scorecardresearch

Tamil Nadu TN Board SSLC results 2020: തമിഴ്‌നാട് ബോർഡ് എസ്എസ്എൽസി ഫലപ്രഖ്യാപനം എത്രയും വേഗമെന്ന് വിദ്യഭ്യാസമന്ത്രി

TN Tamil Nadu Board SSLC 10th Result 2020 : ഏകദേശം 9.7ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നത്

TN Tamil Nadu Board SSLC 10th Result 2020 : ഏകദേശം 9.7ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നത്

author-image
Education Desk
New Update
tn result, tn sslc result, tn sslc result 2020, tamil nadu sslc result, tamil nadu sslc result 2020, tn 10th result 2020 date, tamil nadu sslc result 2020 date, tamil nadu board sslc result 2020 date, tn sslc result 2020 date, tn sslc result 2020 date and time, tnresults.nic.in

TN Tamil Nadu Board SSLC 10th Result 2020 Date and Time: തമിഴ്‌നാട് ബോർഡിന്റെ (TN Board) എസ്എസ്എൽസി ഫലങ്ങൾ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.എ.സെൻഗോട്ടയ്യൻ. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 9.7ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നത്.

Advertisment

ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ റിസൽറ്റ് തമിഴ്നാട് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ dge.tn.gov.in ൽ വഴി അറിയാവുന്നതാണ്. dge.tn.nic.in, tnresults.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും ഫലമറിയാം.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 95.42 ശതമാനം വിജയശതമാനം രേഖപ്പെടുത്തിയിരുന്നു. ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിജയശതമാനം നേടിയത് പെൺകുട്ടികളാണ്. 98.56 ശതമാനത്തോടെ തിരുപ്പൂർ ജില്ല മികച്ച വിജയശതമാനം നേടി. രാംനാഥപുരം (98.48), നമക്കൽ (98.45) എന്നീ ജില്ലകൾ വിജയശതമാനത്തിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Advertisment

For More News on Education, Follow this link

Kerala Sslc Result Tamil Nadu Exam Results Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: