യുജിസി നെറ്റ് 2022 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) ചെയർമാൻ ആണ് തീയതി സംബന്ധിച്ച വിവരം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചത്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞാലുടൻ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in അല്ലെങ്കിൽ nta.ac.in വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
ഇത്തവണ നാലു ഘട്ടങ്ങളായിട്ടാണ് പരീക്ഷ നടന്നത്. ജൂലൈ 9 മുതൽ 12 വരെയായിരുന്നു ആദ്യ ഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബർ 20 മുതൽ 23 വരെയും, മൂന്നാം ഘട്ടം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാലുവരെയും, അവസാന ഘട്ടം ഒക്ടോബർ 8 മുതൽ 14 വരെയുമാണ് നടന്നത്.