എം ജി യൂണിവേഴ്സിറ്റി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് (ഐ.ആർ.എൽ.ഡി.) എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എ.ഡബ്ല്യു.എച്ചുമായി സഹകരിച്ച് ‘സ്പെഷൽ എജ്യൂക്കേഷൻ കോഴ്സുകളും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തിൽ വെബിനാർ നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന വെബിനാറിൽ 112 പേർ പങ്കെടുത്തു.

‘എത്തിക്‌സ് ഇൻ റിസർച്ച്: കണ്ടക്ട്, ഡോക്യുമെന്റേഷൻ ആന്റ് പബ്ലിക്കേഷൻ’ വെബിനാറിന് തുടക്കമായി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് എ.ഐ.എ.ഇ.ആറുമായി സഹകരിച്ച് നടത്തുന്ന വെബിനാറിന് തുടക്കമായി. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. വെബിനാർ ഓഗസ്റ്റ് ഏഴിന് സമാപിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി

അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി)കോഴ്സ് പ്രവേശനം

കാലിക്കറ്റ് സര്‍വ്വകലാശാല 2020 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 25. ജനറല്‍ 225/- രൂപ , SC/ST 115/- രൂപ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീസിനുള്ള പര്‍പസ് കോഡ്: Application fee for Afzal-Ul-Ulama (preliminary)-2020.

CAP IDയും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ www.cuonline.ac.in -> Registration -> AFZAL UL ULAMA 2020 Registration -> ‘New CAP Generation’ എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, അപേക്ഷ ഫീസ് അടച്ച് പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ.

അപേക്ഷകര്‍ക്ക് 2020 ജൂണ്‍ മാസം ഒന്നിന് പതിനഞ്ച് വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇരുപത് വയസ് കഴിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാവുന്ന അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി കോഴ്സിന്റെ പ്രോസ്പക്ടസ് കാണുക. ഫോൺ: 04942407016, 7017.

പ്രവേശന പരീക്ഷയുള്ള ബിരുദ കോഴ്‌സുകൾ: അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലയിലെ പഠന വകുപ്പുകളിലെയും, അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി സെൻററുകൾ എന്നിവടങ്ങളിലെയും പ്രവേശന പരീക്ഷകളുള്ള ബി.എച്ച്.എം (നാല് വർഷം) , ബി.പി.എഡ്( രണ്ട് വർഷം), ബി.പി.എഡ് ( ഇന്റഗ്രേറ്റഡ്, നാല് വർഷം), ബി.കോം ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്ക്‌ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിച്ചു. അപേക്ഷകൾ ഓൺലൈനിലായി രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആഗസ്റ്റ് 17, വൈകുന്നേരം 5 മണി വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ www.cuonline.ac.in -> Registration -> UG Entrance 2020 -> UG Entrance Registration 2020 -> ‘New User (Create CAPID)’ എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. ഓണ്‍ലൈന്‍ പ്രിന്റ്‍ഔട്ട് സര്‍വ്വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.

വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്സുകളിലേക്ക് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‍മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷ റാങ്ക‍് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക. ആയതിനാല്‍ പ്രവേശന പരീക്ഷ റാങ്ക‍് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായിരിക്കും പ്രവേശന പരീക്ഷ മുഖാന്തരമുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നത്.

പ്രവേശനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫീ അടയ്ക്കുമ്പോള്‍ നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്കായിരിക്കും അയയ്ക്കുക. ആയതിനാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷനായി ഫീ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുമ്പോഴും വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം അല്ലെങ്കില്‍ രക്ഷിതാക്കളുടെയോ മാത്രം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണ്.

പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ : 0494 2407016, 2407017.

കേരള യൂണിവേഴ്സിറ്റി

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക്, വീണ, വയലിന്‍, ഡാന്‍സ് (കേരള നടനം) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വെര്‍ച്വല്‍ ടോക്കണ്‍ സമ്പ്രദായം താല്‍ക്കാലികമായി നിര്‍ത്തി

സര്‍വകലാശാലയില്‍ നേരിട്ട് പണമൊടുക്കുന്നതിനുളള വെര്‍ച്വല്‍ ടോക്കണ്‍ സമ്പ്രദായം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

Read more: University Announcements 04 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook