scorecardresearch
Latest News

സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം

പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷമൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം ആയിരിക്കും

സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവൃത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരം നാളെ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷമൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവൃത്തി ദിവസം ആയിരിക്കും.

നാളത്തെ പ്രവൃത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവൃത്തി ദിനങ്ങൾ കൂടിയുണ്ട്. ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും.

എൻഐഎയുടെ രാജ്യവ്യാപക പരിശോധനയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചില്ല. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിരുന്നു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Tomorrow working day for schools