scorecardresearch
Latest News

UGC NET 2020 Admit card: ഹാൾ ടിക്കറ്റുകൾ ഉടനെ റിലീസ് ചെയ്യും

UGC NET 2020 Admit card: UGC NET 2020 എന്ന വെബ്സൈറ്റിൽ നിന്നുമാണ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്

UGC NET 2020 admit card, നെറ്റ് 2020 പരീക്ഷ, നെറ്റ് 2020 ഹാൾ ടിക്കറ്റ്, admit card of UGC NET 2020, UGC NET admit card 2020, NTA, National Testing Agency, COVID-19, UGC NET 2020 , UGC NET 2020 exam date

UGC NET 2020 Admit card: ന്യൂഡൽഹി: യു‌ജി‌സി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടനെ ഔദ്യോഗിക വെബ്‌സൈറ്റിൽ റിലീസ് ചെയ്യും. യു‌ജി‌സി നെറ്റ് 2020 പരീക്ഷകൾ സെപ്റ്റംബർ 16 മുതൽ 18 വരെയും, സെപ്റ്റംബർ 21 മുതൽ 28 വരെയുമുള്ള ദിവസങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ജൂണിൽ നടക്കേണ്ടിയിരുന്ന നെറ്റ് പരീക്ഷകൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെയ്ക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കൽ, മറ്റ് പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചും കൊണ്ടുവേണം അപേക്ഷകർ പരീക്ഷയിൽ പങ്കെടുക്കുന്നത്.

How to download UGC NET Admit Card 2020: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

UGC NET 2020 എന്ന വെബ്സൈറ്റിൽ നിന്നുമാണ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്. അതിനായി ആദ്യം UGC NET 2020ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം UGC NET 2020 admit card ന് വേണ്ടി നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന ‘സൈൻ ഇൻ’ പേജിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ്, ക്യാപ്ച കോഡ് എന്നിവ നൽകുക. സ്ക്രീനിൽ തെളിയുന്ന 2020 അഡ്മിറ്റ് കാർഡ് പ്രിന്റ് ഔട്ട് എടുക്കാം.

പരീക്ഷയ്ക്ക് എത്തുമ്പോൾ UGC NET 2020 അഡ്മിഷൻ കാർഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും (പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി) കൂടെ കരുതണം.

Read more: UGC Exam Guidelines 2020: സർവകലാശാലകളിൽ അവസാന വർഷ പരീക്ഷ നിർബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Ugc net 2020 admit card nta release hall ticket