കണ്ണൂർ യൂണിവേഴ്സിറ്റി

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല നടത്തിയ കംബൈൻഡ് I & II സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ)ജനുവരി 20l9 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലംയൂനിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന / സ്ക്രൂട്ടിനി / ഫോട്ടോ കോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ടഅവസാന തീയ്യതി 17.08.2020 വൈകുന്നേരം 5 മണി.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല യു.ജി.സി – എച്ച്.ആർ.ഡി.സിക്ക് 2020-21 വർഷത്തിൽ യു.ജി.സി അനുവദിച്ച കോഴ്സുകളിൽ 14.08.2020 മുതൽ 27.08.2020 വരെ നടക്കുന്ന കെമിക്കൽ സയൻസ് ഓൺലൈൻ റീഫ്രഷർ കോഴ്സി നുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10.08.2020 വൈകുന്നേരം 5.00 മണി വരെ സ്വീകരിക്കുന്നതാണ് (വെബ്ബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗുഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.)

എംജി യൂണിവേഴ്സിറ്റി

ബി.എ.എം.എസ്. പ്രാക്ടിക്കൽ, വൈവ പരീക്ഷ

2020 ഫെബ്രുവരിയിൽ നടന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷ ഓഗസ്റ്റ് ആറ് മുതൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

എം.ജി. ബിരുദ പ്രവേശനം; ഏകജാലക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 17 വരെ നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിന് എകജാലകം (ക്യാപ്) വഴി ഓഗസ്റ്റ് 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഓഗസ്റ്റ് 17ന് വൈകിട്ട് നാലുവരെ ഓൺലൈനായി ഫീസടച്ച് രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. വിശദമായ പ്രവേശന ഷെഡ്യൂൾ ക്യാപ് വെബ്‌സൈറ്റിലും സർവകലാശാലയുടെ ഫേസ്ബുക്ക് പേജിലും ലഭിക്കും.

വെബിനാർ 14ന്

ബിരുദത്തിനുശേഷം ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന വെബിനാർ ഓഗസ്റ്റ് 14ന് മൂന്നിന് നടക്കും. കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകും. താൽപര്യമുള്ളവർ ഓഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം 0481 2731025 എന്ന ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം.

സെനറ്റ് തെരഞ്ഞെടുപ്പ്; സ്വീകാര്യമായ നാമനിർദേശ പത്രിക പട്ടിക

മഹാത്മാഗാന്ധി സർവകലാശാലയിലെ സെനറ്റ് വിദ്യാർഥി പ്രതിനിധി, സ്റ്റുഡന്റ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ സ്വീകാര്യമായ നാമനിർദ്ദേശപത്രികകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

എം.ജി. സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം സെപ്റ്റംബർ ഏഴിന്

മഹാത്മാഗാന്ധി സർവകലാശാല അക്കാദമിക് കൗൺസിലിന്റെ യോഗം സെപ്റ്റംബർ ഏഴിന് രാവിലെ 10ന് നടക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുക. യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ഓഗസ്റ്റ് 17നകം രജിസ്ട്രാർക്ക് നൽകാം. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് അംഗങ്ങൾക്ക് ലഭ്യമാക്കും.

കേരള യൂണിവേഴ്സിറ്റി

യു.ജി പ്രവേശനം- കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക്അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് 17

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ ‘കമ്മ്യൂണിറ്റി ക്വാട്ട’ ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകള്‍ നല്‍കിയതിനുശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകര്‍പ്പ് കോളേജിലോ സര്‍വകലാശാലയിലോ അയയ്ക്കരുത്. അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്.

പരീക്ഷാഫലം

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി ത്രിവത്സര എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമുളള അപേക്ഷകള്‍ ആഗസ്റ്റ് 13 ന് മുന്‍പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്കുളള അപേക്ഷകള്‍ ആഗസ്റ്റ് 13 ന് മുന്‍പായി സര്‍വകലാശാല ഓഫീസില്‍ ഓഫ്‌ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

കാര്യവട്ടം, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ‘എമര്‍ജിംഗ് ട്രെന്‍ഡ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം സിന്‍ഡിക്കേറ്റംഗവും യു.സി.ഇ.കെ കണ്‍വീനറുമായ ശ്രീ.ജയരാജ്.ജെ ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 2.00 മണിക്ക് നിര്‍വ്വഹിക്കും. കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബിഷാരത്ത് ബീവി. എ അദ്ധ്യക്ഷത വഹിക്കും.

കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല

കാലടി ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാലയിലെ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2020 ആഗസ്റ്റ് 10 ആയി പുനഃക്രമീകരിച്ചു. അപേക്ഷകളുടെ ഹാര്‍ഡ്കോപ്പി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ആഗസ്റ്റ് 13. വിശദമായ സമയക്രമപ്പട്ടിക www.ssus.ac.in എന്ന സര്‍വ്വകലാശാല വെബ്‍സൈറ്റില്‍ ലഭ്യമാണ്.

Read more: University Announcements 03 August 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook