TN Tamil Nadu Board SSLC 10th Result 2020: തമിഴ്നാട് ബോർഡിന്റെ (TN Board) എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 9.30നാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ റിസൽറ്റ് തമിഴ്നാട് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ dge.tn.gov.in ൽ വഴി അറിയാവുന്നതാണ്. dge.tn.nic.in, tnresults.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും ഫലമറിയാം.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 95.42 ശതമാനം വിജയശതമാനം രേഖപ്പെടുത്തിയിരുന്നു. ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിജയശതമാനം നേടിയത് പെൺകുട്ടികളാണ്. 98.56 ശതമാനത്തോടെ തിരുപ്പൂർ ജില്ല മികച്ച വിജയശതമാനം നേടി. രാംനാഥപുരം (98.48), നമക്കൽ (98.45) എന്നീ ജില്ലകൾ വിജയശതമാനത്തിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയിരുന്നു.
Read in English: Tamil Nadu Board SSLC 10th Result 2020: How to check
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook