scorecardresearch
Latest News

പ്ലസ്‌വണ്‍ വിഎച്ച്എസ്‌സി വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മൂന്നാം അലോട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്.

പ്ലസ്‌വണ്‍ വിഎച്ച്എസ്‌സി വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

ഹയര്‍സെക്കന്‍ഡറി(വിഎച്ച്എസ്‌സി) വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തേയും അലോട്ട്‌മെന്റ് http://www.admission.dge.kerala.gov.in/ എന്ന അഡ്മിഷന്‍ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു. Third Allotment Results എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാം.

മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 24, വൈകുന്നേരം 4.00 മണി വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. മൂന്നാം അലോട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഈ അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി ആഗസ്റ്റ് 24, വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാല്‍, അഡ്മിഷന്‍ പ്രോസസ്സില്‍ നിന്നും പുറത്താകുന്നതാണ്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ക്ലാസുകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കുന്നതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Third allotment for plus one vhsc