scorecardresearch
Latest News

UGC Exam Guidelines 2020: സർവകലാശാലകളിൽ അവസാന വർഷ പരീക്ഷ നിർബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി

സമയപരിധി നീട്ടുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി

ugc guidelines, ugc guidelines 2020, ugc supreme court, ugc supreme court news, ugc guidelines live updates, up university exams, ugc guidelines live, ugc guidelines news, ugc guidelines for university exams 2020, ugc guidelines for examination 2020, ugc new guidelines for examination 2020, ugc supreme court live news

UGC Guidelines for University Exams 2020 News Updates: ന്യൂഡൽഹി: യുജിസി മാനദണ്ഡം അനുസരിച്ച് സെപ്റ്റംബർ 30നുള്ളിൽ അവസാന വർഷ പരീക്ഷ നടത്താതെ സർവകലാശാലകൾക്കും സംസ്ഥാനങ്ങൾക്കും വിദ്യാർഥികളെ വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. അതേസമയം സമയപരിധി നീട്ടുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ജൂലൈ 6 യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ റദ്ദാക്കാൻ വിസമ്മതിച്ച കോടതി, ഏതെങ്കിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചാൽ അത് അനുവദിക്കാമെന്നും കൂട്ടിച്ചേർത്തു.

Also Read: NEET 2020 Admit Card: മൂന്നു മണിക്കൂറിനകം ഡൗൺലോഡ് ചെയ്യപ്പെട്ടത് നാലു ലക്ഷം അഡ്മിറ്റ് കാർഡുകൾ

വിദഗ്ധരുടെ അഭിപ്രായവും ശുപാർശയും പരിഗണിച്ചാണ് ജൂലൈ ആറിന് യുജിസി മാനദണ്ഡം പുറത്തിറക്കിയതെന്ന് യുജിസി നേരത്തെ അറിയിച്ചിരുന്നു. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് അന്തിമ പരീക്ഷകൾ‌ നടത്താൻ‌ കഴിയില്ലെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടികാട്ടി.

Also Read: IIT JEE Advance 2020: ജെഇഇ അഡ്വാൻസിന് സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം

കോവിഡ് മഹാമാരിക്കിടയിൽ സെപ്റ്റംബർ 30നകം അവസാന വർഷ പരീക്ഷ നടത്താൻ സർവകലാശാലകളോടും കോളെജുകളോടും ആവശ്യപ്പെടുന്ന നിർദേശം ഒരു ‘ആജ്ഞയല്ല’ എന്ന് യുജിസി കോടതിയിൽ വ്യക്തമാക്കി. പരീക്ഷകൾ നടത്താതെ ബിരുദം നൽകാനുള്ള തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാനാവില്ലെന്ന് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷൻ അടങ്ങുന്ന ബെഞ്ച് പറഞ്ഞ തിയതിക്കുള്ളിൽ ഏതെങ്കിലും സർവകലാശാലകൾക്ക് പരീക്ഷ നടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ യുജിസിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Ugc exam guidelines 2020 sc says states cant promote students without holding final exam