scorecardresearch

NTA UGC NET Admit Card 2019: യുജിസി നെറ്റ് 2019: അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടു, ഡൗൺലോഡ് ചെയ്യാം

UGC NET 2019 Hall Ticket Released Today: കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്

exam, ie malayalam

UGC NET Admit Card 2019 Released Today @ntanet.nic.in: യുജിസി നാഷണൽ എലിജിബിറ്റി ടെസ്റ്റ് (നെറ്റ്) 2019 പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മേയ് 27 നാണ് അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തത്. ഉദ്യോഗാർഥികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

UGC NET 2019 admit card: ഡൗൺലോഡ് ചെയ്യേണ്ട വിധം

1. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in സന്ദർശിക്കുക

2. ലേറ്റസ്റ്റ് ന്യൂസ് സെഷനിലെ യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ലോഗിൻ ചെയ്യുക

4. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഒഔട്ട് എടുത്ത് സൂക്ഷിക്കുക

ജൂൺ 20, 21, 24, 25, 26, 27, 28 തീയതികളിലായാണ് യുജിസി നെറ്റ് പരീക്ഷ നടക്കുക. രണ്ടു പേപ്പറുകളിലാണ് നെറ്റ് നടത്തുക. ആദ്യപേപ്പർ രാവിലെ 9.30 ന് തുടങ്ങി 12.30 ന് അവസാനിക്കും. രണ്ടാം പേപ്പർ പരീക്ഷ ഉച്ചയ്ക്ക് 2.30 ന് തുടങ്ങി 5.30 ന് അവസാനിക്കും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ്.

പേപ്പർ ഒന്നിൽ അധ്യാപനം/ഗവേഷണപാടവം പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. റീസണിങ്, കോംപ്രിഹെൻഷൻ, വ്യത്യസ്‌ത ചിന്ത, ജനറൽ അവയർനസ് എന്നിവ ഉൾപ്പെട്ട പൊതുചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. പേപ്പർ രണ്ട് ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുളളതാണ്. 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. നെഗറ്റീവ് മാർക്കില്ല.

മാർച്ച് ഒന്നിനാണ് യുജിസി നെറ്റ് 2019 പരീക്ഷയ്ക്കുളള വിജ്ഞാപനം നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയത്. മാർച്ച് 30 ആയിരുന്നു അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി. യുജിസി നെറ്റ് 2019 പരീക്ഷാഫലം ജൂലൈ 15 നായിരിക്കും പ്രസിദ്ധീകരിക്കുക.

തിരഞ്ഞെടുത്ത 91 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. 84 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തുന്നത്.

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന പരീക്ഷയാണ് യുജിസി നെറ്റ്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും ഇവർക്ക് അർഹതയുണ്ട്.

കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒബിസി (നോൺ ക്രീമിലെയർ)/എസ്‌സി/എസ്‌ടി/വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ജെആർഎഫിന് അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും. അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധിയില്ല.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Ugc net 2019 admit card released