ന്യൂഡല്‍ഹി: ഡിഗ്രി അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശ യുജിസി പിന്‍വലിച്ചു. പരീക്ഷകള്‍ റദ്ദാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യുജിസിയുടെ യോഗം തീരുമാനിച്ചിരുന്നു.
ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ് ലൈന്‍ അല്ലെങ്കില്‍ രണ്ടും കൂടെ ചേര്‍ത്ത് പരീക്ഷ നടത്തി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും യുജിസി നിര്‍ദ്ദേശം നല്‍കും. ബദല്‍ കലണ്ടറില്‍ മാറ്റം വരുത്താനും സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനുമാണ് യുജിസിയുടെ തീരുമാനം.
Read Also: ഹയർസെകൻഡറി ഫലപ്രഖ്യാപനം മാറ്റിവച്ചു; നടപടി ട്രിപ്പിൾ ലോക്ക്ഡൗണിനെത്തുടർന്ന്
ജൂലൈ ഒന്ന് മുതല്‍ ജൂലൈ 15 വരെ പരീക്ഷ നടത്തി മാസാവാസാനത്തോടെ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ഏപ്രില്‍ 29-ന് യുജിസി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഈ തീരുമാനം പുനപരിശോധിക്കാന്‍ മനുഷ്യവിഭവ ശേഷി മന്ത്രാലയം യുജിസിയോട് ആവശ്യപ്പെട്ടിരുന്നു.
ഹരിയാന കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ സി കുഹാദ് തലവനായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പരീക്ഷ റദ്ദാക്കാന്‍ യുജിസി തീരുമാനിക്കുകയായിരുന്നു.
Read in English: UGC decides against scrapping exams for graduating students