യുജിസി നെറ്റ് 2022 ലെ പ്രൊവിഷണൽ ഉത്തര സൂചികയും ചോദ്യപേപ്പറുകളും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic ൽ നിന്ന് ഉത്തരസൂചിക പരിശോധിച്ചശേഷം ഡൗൺലോഡ് ചെയ്യാം.
ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിവരെ ഉത്തരസൂചികയിൽ എതിർപ്പുകൾ അറിയിക്കാം. ഇതിനായ് ഓരോ ഉത്തര സൂചികയ്ക്കും 200 രൂപ ഫീസ് എന്ന നിരക്കിൽ ഒക്‌ടോബർ 20 രാത്രി 11:50-നകം ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. എതിർപ്പുകൾ വിഷയ വിദഗ്ധരുടെ പാനൽ പരിശോധിക്കും.
യുജിസി നെറ്റ് ഉത്തരസൂചിക 2022: എങ്ങനെ പരിശോധിക്കാം
- ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക- ugcnet.nta.nic.in.
- ഹോംപേജിൽ കാണുന്ന UGC NET 2022-ന്റെ ഉത്തരസൂചികയ്ക്കുള്ള ലിങ്കിൽ ടാപ്പ് ചെയ്യുക.
- ഇപ്പോൾ, UGC NET ഉത്തരസൂചിക 2022-നുള്ള ഒരു ലോഗിൻ വിൻഡോ ദൃശ്യമാകും.
- ലോഗിൻ വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക.
- ” സബ്മിറ്റ് ” ബട്ടണിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ UGC NET 2022 ഉത്തരസൂചിക സ്ക്രീനിൽ കാണിക്കും.
- ഉത്തര സൂചിക ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
യുജിസി നെറ്റ് പരീക്ഷ-2022 ന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 20 മുതൽ 30 വരെ രണ്ട് സെഷനുകളിലായി നടന്നു. സെഷൻ 1 ന്റെ സമയം രാവിലെ 9 മുതൽ 12 വരെയും സെഷൻ 2 ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ ആയിരുന്നു നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, യുജിസി നെറ്റ് 2022 രണ്ടാം ഘട്ട പരീക്ഷ 64 വിഷയങ്ങളിലായാണ് നടന്നത്.
യുജിസി നെറ്റ് പ്രൊവിഷണൽ ഉത്തര സൂചിക 2022 നു വേണ്ടി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച മുൻകൂർ എതിർപ്പുകൾ അവലോകനം ചെയ്തതിന് ശേഷം മാത്രമാണ് എൻടിഎ അന്തിമ ഉത്തരസൂചിക പുറത്തിറക്കുക.