Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

University Announcements 07 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 07 August 2020: എംജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

എം ജി യൂണിവേഴ്സിറ്റി

പരീക്ഷഫലം

2019 ഡിസംബർ, 2020 ജൂൺ മാസങ്ങളിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ യഥാക്രമം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്. – 2018-2020 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്. – റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ്‌ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read more: University Announcements 06 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള യൂണിവേഴ്സിറ്റി

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020
ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കാറ്റഗറി, ഓപ്ഷന്‍സ് എന്നിവയില്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘എഡിറ്റ് പ്രൊഫൈല്‍’ എന്ന ടാബ് ഉപയോഗിച്ച് സ്വമേധയാ മാറ്റം വരുത്താവുന്നതാണ്. പേര്, ജനന തീയതി, അക്കാഡമിക് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ ആവശ്യമുളളവര്‍ ഇ-മെയില്‍ മുഖാന്തിരം അപേക്ഷ നല്‍കേണ്ടതാണ്.

onlineadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി.യില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, അനുബന്ധ രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവ സഹിതം അപേക്ഷ നല്‍കുക. തിരുത്തലുകള്‍ക്കായി സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയവര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. തിരുത്തല്‍ വരുത്തിയ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോണ്‍ നമ്പറുകളില്‍ സര്‍വകലാശാലയുമായി ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല.

പരീക്ഷാഫലം

2019 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2015-2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അദ്ധ്യാപകര്‍ക്ക് ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പരിശീലനം

കേരള സര്‍വകലാശാല ഇലക്‌ട്രോണിക് ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ അദ്ധ്യാപകര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടപ്പിലാക്കുന്നു. പരിശീലന പരിപാടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. വി. പി. മഹാദേവന്‍ പിള്ള ആഗസ്റ്റ് 5 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സന്ദേശത്തില്‍ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പഠന വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ച് വൈസ് ചാന്‍സലര്‍ വിവരിച്ചു. വിവിധ പാഠ്യവിഷയങ്ങളെ ആസ്പദമാക്കിയുള്ള ഡിജിറ്റല്‍ കണ്ടെന്റ് സൃഷ്ടിയും അപ്‌ലോഡിംഗും KU PADASALA വഴി നടത്തുന്നു. പാഠ്യ – പാഠ്യേതര വിഷയങ്ങളില്‍ ഡിജിറ്റല്‍ പഠനത്തെ സഹായകരമാക്കാനുള്ള ഒരു സംരംഭം ആയിരിക്കും KU PADASALA. കേരള സര്‍വകലാശാലയുടെ എല്ലാ പഠന വകുപ്പുകളും ബിരുദ ബിരുദാന്തര പ്രോഗ്രാമുകളുടെ ഭാഗമായി MOOC (Massive Open Online Courses)നടപ്പിലാക്കി വരുന്നു. ഇത്തരം കോഴ്‌സുകള്‍ MHRD SWAYAM മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും നടത്തുക. ഗവേഷണ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ജേണലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്നതിനും ലൈബ്രറികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വിപൂലീകരിക്കും.

15 ദിവസം നീണ്ടു നില്‍ക്കുന്ന ഘങട പരിശീലന പരിപാടിയില്‍ കേരളസര്‍വകലാശാലയിലെ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കുന്നുണ്ട്. കേരള സര്‍വകലാശാല ഐ.ക്യു.എ.സിയും എച്ച്.ആര്‍.ഡി.സി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല

അറിയിപ്പ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല 2020 ജൂണില്‍ നടത്തിയ ബി.എ.(സി.ബി.സി.എസ്.എസ്.) ആറാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2020 ആഗസ്റ്റ് 17 വരെ ദീര്‍ഘിപ്പിച്ചു.

സംസ്‍കൃത ദിനാചരണത്തോടനുബന്ധിച്ച് വെബിനാര്‍ നടത്തി

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല സംസ്‍കൃത ദിനാചരണത്തോടനുബന്ധിച്ച് വെബിനാര്‍ നടത്തി. വെബിനാറിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് നിര്‍വ്വഹിച്ചു. തിരുപ്പതി ശ്രീവെങ്കിടേശ്വര വേദിക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍പ്രൊഫ. സന്നിധാനം സുദര്‍ശന ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. സംസ്‍കൃത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. പി.വി. നാരായണന്‍, സംസ്‍കൃത ന്യായ വിഭാഗം മേധാവി ഡോ. വി.കെ. ഭവാനി എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 10ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കവികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്‍കൃത കവി സമ്മേളനവും വെബിനാര്‍ ആയി നടത്തും.

കണ്ണൂർ യൂണിവേഴ്സിറ്റി

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യുജിസി- എച്ച് ആർ ഡി സിക്ക് 2020-21 വർഷത്തിൽ യുജിസി അനുവദിച്ച ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 2 വരെ ഓൺലൈൻ ലൈവ് സെഷൻ വഴിയാണ് പരിശീലന പരിപാടി. സർവകലാശാല വെബ്സൈറ്റിലെ ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് 19 വൈകിട്ട് 5 വരെ അപേക്ഷിക്കാം.

ബി. ടെക്. ഡിഗ്രി റീ-രജിസ്ട്രേഷൻ

ബി. ടെക്. ഡിഗ്രി റീ-രജിസ്റ്റ്രേഷനുള്ള അപേക്ഷകൾ ചലാൻ സഹിതം രജിസ്ട്രാർക്കും പരീക്ഷക്കുള്ള അപേക്ഷകൾ ചലാൻ സഹിതം പരീക്ഷാ കൺട്രോളർക്കും പ്രത്യേകമായി സമർപ്പിക്കേണ്ടതാണ്. റീ -രജിസ്റ്റ്രേഷൻ അനുവദിച്ചുകൊണ്ട് അക്കാദമിക് വിഭാഗത്തിൽ നിന്നും ‘റീ-രജിസ്റ്റ്രേഷൻ മെമോ’ ലഭിക്കുന്ന മുറക്ക് അതിന്റെ പകർപ്പ് പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 21.08.2020 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

നാലാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 20.08.2020 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

പ്രൊജക്റ്റ് മൂല്യനിർണയവും വാചാ പരീക്ഷയും

രണ്ടാം സെമസ്റ്റർ എം. ഫിൽ. ഇംഗ്ലിഷ് (2018 അഡ്മിഷൻ റെഗുലർ/ സപ്ലിമെന്ററി) ജൂൺ 2019 പ്രൊജക്റ്റ് മൂല്യനിർണയവും വാചാ പരീക്ഷയും 13.08.2020 ന് ഓൺലൈനായി നടക്കും.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടുക.

Read more: University Announcements 05 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 august 07

Next Story
Victers Channel Timetable August 08: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 08 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters channel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express