scorecardresearch
Latest News

പരീക്ഷാഫലം പ്രഖ്യാപിച്ചു, അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍പരിശീലനം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ് സര്‍വകലാശാലയിൽ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍പരിശീലനം, പരീക്ഷാഫലം പുറത്തുവിട്ട് എംജി യൂണിവേഴ്സിറ്റി- ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

university announcements, ie malayalam

കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലയിലെയും കോളേജുകളിലെയും ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കായി ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍ എന്ന വിഷയത്തില്‍ രണ്ട് ബാച്ചുകളിലായി ആഗസ്റ്റ് നാല്, പത്ത് തിയതികളില്‍ ആരംഭിക്കുന്ന ഒരാഴ്ചത്തെ ഓണ്‍ലൈന്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 27-വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും http://www.uoc.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫോണ്‍: 9447247627, 9446244359.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ അഫ്‌സല്‍-ഉല്‍-ഉലമ രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.

കൊടകര സഹൃദയ കോളേജിലെ ബി.കോം പുനഃപരീക്ഷ

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റര്‍ ബി.കോം ടാക്‌സേഷന്‍ സ്‌പെഷ്യലൈസേഷന്‍ ബി.സി.എം 5ബി 11 ഇന്‍ഡയറക്ട് ടാക്‌സസ് ലോ ആന്റ് പ്രാക്ടീസ് (2017 പ്രവേശനം) പുനഃപരീക്ഷ ജൂലൈ 27-ന് 1.30-ന് കോളേജില്‍ നടക്കും.

എം ജി യൂണിവേഴ്സിറ്റി

പരീക്ഷഫലം

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം. – 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ഫിൽ കെമിസ്ട്രി സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2019-20 എം.ഫിൽ കെമിസ്ട്രി പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ office.scs@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0481-2731036 എന്ന ഫോൺ നമ്പറിലോ ജൂലൈ 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മുമ്പായി ബന്ധപ്പെടണം.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മാറ്റിവെച്ച പിജി പ്രവേശന പരീക്ഷകൾ ജൂലൈ 27 മുതൽ ആഗസ്ത് 11 വരെയുള്ള തീയതികളിൽ നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാലയുടെ http://www.ssus.ac.in/www.ssu.online.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍

ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാ പരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്.

ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സറ്റേജ് കലാകാരന്മാര്‍ക്കും കലാ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടെണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് കലാപരിശീലന ശൃഖലയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദും അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0484-2354522, 7736722880.

പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം : സംസ്ഥാനത്തെ പട്ടികജാതി വി ഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായപദ്ധതി 2020-21 പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ / എയ്ഡഡ്, സ്‌പെഷ്യല്‍/ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌ക്കൂൾ, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ താഴെയുള്ളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂൾ മേലധികാരിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം, കൈവശാവകാശം / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് / മറ്റ് എജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക്/ മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement exam result application form