കാലിക്കറ്റ് യൂണിവേഴ്സിറ്റി
എം.ഫില്‍ പ്രവേശനം
കാലിക്കറ്റ് സര്‍വ്വകലാശാല എം.ഫില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ വീണ്ടും അവസരം. ജൂലൈ 30-ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഫീസ് – ജനറല്‍ 555/- രൂപ, എസ്.സി/എസ്.ടി 190/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി http://www.cuonline.ac.in എന്ന വെബ്സൈറ്റിലൂടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.
രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ, റിസേര്‍ച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് എം.ഫില്‍ 2020 വിജ്ഞാപനം കാണുക. എം.ഫില്‍ റഗുലേഷന് സംബന്ധിച്ചും ഒഴിവുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വെബ് സൈറ്റില്‍. ഫോണ്‍ : 0494 2407016, 2407017.
ബി.വോക് പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വ്വകലാശാല ജൂലൈ 28-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2018 മുതല്‍ പ്രവേശനം) പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ]n.BÀ 662/2020
എംജി യൂണിവേേഴ്സിറ്റി
പി.ജി, ബി.എഡ്. പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിലായ കോളജുകളിലെ പി.ജി., ബി.എഡ്. പരീക്ഷ കേന്ദ്രങ്ങൾ മാറ്റി പുനക്രമീകരിച്ചു. മഹാത്മാഗാന്ധി സർവകലാശാല ഇന്നും (ജൂലൈ 24) ജൂലൈ 27നും നടത്താനിരിക്കുന്ന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. പത്തനംതിട്ട ജില്ലയിൽ പ്രത്യേക പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ച ബി.എഡ്. വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഇടത്തല അൽ അമീൻ കോളജ് പരീക്ഷ കേന്ദ്രമായവർ കളമശേരി സെന്റ് പോൾസ് കോളജിലും ഇടത്തല എം.ഇ.എസ്. ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ തൃക്കാക്കര ഹിൽവാലി ട്രെയിനിങ് കോളജിലും മന്നം എച്ച്.ഡി.പി.വൈ. കോളജ് ഓഫ് എജ്യുക്കേഷനിലെ വിദ്യാർഥികൾ അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ.ഇ.എം. സ്കൂളിലും പരീക്ഷയെഴുതണം.
തിരുവല്ല സെന്റ് മേരീസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ ചെങ്ങന്നൂർ മാർ സെവേറിയോസ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും തിരുവല്ല മാർതോമ കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും പരീക്ഷയെഴുതണം.
തിരുവല്ല പാലിയേക്കര സെന്റ് മേരീസ് കോളജിലെ വിദ്യാർഥികൾ പരുമല മാർ ഗ്രിഗോറിയസ് കോളജിലും ഇടത്തല എം.ഇ.എസ്. കോളജിലെ വിദ്യാർഥികൾ കളമശേരി സെന്റ് പോൾസ് കോളജിലും പരീക്ഷയെഴുതണം. കണ്ടെയിൻമെന്റ് സോണിലായതുമൂലം ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
കോവിഡും ഭിന്നശേഷിയും; രാജ്യാന്തര വെബിനാർ ജൂലൈ 25ന്
കോവിഡും ഭിന്നശേഷിയും എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല അന്തർസർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാർ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഡോ. ടെസ മാക് കാർത്തി, ശ്രീലങ്ക കേളനിയ സർവകലാശാലയിലെ ഡോ. സമൻമാലി സുമനസേന, ആഫ്രിക്കയിലെ ടാൻസാനിയ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡോ. കോസ്മസ് മിന്യാനൈ, മെൽബണിലെ ബിഹേവിയറൽ ഹെൽപിലെ ഡോളി ഭാർഗവ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡോ. ജുവ്വ ശ്രീലത, വിപിൻ വി. റോൾഡന്റ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരത്തിന് ഫോൺ: 0481 2731580, ഇ-മെയിൽ: iucdsmgu@gmail.com രജിസ്ട്രേഷന്: https://forms.gle/HUgU7CHdfDqquR4Z7
കോവിഡും ലോകാരോഗ്യവും; രാജ്യാന്തര വെബിനാർ ജൂലൈ 25ന്
കോവിഡും ലോകാരോഗ്യവും എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല അന്തർസർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാർ ജൂലൈ 25ന് ഉച്ചയ്ക്ക് 12ന് നടക്കും. യു.എ.ഇ. ഗൾഫ് മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. ജയദേവൻ ശ്രീധരൻ, അമേരിക്കൻ ആരോഗ്യവകുപ്പിലെ ഡോ. രചിത് ചൗള, എയിംസിലെ പ്രൊഫ. പ്രദീപ് അഗർവാൾ, നേപ്പാൾ എംകോംസിലെ ഡോ. എച്ച്.എസ്. സുപ്രം, ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലെ ഡോ. ബിനോയ് എസ്. ബാബു, നേപ്പാൾ എം.എം.ഐ.എച്ച്.എസിലെ പ്രൊഫ. സുജൻ മരഹത്ത, ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. ബ്രിജേഷ് സതിയൻ, ബ്രിട്ടനിലെ ബോംമൗത്ത് സർവകലാശാലയിലെ ഡോ. എഡ്വിൻ വാൻ ടെയിജിലിങ്കൺ, ഹഡേഴ്സ്ഫീൽഡ് സർവകലാശാലയിലെ ഡോ. പദം സിംഖദ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷന്: https://docs.google.com/forms/d/e/1FAIpQLSeZCBPUdUbzOxabO7PVKzjXZaUJd2hMw78A–y5sDK_W9DUrg/viewform?vc=0&c=0&w=1 വിശദവിവരത്തിന് ഫോൺ: 0481 2731580, ഇ-മെയിൽ: iucdsmgu@gmail.com
സ്പെഷൽ കൗൺസിലിങ്: രാജ്യാന്തര വെബിനാർ ജൂലൈ 27ന്
‘സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർഥികൾക്കുള്ള കൗൺസിലിങ്’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിങ് ഡിസബിലിറ്റീസും സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസും കാലിക്കട്ട് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് ചെയറും സി.ആർ.എം.എൽ.ഡി.യും ഐ.സി.എ.യും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 27ന് നടക്കും. രാവിലെ 10ന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന വെബിനാർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വിശദവിവരത്തിന് ഫോൺ: 8304837715.
കണ്ണൂർ സർവകലാശാല
എ പി സി സമർപ്പണം
സെക്കന്റ് സെമസ്റ്റർ എം ബി എ, സി ബി എസ് എസ് – റെഗുലർ/ സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷയുമായി ബന്ധപ്പെട്ട് അറ്റന്റൻസ് പ്രോഗ്രസ്സ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതികൾ ജൂലൈ 23, 24, 25, 26 ആയി നിശ്ചയിച്ചിരിക്കുന്നു.