scorecardresearch
Latest News

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതാ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത നൽകാൻ തീരുമാനം

നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ സാധുത 7 വർഷമായിരുന്നു

teacher, education, ie malayalam

ന്യൂഡൽഹി: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യതാ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. 2011 മുതൽ മുൻകാലപ്രാബല്യത്തോടെയാവും തീരുമാനം നടപ്പാക്കുക. നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ സാധുത 7 വർഷമായിരുന്നു.

നിലവിൽ 7 വർഷ കാലാവധി പൂർത്തിയായവർക്ക് പുതിയ TET സർട്ടിഫിക്കറ്റുകൾ നൽകാനോ / പുതുക്കി നൽകാനോ ആവശ്യമായ നടപടികൾ അതാത് സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അധ്യാപന മേഖലയിൽ തൊഴില്‍ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഗുണപരമായ ഒരു മാറ്റത്തിന് ഈ നടപടി വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിൽ അധ്യാപകരായി ജോലി ചെയ്യാൻ വേണ്ട അവശ്യം യോഗ്യതകളിൽ ഒന്നാണ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്. ടെറ്റ് സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുമെന്നും, ടെറ്റ് സർട്ടിഫിക്കറ്റുകളുടെ സാധുത കാലയളവ് പരീക്ഷ പാസായ തീയതി മുതൽ 7 വർഷത്തേക്ക് ആയിരിക്കുമെന്നും 2011 ഫെബ്രുവരി 11ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (NCTE) പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Teachers eligibility test certificate509240