നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഡിസംബറിൽ നടത്തിയ യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉത്തരങ്ങള്‍ ഒത്തുനോക്കാവുന്നതാണ്. ഡിസംബർ 13 രാത്രി 11.50 വരെയാണ് പരിശോധിക്കാനുളള സമയം.
ഡിസംബർ 2 മുതൽ 6വരെയാണ് പരീക്ഷ നടന്നത്. 7,93,813 പേരാണ് പരീക്ഷ എഴുതിയത്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ എന്‍ടിഎയെ അറിയിക്കാം. ഓരോ തെറ്റ് ചൂണ്ടിക്കാട്ടലിനും 100 രൂപ പ്രൊസസിങ് ചാർജായി നൽകണം. വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയത് ശരിയാണെങ്കിൽ പണം റീഫണ്ട് ചെയ്യും.
യുജിസി നെറ്റ് ഡിസംബർ പരീക്ഷയുടെ ഫലം ഡിസംബർ 31 നായിരിക്കും പ്രസിദ്ധീകരിക്കുക.