scorecardresearch

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു

സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്

സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്

author-image
Education Desk
New Update
College, Higher Education Institutions, Re Opening, Kerala, Directions, Health Minister, Covid, College Reopening, കോളേജ്, കോവിഡ്, Malayalam News, Kerala News, Malayalam Latest News, Latest News in Malayalam, IE Malayalam

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനവും നിലവിലെ സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ ആർട്സ് ആന്‍ഡ് സയൻസ് കോളേജുകളിൽ ബിരുദ /ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ബിരുദ പ്രോഗ്രാമുകൾക്ക് പരമാവധി 70 സീറ്റ് എന്ന പരിധിക്കു വിധേയമായി വർധനവ് നൽകാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

Advertisment

സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്. ഏതെങ്കിലും പ്രോഗ്രാമിന് ഇതിൽ കൂടുതൽ സീറ്റുകൾ നിലവിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അത് തുടർന്നും ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട കോളേജുകൾക്ക് അധിക സീറ്റ് വേണമോ എന്നും തീരുമാനിക്കാം.

സർവ്വകലാശാലകൾ എത്രയും പെട്ടെന്നു തന്നെ കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമ പ്രകാരവും സർക്കാരിന് അധിക ധനബാധ്യത ഉണ്ടാകാത്ത രീതിയിലും അധിക സീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കുകയും ഇത് ഈ വർഷത്തെ അലോട്ട്മെന്റിൽ പ്രവേശനത്തിനായി ഉൾപ്പെടുത്തേണ്ടതുമാണെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Also Read: കോവിഡ് കാല ഓണ്‍ലൈന്‍ പഠനം; സ്‌കൂളുകള്‍ക്കായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം

Higher Education University College Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: