, പുനലൂര്‍, ടി.കെ.എം. കോളേജ്, കൊല്ലം, ഇമ്മാനുവേല്‍ കോളേജ്, വാഴിച്ചാല്‍ എന്നീ കേന്ദ്രങ്ങളിലെ മാത്രം പി.ജി ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയും ആഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്നതാണ്. മറ്റു കേന്ദ്രങ്ങളിലെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവ വോസി

നാലാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ വൈവാ വോസി പരീക്ഷ ആഗസ്റ്റ് 17 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

ഒന്നാം വര്‍ഷ ബിരുദം രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം (2013 അഡ്മിഷന്‍ -മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലഭ്യമാണ്.

ആറാം സെമസ്റ്റർ മലയാളം ഇലക്ടീവ് പുനഃപരീക്ഷ

ജൂൺ പത്തിന് നടത്തിയതും തുടർന്ന് റദ്ദാക്കിയതുമായി ബി എ (സിബിസിഎസ്- എഫ് ഡിപി) ആറാം സെമസ്റ്റർ മലയാളം ഇലക്ടീവ് 1661-3 കേരളീയ കലകൾ എന്ന വിഷയത്തിന്റെ പുനഃപരീക്ഷ ആഗസ്ത് 14ന് രാവിലെ 9:30 മുതൽ എൻഎസ്എസ് കോളേജ് ചേർത്തല, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം, വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി എന്നീ കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

Read more: University Announcements 11 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook