scorecardresearch

ഇന്ത്യക്കാർ പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരരുത്; മുന്നറിയിപ്പുമായി യുജിസിയും എഐസിടിഇയും

2019ൽ പാക് അധീന കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനെതിരെ യുജിസി ഒരു നിർദേശം നൽകിയിരുന്നു

University in co-operative sector, co-operative university kerala, feasibility study for co-operative university kerala, Special officer appointed for co-operative university kerala, universities in kerala, calicut university, kerala university, MG university, education news, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് നിർദേശം നൽകി യുജിസിയും എഐസിടിഇയും. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഇന്ത്യക്കാർക്കോ ഇന്ത്യയിലെ വിദേശികൾക്കോ “ഇന്ത്യയിൽ ജോലി ചെയ്യുന്നതിനോ ഉപരിപഠനത്തിനോ യോഗ്യതയില്ല” എന്ന് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“പാകിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ട്,” എന്നും അതിൽ വ്യക്തമാക്കി.

ചൈനയിൽ ഉപരിപഠനത്തിന് പദ്ധതിയിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, മുൻകൂർ അനുമതിയില്ലാതെ ഓൺലൈൻ മോഡിൽ മാത്രം ചെയ്യുന്ന ഡിഗ്രി കോഴ്സുകൾ അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ മുന്നറിയിപ്പ് നൽകിയതിന് ഒരു മാസത്തിനുള്ളിലാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എഐസിടിഇ) ചേർന്ന് ഇങ്ങനെയൊരു സംയുക്ത നിർദേശം ഇറക്കുന്നത്.

“ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് എല്ലാവരോടും നിർദ്ദേശിക്കുന്നു. പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളേജിലേക്കോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ പ്രവേശനം ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരനും അല്ലെങ്കിൽ ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനിൽ നേടിയ വിദ്യാഭ്യാസ യോഗ്യതയുടെ (ഏതെങ്കിലും വിഷയത്തിൽ) അടിസ്ഥാനത്തിൽ ഇന്ത്യയിൽ ജോലിയ്‌ക്കോ ഉപരിപഠനത്തിനോ യോഗ്യനാവില്ല. ” നിർദേശത്തിൽ പറഞ്ഞു.

ഏതൊക്കെ രാജ്യങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടാമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകേണ്ടതുണ്ട്, അല്ലെങ്കിൽ അവർ ഇന്ത്യയിൽ അംഗീകൃതമല്ലാത്ത ബിരുദങ്ങളിൽ ചെന്ന് പെടുമെന്ന് എഐസിടിഇ ചെയർമാൻ അനിൽ സഹസ്രബുദ്ധെ പറഞ്ഞു.

രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് യുജിസിയും എഐസിടിഇയും ഇത്തരം പൊതു അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു.

2019ൽ പാക് അധീന കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനെതിരെ യുജിസി ഒരു നിർദേശം നൽകിയിരുന്നു.

Also Read: ഫൈസ് അഹമ്മദിന്റെ വരികൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് പിൻവലിച്ച് സിബിഎസ്ഇ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Ugc aicte warn indian students against enrolling in pakistan institutes