/indian-express-malayalam/media/media_files/uploads/2021/07/ch1123949-1.jpg)
ഡൽഹി: അടുത്ത അധ്യയന വർഷത്തേക്കുള്ള പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അക്കാദമിക് കലണ്ടറും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യുജിസി) പുറത്തിറക്കി. കോവിഡ് കണക്കിലെടുത്താണ് 2021-22 അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കായിരിക്കുന്നത്. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം ബിരുദ ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.
പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം സെപ്റ്റംബർ 30ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് യുജിസി കോളെജുകളോടും യൂണിവേഴ്സിറ്റികളോടും നിർദേശിച്ചു. ആദ്യ സെമസ്റ്റർ ക്ലാസുകൾ ഒക്ടോബർ ഒന്നിനോ അതിനു മുൻപോ ആരംഭിക്കും. ഒഴിവു വരുന്ന സീറ്റുകളിൽ ഒക്ടോബർ 31 വരെ പ്രവേശനം നടക്കും.
പുതിയ പ്രവേശനത്തിന്റെ രേഖകൾ 2021 ഡിസംബർ 31 വരെ സമർപ്പിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ വരാൻ താമസിക്കുന്ന സാഹചര്യത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ചിലപ്പോൾ ഒക്ടോബർ 18ലേക്ക് മാറ്റിയേക്കുമെന്നും യുജിസി പറഞ്ഞു.
UGC Guidelines on Examinations and Academic Calendar in view of the COVID-19 Pandemic – July, 2021->https://t.co/zLqFndjO9k@dpradhanbjp@EduMinOfIndia@PIBHRD@ANI@DDNewslivepic.twitter.com/CArPzn7RaB
— UGC INDIA (@ugc_india) July 16, 2021
Read Also: JEE Main 2021 May session: Registration deadline extended- ജെഇഇ മെയിൻ: രജിസ്ട്രേഷൻ തീയതി നീട്ടി
കൊവിഡ് സാഹചര്യത്തിൽ കുട്ടികളിൽ നിന്ന് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷൻ ഫീസ് ഈടാക്കരുതെന്നും യുജിസി നിർദേശിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് പരീക്ഷകളുടെ ഫലങ്ങൾ വന്നതിനു ശേഷം മാത്രമേ അധ്യയന വർഷം ആരംഭിക്കാവു എന്ന് യുജിസി മാർഗനിർദേശത്തിലുണ്ട്.
യുജി പ്രവേശനം സുഗമമാക്കുന്നതിന് ജൂലൈ 31 ന് മുമ്പ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാൻ സുപ്രീം കോടതി എല്ലാ സംസ്ഥാന ബോർഡുകൾക്കും സിബിഎസ്ഇ, സിഎസ്‌സിഇ ബോർഡുകൾക്കും നിർദേശം നൽകിയിരുന്നു. അതിനാൽ, രാജ്യത്തുടനീളമുള്ള വിവിധ കോളെജുകളിലും സർവകലാശാലകളിലും പ്രവേശനം ഓഗസ്റ്റിൽ ആദ്യമായിരിക്കും ആരംഭിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.