വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി; കൂടുതൽ സ്ഥാപനങ്ങൾ യുപിയിലും ഡൽഹിയിലും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് തുടങ്ങിയ പേരുകളിലുള്ള സ്ഥാപനങ്ങളും ഇതിലുൾപ്പെടുന്നു

ugc. ugc.ac.in, ugc fake university list, fake universities india, ugc recognised, best university india, education news, news, news in malayalam, malayalam news, news in malayalam, ie malayalam

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി)  പുറത്തിറക്കി. മൊത്തം 24 സർവകലാശാലകൾ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ‘വ്യാജ’ അല്ലെങ്കിൽ അംഗീകൃതമല്ലാത്ത സർവകലാശാലകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നാണ്. ഡൽഹിയാണ് തൊട്ടുപിറകിൽ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് തുടങ്ങി രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതിന് സമാനമായ പേരുകളുള്ള നിരവധി സ്ഥാപനങ്ങൾ വ്യാജ സർവകലാശാലകളുടെ പട്ടികയിലുണ്ട്.

Read More: എനിക്ക് സ്വതന്ത്ര മാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും തരൂ, ഈ സർക്കാർ അധികകാലം നിലനിൽക്കില്ല: രാഹുൽ ഗാന്ധി

വ്യാജ സർവകലാശാലകൾ

ഡൽഹി

 • കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദര്യാഗഞ്ച്, ഡൽഹി
 • യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി
 • വൊക്കേഷണൽ യൂണിവേഴ്സിറ്റി, ഡൽഹി
 • എ‌ഡി‌ആർ-സെൻ‌ട്രിക് ജുറിഡിഷ്യൽ യൂണിവേഴ്സിറ്റി, എ‌ഡി‌ആർ ഹൗസ്
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡൽഹി
 • വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ഇന്ത്യ
 • അദ്യാത്മിക് വിശ്വവിദ്യാല (ആത്മീയ സർവകലാശാല)

കർണാടക

 • ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകക്

കേരളം

 • സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷാനറ്റം

മഹാരാഷ്ട്ര

 • രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ

പശ്ചിമ ബംഗാൾ

 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത
 • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത

Read More: ഹാഥ്‌റസ് ബലാത്സംഗം: സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്

 • വർണസേയ സംസ്‌കൃത വിശ്വവിദ്യാലയ, വാരണാസി
 • മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യലയ
 • ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
 • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ
 • നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അചൽതാൽ, അലിഗഡ്
 • ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര
 • മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്
 • ഇന്ദ്രപ്രസ്ഥശിക്ഷാ പരിഷത്ത്, നോയിഡ

ഒഡീഷ

 • നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കേല
 • നോർത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, മയൂർഭഞ്ച്

പുതുച്ചേരി

 • ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ

ആന്ധ്രാപ്രദേശ്

 • ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി

വ്യാജ സർവകലാശാലകൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ യുജിസി ചീഫ് സെക്രട്ടറിമാർക്കും മറ്റ് ബഹുമാനപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ പട്ടികയിലും ഇതിലുൾപ്പെടുന്ന നിരവധി സർവകലാശാലകളെ പരാമർശിച്ചിരുന്നു.

Read More: UGC issues fake universities list, most from Uttar Pradesh, Delhi

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Ugc issues fake universities list most from uttar pradesh delhi

Next Story
University Announcements 07 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results
The moderation of comments is automated and not cleared manually by malayalam.indianexpress.com