scorecardresearch
Latest News

UGC NET December 2019: യുജിസി നെറ്റ് 2019 പരീക്ഷയ്ക്കുളള രജിസ്ട്രേഷൻ ഇന്നവസാനിക്കും

NTA UGC NET December 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ

rrb je, rrb je result 2019, rrb je cbt 1 result 2019, rrb je result cbt 1, rrb je result 2019 cbt 1, rrb je cbt 1 result 2019, rrb je cut off, rrb je result sarkari, sarkari result, sarkari result 2019, rrb je sarkari result, rrb official website, rrb je 2019, railway je result 2019, rrb je, ആർആർബി, rrb je result 2019, ആർആർബി ജൂനിയർ എൻജിനീയർ, rrb je cbt 1 result 2019, rrb je result cbt 1, ആർആർബി പരീക്ഷാ ഫലം, rrb je result 2019 cbt 1, rrb je cbt 1 result 2019, rrb je cut off, rrb je result sarkari, sarkari result, sarkari result 2019, rrb je sarkari result, rrb official website, rrb je 2019, railway je result 2019, ie malayalam, ഐഇ മലയാളം

NTA UGC NET December 2019: യുജിസി നെറ്റ് 2019 പരീക്ഷയ്ക്കുളള ഓൺലൈൻ അപേക്ഷകൾ അയയ്ക്കുന്നതിനുളള അവസാന തീയതി ഇന്ന് (ഒക്ടോബർ 9). nta.ac.in അല്ലെങ്കിൽ ntanet.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ.

സെപ്റ്റംബർ ഒൻപതു മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. 2020 ജൂണിൽ നടക്കുന്ന പരീക്ഷയ്ക്കുളള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 16 നു തുടങ്ങും. ജൂൺ 15 നായിരിക്കും പരീക്ഷകൾ തുടങ്ങുക.

UGC NET December 2019: അപേക്ഷകൾ അയയ്ക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ ntanet.nic.in സന്ദർശിക്കുക

Step 2: ‘UGC NET 2019 December registration’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Step 3: പുതിയൊരു പേജ് തുറക്കും

Step 4: വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക

Step 5: പുതുതായി ക്രിയേറ്റ് ചെയ്ത രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

Step 6: ഫോം പൂരിപ്പിക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുക. അതിനുശേഷം ഡൗൺലോഡ് ചെയ്യുക

Step 7: ഫീസ് അടയ്ക്കുക

NTA UGC NET December 2019: പ്രധാന തീയതികൾ

രജിസ്ട്രേഷനുളള തീയതി: സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 9, 2020

അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: നവംബർ 9

പരീക്ഷ തീയതി: ഡിസംബർ 2 മുതൽ 6വരെ

പരീക്ഷാ ഫല പ്രഖ്യാപനം: ഡിസംബർ 31, 2019

UGC NET June 2020

രജിസ്ട്രേഷനുളള തീയതി: മാർച്ച് 16 മുതൽ ഏപ്രിൽ 16വരെ

അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: മേയ് 15

പരീക്ഷ തീയതി: ജൂൺ 15 മുതൽ 20വരെ

പരീക്ഷാ ഫല പ്രഖ്യാപനം: ജൂലൈ 15, 2020

UGC NET 2020 : യോഗ്യത

കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒബിസി (നോൺ ക്രീമിലെയർ)/എസ്‌സി/എസ്‌ടി/വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി

ജെആർഎഫിന് 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും. കൂടാതെ, ഔദ്യോഗിക വിജ്ഞാപനപ്രകാരം എൽ‌എൽ‌എം ഡിഗ്രിയുളളവർക്ക് മൂന്നു വർഷ ഇളവും സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഞ്ചു വർഷംവരെ ഇളവും ലഭിക്കും. അസിസ്‌റ്റന്റ് പ്രൊഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധിയില്ല. ജെആർഫ് കിട്ടുന്നവർക്ക് യുജിസിയുടെ സ്കോളർഷിപ് ലഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Ugc net december 2019 registration to close today