scorecardresearch

University Announcements 06 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 06 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി വാർത്തകളും അറിയിപ്പുകളും

university announcements, ie malayalam

കേരള യൂണിവേഴ്സിറ്റി

എന്‍.എസ്.എസ് കോളേജ് നിലമേലില്‍
നടന്ന പരീക്ഷയുടെ പുനഃപരീക്ഷ ആഗസ്റ്റ് 10 ന്

ജൂണ്‍ 15 ന് രാവിലെ 9.30 ന് എന്‍.എസ്.എസ് കോളേജ്, നിലമേലില്‍ വച്ച് നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് ഇംഗ്ലീഷ് (EN1644/CG 1642- women’s writing) , മലയാളം (ML. 1644 വിവര്‍ത്തനം, സിദ്ധാന്തവും പ്രയോഗവും), ഹിസ്റ്ററി (HY1644- The 20th Century Revolutions) , എക്കണോമിക്‌സ് (EC 1644- International Economics) എന്നീ റദ്ദു ചെയ്ത പരീക്ഷകളുടെ പുനഃപരീക്ഷ ആഗസ്റ്റ് 10 ന് രാവിലെ 9.30 ന് അതേ കേന്ദ്രത്തില്‍ വെച്ച് നടത്തുന്നതാണ്. എന്‍.എസ്.എസ് കോളേജ്, നിലമേല്‍ കേന്ദ്രമായി പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും പുനഃപരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫലം

2019 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) (2014 സ്‌കീം – റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.റ്റി) (2018 സ്‌കീം – റെഗുലര്‍, 2014 സ്‌കീം – ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2011 സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് യൂണിവേഴ്സിറ്റി

ലോക മുലയൂട്ടൽ വാരം: ഓഗസ്റ്റ് ഏഴിന് സി ഡി എം ആർ പി വെബിനാർ

ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാല സി ഡി എം ആർ പി യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7- ന്‌ രാവിലെ 11 മണി മുതൽ 12.30 വരെ വെബിനാർ സംഘടിപ്പിക്കുന്നു. വളർച്ച വൈകല്യമുള്ള കുട്ടികൾക്ക് മുലയൂട്ടുന്നതിലെ പ്രശ്നങ്ങൾ എന്നതാണ് വിഷയം. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. സൂം മീറ്റിംഗ് ഐ ഡി : 333 678 2020, പാസ്സ് കോഡ് : IAPCALICUT. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാർ സംഘ ടിപ്പിക്കുന്നത്. വിദഗ്ദ്ധർ വിവിധ സെഷനുകൾ നയിക്കും.

ബി ടി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ നാടക പഠന വകുപ്പായ തൃശ്ശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ബി.ടി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാ നത്തിലാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 17. വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.cuonline.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ- 0487 2385352, 9496930742.

കാലിക്കറ്റ് സർവകലാശാലയുടെ പാലക്കാട് ഇൻഫർമേഷൻ സെന്ററിൽ നിയന്ത്രണം

കോവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തിൽ പാലക്കാട് ഫ്രണ്ട്സ് കേന്ദ്രത്തിലെ കാലിക്കറ്റ് സർവകലാശാല ഇൻഫർമേഷൻ സെന്ററിൽ സന്ദർശകർക്ക് നിയന്ത്രണം ഏർ പ്പെടുത്തി. അന്വേഷണങ്ങൾക്ക് 0491 2505803 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള (IFTK) (Self Financing) യിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് കോഴ്‌സിലേക്ക് പ്രവേശന പരീക്ഷാ നടപടികൾ ആരംഭിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത IFTK യുടെ B.Ees കോഴ്‌സിന് യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ട്.
അപേക്ഷ 14നകം നൽകണം. പ്രവേശന പരീക്ഷ 19ന് ഓൺലൈനിൽ നടക്കും. അഭിമുഖം 21ന് നടക്കും. വിശദവിവരങ്ങൾക്ക്-ഫോൺ:0474-2547775, 2549787, 9744754707 (പ്രിൻസിപ്പൽ)
വെബ്സൈറ്റ്: http://www.iftk.ac.in.

കണ്ണൂർ യൂണിവേഴ്സിറ്റി

ബി. ടെക്ക്. പരീക്ഷാഫീസും റീ രജിസ്ട്രേഷൻ ഫീസും

മൂന്നും (ഒക്ടോബർ 2019) അഞ്ചും (നവംബർ 2019) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന 2007-2012 അഡ്മിഷൻ (2007-2011 പാർട് ടൈം) വിദ്യാർഥികൾ ₹5000/- ഫീസടച്ച് റീ-രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ വിദ്യാർഥികളുടെ പരീക്ഷാഫീസ് ₹500/- (ഓരോ പേപ്പറിനും) ആയി നിശ്ചയിച്ചിട്ടുണ്ട്. അനുബന്ധ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

പാർട്ട് രണ്ട്-മൂന്നാം സെമസ്റ്റർ എം. എസ് സി. മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി ഡിഗ്രി (2017 അഡ്മിഷൻ റെഗുലർ/ സപ്ലിമെന്ററി) മെയ് 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 20.08.2020 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

Read more: University Announcements 05 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 august 06