University Announcements 11 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 11 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

university announcements, ie malayalam

Kerala University Announcements:  കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കല്‍

എസ്.എന്‍ കോളേജ്, കൊല്ലം, എന്‍.എസ്.എസ് കോളേജ്, പന്തളം എന്നീ കോളേജുകളുടെ മാത്രം നാലാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 17 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവാ വോസി

2020 മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ വൈവാ വോസി പരീക്ഷ ആഗസ്റ്റ് 17 ന് അതതു കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2020 സെപ്റ്റംബറില്‍ ആരംഭിക്കുന്ന എം.സി.എ ആറാം സെമസ്റ്റര്‍ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം), ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി (2011 സ്‌കീം – 2014 അഡ്മിഷന്‍ മാത്രം) എന്നീ പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 12 ന് ആരംഭിക്കുന്നതാണ്. പിഴകൂടാതെ ആഗസ്റ്റ് 21 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ആഗസ്റ്റ് 10 ലെ പരീക്ഷാകണ്‍ട്രോളറുടെ വിജ്ഞാപന പ്രകാരം രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് മേഴ്‌സിചാന്‍സ് രണ്ടാം സെമസ്റ്റര്‍ (2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷാഫലം

2019 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ ഫിലോസഫി, എച്ച്.ആര്‍.എം, ബിസിനസ് ഇക്കണോമിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.സി സൈക്കോളജി, ജിയോഗ്രഫി (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, വെബ്‌സൈറ്റ്: http://www.scolekerala.org.

Read more: University Announcements 10 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എംജി യൂണിവേഴ്സിറ്റി

എം.ജി. ബിരുദ ഏകജാലക പ്രവേശനം; ഡിജിറ്റൽ സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യണം

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ ഓൺലൈനായി അപേക്ഷിക്കുന്നവർ വിവിധ ആനുകൂല്യത്തിന് പ്രോസ്‌പെക്ടസിൽ നിഷ്‌കർഷിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. എൻ.എസ്.എസ്., എൻ.സി.സി., വിമുക്തഭടൻ – ജവാൻ വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ അതിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.

പ്രോസ്‌പെക്ടസിൽ നിഷ്‌കർഷിക്കുന്ന സാക്ഷ്യപത്രങ്ങൾക്ക് പകരം മറ്റുരേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്താൽ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. പ്രോസ്‌പെക്ടസിൽ നിഷ്‌കർഷിച്ച സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. എസ്.ഇ.ബി.സി., ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർ സംവരണ ആനുകൂല്യത്തിനായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും അപ്‌ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ സംവരണം ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഇൻകം ആന്റ് അസറ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.

എൻ.സി.സി.യുമായി ബന്ധപ്പെട്ട ബോണസ് മാർക്കിന് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവയിലെ പ്രവർത്തനത്തിന് ലഭിക്കുന്ന സാക്ഷ്യപത്രങ്ങൾ പരിഗണിക്കില്ല. വിമുക്തഭടൻ വിഭാഗത്തിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. ഈ ആനുകൂല്യം കര-നാവിക-വ്യോമസേന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും സേനാംഗങ്ങളുടെ മക്കൾക്കും മാത്രമേ ലഭ്യമാകൂ.

എം.ജി. ബിരുദപ്രവേശനം; ഏകജാലകത്തിലൂടെ ഒന്നിലധികം അപേക്ഷ നൽകരുത്- തെറ്റുകൾ തിരുത്താൻ അവസരം

മഹാത്മാഗാന്ധി സർവകലാശാല ബിരുദപ്രവേശനത്തിന് ഏകജാലകത്തിലൂടെ രജിസ്റ്റർ ചെയ്യുമ്പോൾ ഒന്നിൽക്കൂടുതൽ അപേക്ഷ സമർപ്പിക്കരുത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ തിരുത്താൻ അവസരമുണ്ട്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാനും സാധിക്കും. ഈ സൗകര്യം ഓഗസ്റ്റ് 22ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഓഗസ്റ്റ് 24 വരെ ലഭ്യമായിരിക്കും. ഈ അവസരത്തിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നമ്പർ, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ തിരുത്താൻ സാധിക്കില്ല. അതിനാൽ അപേക്ഷയിൽ തെറ്റുവരുത്തിയവർ രണ്ടാമതൊരു രജിസ്‌ട്രേഷൻ കൂടി നടത്തരുത്. പ്ലസ്ടു ബോർഡിന്റെ രജിസ്റ്റർ നമ്പർ നൽകിയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.

അലോട്ട്‌മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ എസ്.എം.എസ്. മുഖേന ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സമയബന്ധിതമായി പ്രവർത്തിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം. അപേക്ഷ നൽകുമ്പോൾ പ്രോസ്‌പെക്ടസ്, മറ്റ് നിർദ്ദേശങ്ങൾ, വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ എന്നിവ കൃത്യമായി വായിച്ചുനോക്കണം. രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കുന്നത് പരാജയപ്പെടുന്നപക്ഷം അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ ‘മൈ അക്കൗണ്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ‘ചെക്ക് യുവർ പേയ്‌മെന്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പണമടച്ചതിന്റെ തൽസ്ഥിതി മനസിലാക്കാവുന്നതാണ്.

സെനറ്റ്, സ്റ്റുഡനറ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം

സർവകലാശാല സെനറ്റ്, സ്റ്റുഡന്റ്‌സ് കൗൺസിൽ എന്നീ സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 august 11

Next Story
Victers Channel Timetable August 12: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 12 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters channel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com