/indian-express-malayalam/media/media_files/uploads/2021/07/tn-board-plus-2-hse-class-12-result-2021-live-updates-result-direct-links-dge-tn-gov-in-tnresults-nic-in-533143-fi.jpg)
Tamil Nadu 12th +2 Result 2021: dge.tn.gov.in, dge1.tn.nic.in, tnresults.nic.in and dge1.tn.nic.in
Tamil Nadu HSC Result 2021, TNBSE TN Board 12th +2 Result 2021 Live Updates at dge.tn.gov.in, dge1.tn.nic.in, tnresults.nic.in and dge1.tn.nic.in: തമിഴ്നാട് ഹയർ സെക്കൻഡറി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷ പ്രഖ്യാപിച്ചു. സർക്കാർ പരീക്ഷ ഡയറക്ടറേറ്റാണ് (ഡിജിഇ) ഫലം പ്രഖ്യാപിച്ചത്. 100 ശതമാനമാണ് വിജയം. മുപ്പതിനായിരത്തോളം സയൻസ് വിദ്യാർഥികൾ 551-600 മാർക്ക് നേടി. ഈ വർഷം 9 ലക്ഷത്തോളം കുട്ടികളാണ് പ്ലസ് ടു പരീക്ഷാഫലം കാത്തിരുന്നത്.
വിദ്യാർത്ഥികൾക്ക് dge.tn.gov.in, tnresults.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും. വിദ്യാർത്ഥികൾ വെബ്‌സൈറ്റുകളിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. അതിനു ശേഷം‘ഡൗൺലോഡ്’ലിങ്കിൽ ക്ലിക്കു ചെയ്യുക. രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ നൽകുക. ഫലം സ്ക്രീനിൽ ദൃശ്യമാകും. ഇത് ഡൗൺലോഡു ചെയ്യുക, കൂടുതൽ റഫറൻസിനായി ഒരു പ്രിന്റ് ഔട്ട് എടുക്കുക.
പന്ത്രണ്ടാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷ റദ്ദാക്കിയ തമിഴ്‌നാട് സർക്കാർ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സമിതി രൂപീകരിക്കുകയും തുടര്‍ന്ന്, ഇതര അടയാളപ്പെടുത്തൽ പദ്ധതിയുടെ (alternative marking scheme) അടിസ്ഥാനത്തിൽ ഫലങ്ങൾ തയ്യാറാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പത്താം ക്ലാസ് ബോർഡ് പരീക്ഷാ സ്കോറുകളിൽ നിന്ന് 50 ശതമാനം വെയിറ്റേജ് (ഉയർന്ന മാർക്ക് ഉള്ള മൂന്ന് വിഷയങ്ങളുടെ ശരാശരി), പ്ലസ് വൺ ബോർഡ് പരീക്ഷയില്‍ നിന്നും 20 ശതമാനം (ഓരോ വിഷയത്തിലും എഴുതിയത്) വെയിറ്റേജ്, പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കല്‍, ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റ്റ് എന്നിവയ്ക്ക് 30 ശതമാനം വെയ്റ്റേജും നൽകിയാവും ഈ വര്‍ഷത്തെ ഫലം നിര്‍ണ്ണയിക്കുക.
/indian-express-malayalam/media/media_files/uploads/2021/07/tn-board-plus-2-hse-class-12-result-2021-live-updates-result-direct-links-dge-tn-gov-in-tnresults-nic-in-533143-1.jpg)
Read in IE: TN Board +2 Class 12th Result 2021: Date and time
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.