scorecardresearch

ചെലവ് ലക്ഷങ്ങൾ, പ്രയോജനമില്ലാത്ത ബിരുദം; യു കെയിൽ തൊഴിൽ കിട്ടാതെ അലയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ

യുകെയിൽ പഠിക്കുക എന്നത് പല ഇന്ത്യൻ വിദ്യാർത്ഥികളുടെയും സ്വപ്നമാണെങ്കിലും, അവിടുത്തെ തൊഴിൽ സാധ്യതകൾ പരിഗണിക്കുമ്പോൾ അതിനായി ചെലവഴിക്കുന്ന പണത്തിന് തുല്യമായ ഗുണം കിട്ടുന്നുണ്ടോ? വിദ്യാർത്ഥികളും വിദഗ്ധരും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു

യുകെയിൽ പഠിക്കുക എന്നത് പല ഇന്ത്യൻ വിദ്യാർത്ഥികളുടെയും സ്വപ്നമാണെങ്കിലും, അവിടുത്തെ തൊഴിൽ സാധ്യതകൾ പരിഗണിക്കുമ്പോൾ അതിനായി ചെലവഴിക്കുന്ന പണത്തിന് തുല്യമായ ഗുണം കിട്ടുന്നുണ്ടോ? വിദ്യാർത്ഥികളും വിദഗ്ധരും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
students|abroad education|jobs

ഓഫീസ് ഫോർ സ്റ്റുഡന്റ്‌സ് (ഒ എഫ്‌എസ്) ശേഖരിച്ച ഡാറ്റ പ്രകാരം, 10 ബിരുദധാരികളിൽ മൂന്ന് പേർക്കും ഉയർന്ന വൈദഗ്ധ്യമുള്ള ജോലി നേടാൻ കഴിയുന്നില്ല

"എന്റെ ദിനചര്യ ലളിതവും ഏകതാനവും ഉത്കണ്ഠ നിറഞ്ഞതുമായിരുന്നു. ഞാൻ രാവിലെ ഉണരും, എന്റെ പാർട്ട് ടൈം ജോലിക്ക് തയ്യാറാകും. തുടർന്ന് ചില മുഴുവൻ സമയ ജോലി അവസരങ്ങൾ തേടി ലിങ്ക്ഡിൻ (LinkedIn) സ്‌ക്രോൾ ചെയ്തുകൊണ്ട് പ്രഭാതഭക്ഷണം കഴിക്കും. പകൽ സമയത്ത് എന്റെ പാർട്ട് ടൈം ജോലിയിൽ ഞാൻ തിരക്കിലായിരിക്കും, എന്റെ ഉച്ചഭക്ഷണ ഇടവേളകൾ ജോലി തേടലിലായിരിക്കും. വീട്ടിൽ വന്നതിനു ശേഷം വൈകുന്നേരവും പിറ്റേന്ന് രാവിലെയും ഞാൻ പാചകവും ബാക്കിയുള്ള ജോലികൾ ചെയ്യും. എന്റെ വൈകുന്നേരങ്ങളും രാത്രികളും എന്തായിരുന്നുവെന്ന് ഊഹിക്കുക… ലിങ്ക്ഡിൻ സ്ക്രോളിങ്ങിനിടയിൽ കണ്ടെത്തിയ മുഴുവൻ സമയ ജോലികൾക്കായി അപേക്ഷിക്കാൻ ഞാൻ സമയം കണ്ടെത്തി,” യുണൈറ്റഡ് കിംഗ്ഡത്തിലെ (യു കെ) തന്റെ കഴിഞ്ഞ മൂന്ന് മാസത്തെ അനുഭവത്തെ കുറിച്ച് നിഷ അറോറ* ഓർമ്മിക്കുന്നു.

Advertisment

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം 2019 ൽ യുകെയിൽ നിന്ന് നിഷ ബിരുദം നേടി. യുകെയിൽ പഠിച്ച് സ്ഥിരതാമസമാക്കുന്നത് നിഷയുടെ സ്വപ്നമായിരുന്നു, എന്നാലിപ്പോൾ ബ്രിട്ടീഷ് മണ്ണിൽ ജോലി കണ്ടെത്തുക എന്നത് ഒരു പേടിസ്വപ്നമായി മാറി. "യുകെയിൽ ജോലി കണ്ടെത്തുന്നത് എങ്ങനെ ജീവിതത്തിൽ സമ്മർദ്ദം നൽകുമെന്ന് ഞാൻ തമാശ പറയുമായിരുന്നു," ചിരിയോടെ നിഷ പറയുന്നു.

നിഷയെപ്പോലെ, യുകെയിൽ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. കാരണം: ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ £10,000 ബ്രിട്ടീഷ് പൗണ്ടോ അതിൽ കൂടുതലോ ചെലവഴിച്ചിട്ടും, യുകെയിൽ ഒരു മുഴുവൻ സമയ ജോലി നേടാൻ അവർ പാടുപെടുകയാണ്.

ഓഫീസ് ഫോർ സ്റ്റുഡന്റ്‌സ് (ഒ എഫ്‌എസ്) ശേഖരിച്ച ഡാറ്റ പ്രകാരം, 10 ബിരുദധാരികളിൽ മൂന്ന് പേർക്കും ഉയർന്ന വൈദഗ്ധ്യമുള്ള ജോലി നേടാൻ കഴിയില്ല. വിദ്യാർത്ഥികളെ ജീവനക്കാരാക്കി മാറ്റുന്നതിൽ പരാജയപ്പെടുന്ന കോഴ്‌സുകൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കണമെന്ന് ഉറപ്പാക്കാൻ യുകെ സർക്കാർ ഒ എഫ് എസ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment
students|abroad education|jobs

ഗുണനിലവാരമില്ലാത്ത കോഴ്‌സ്

"യുകെ ലോകത്തിലെ ഏറ്റവും മികച്ച ചില സർവ്വകലാശാലകളുടെ ആസ്ഥാനമാണ്, ബിരുദ പഠനം എന്നത് വളരെയധികം പ്രയോജനപ്പെടുന്നതാണ്. എന്നാൽ നിരവധി ചെറുപ്പക്കാർ ദിവാസ്വപ്നത്തിൽ വീഴുകയും നികുതിദായകരുടെ ചെലവിൽ ഗുണനിലവാരമില്ലാത്ത കോഴ്‌സ് ചെയ്യുകയും ചെയ്യുന്നു, അത് അവർക്ക് മാന്യമായ ജോലി ലഭിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നില്ല,” എന്നായിരുന്നു അടുത്തിടെ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇതേ കുറിച്ച് പറഞ്ഞത്.

നിർദ്ദിഷ്ട പ്രവേശന ആവശ്യകതകളുള്ള ഡിഗ്രികൾക്കുള്ള ഒരു ബ്രിഡ്ജ് കോഴ്‌സായി പ്രവർത്തിക്കുന്ന ഒരു അധിക പഠന വർഷമാണ് ഫൗണ്ടേഷൻ ഇയർ. ഒട്ടേറെ വിദ്യാർത്ഥികളോട് ഫൗണ്ടേഷൻ ഇയറിലേക്ക് എൻറോൾ ചെയ്യാൻ നിർദ്ദേശിക്കാറുണ്ട്. ഫൗണ്ടേഷൻ ഇയർ കോഴ്‌സുകളുടെ പരമാവധി ഫീസ് 9,250 പൗണ്ടിൽ നിന്ന് 5,760 പൗണ്ടായി (ഏകദേശം 6 ലക്ഷം രൂപ) കുറയ്ക്കണമെന്നാണ് യുകെ സർക്കാർ നിർദേശിച്ചിരിക്കുന്നതെന്ന് സുനക് പറഞ്ഞു.

“ ഈ രാജ്യത്ത് ഉയർന്ന തൊഴിൽ സാധ്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഇന്ത്യയിൽ നിന്നുള്ള യുവാക്കള്‍ക്ക് വിൽക്കപ്പെടുകയാണ്, എന്നാൽ അങ്ങനെയൊരു സാഹചര്യം ഇപ്പോൾ നിലവിലില്ല. അതേസമയം, വിദ്യാർത്ഥികൾക്ക് തൊഴിലവസര പിന്തുണ നൽകുന്നതിനായി യുകെയിലെ ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമല്ല അവരെ മികച്ച തൊഴിൽ ലഭ്യതയിൽ നിന്ന് തടയുന്നത്, ”യുകെയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കായുള്ള തൊഴിൽ അന്വേഷണ പോർട്ടലായ സ്റ്റുഡന്റ് സർക്കസിന്റെ ഡയറക്ടറും സഹസ്ഥാപകരിലൊരാളും യുകെയിൽ നിന്നുള്ള ബിരുദധാരിയുമായ തൃപ്തി മഹേശ്വരി പറഞ്ഞു.

ലെസ്റ്ററിലെ ഡി മോണ്ട്‌ഫോർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്‌പോർട്‌സിൽ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് പൂർത്തിയാക്കിയ ശ്രേ ഉപാധ്യയ്ക്ക് യുകെയിൽ ജോലി ലഭിച്ചില്ല, “യുകെ കായികപ്രേമികളുടെ രാജ്യമായി അറിയപ്പെടുന്നുണ്ടെങ്കിലും,” അദ്ദേഹം പറഞ്ഞു.

“ഞാൻ യുകെയിലെ ഒരു പ്രാദേശിക കായിക പരിശീലന കമ്പനിയിൽ ഇന്റേൺ ആയി ജോലി ചെയ്യുകയായിരുന്നു, തൊഴിലുടമയ്ക്ക് എന്റെ ജോലി ഇഷ്ടപ്പെട്ടെങ്കിലും, അവർക്ക് സ്‌പോൺസർഷിപ്പ് അവകാശങ്ങൾ ഇല്ലാത്തതിനാൽ എനിക്ക് ജോലി നൽകാൻ അവർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ കണ്ടെത്തിയ ഒരേയൊരു പരിഹാരം അവർക്കായി ഇന്ത്യയിൽ നിന്നുള്ള ഒരു കൺസൾട്ടന്റായി പ്രവർത്തിക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.

ബിരുദം അവസാനിക്കുമ്പോൾ, വിദ്യാർത്ഥികൾ ജോലിക്കായി അന്വേഷണം തുടങ്ങുന്നു. എന്നിരുന്നാലും, തൊഴിലില്ല എന്നുള്ള മറുപടി ഇമെയിലുകൾ ലഭിക്കുന്നത് സാധാരണമായിരിക്കുന്നു. “എന്റെ കോഴ്‌സ് 18 മാസമായിരുന്നു, എനിക്ക് ആറ് മാസത്തേക്ക് വിസ നീട്ടി കിട്ടിയിരുന്നു. ഞാൻ 200-ലധികം ജോലികൾക്ക് അപേക്ഷിച്ചെങ്കിലും സാധാരണ ഓട്ടോമേറ്റഡ് മറുപടിയിൽ കൂടുതൽ ഒന്നും ലഭിച്ചില്ല. അതെന്നെ ശരിക്കും ബാധിച്ചു, ഞാൻ എന്താണ് തെറ്റ് ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. കമ്പനികൾ വിസ സ്പോൺസർ ചെയ്യേണ്ട ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നില്ലെന്ന് എച്ച്ആർ ആയിരുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ” ലണ്ടൻ കോളേജ് ഓഫ് ഫാഷൻ, യൂണിവേഴ്സിറ്റി ഓഫ് ആർട്സ് ലണ്ടൻ എന്നിവയിൽ നിന്നുള്ള മീഡിയ പ്രൊഡക്ഷൻ, കമ്മ്യൂണിക്കേഷൻ, മീഡിയ സ്റ്റഡീസിൽ നിന്ന് ഫാഷനിൽ എംഎ പഠിച്ച സിദ്ധി ഡോലസ് ഓർക്കുന്നു.

സിദ്ധി പറഞ്ഞതിനോട് നിഷ* യോജിച്ചു. “യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ 25-30 ജോലികൾക്കായി ഞാൻ അപേക്ഷിച്ചു. അതിനാൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് നമ്മളെ തിരസ്‌ക്കരിച്ചുകൊണ്ടുള്ള മറുപടി ലഭിക്കുന്നത് സങ്കൽപ്പിക്കുക. ഉണരുമ്പോൾ തന്നെ "നിങ്ങളെ അറിയിക്കുന്നതിൽ ഖേദമുണ്ട്"’ എന്നുള്ള ഈ മെയിൽ ലഭിക്കുന്നു അതും വായിച്ച് വീണ്ടും ഉറങ്ങാൻ പോയി.

students|abroad education|jobs

'പ്രതീക്ഷയുടെ കിരണം'

എന്നിരുന്നാലും, അസുഖരപമായ ഈ സാഹചര്യത്തിലും ചില വിദ്യാർത്ഥികൾക്ക് പ്രതീക്ഷയുടെ സാധ്യതകൾ തുറക്കുന്നു. ജയ്പൂരിലെ അക്ഷത് വസിഷ്ഠയ്ക്ക് 45 ലക്ഷം രൂപയോളം ചെലവഴിച്ചാണ് എക്സറ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിനാൻഷ്യൽ അനാലിസിസ് ആന്റ് ഫണ്ട് മാനേജ്മെന്റ് ബിരുദം നേടിയത്. അതിനുശേഷം ഏകദേശം 500 കമ്പനികൾക്ക് അപേക്ഷിച്ചപ്പോൾ രണ്ട് ഓഫറുകൾ ലഭിച്ചു.

“എന്റെ കോഴ്‌സ് സെപ്തംബർ ഒന്നിന് അവസാനിക്കും, ഏകദേശം 500 സ്ഥലങ്ങളിൽ അപേക്ഷിക്കുകയും അവയിൽ മിക്കയിടത്ത് നിന്നും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്‌തതിന് ശേഷം, ഇൻവെസ്‌റ്റ് മാനേജ്‌മെന്റ് കമ്പനികളായ ഇൻവെസ്‌കോ, ജെ എൽ എൽ എന്നീ കമ്പനികളിൽ നിന്നും ഓഫർ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

നിരവധി തിരസ്‌കാരങ്ങൾ നേരിടുന്ന ഒരാൾക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നതിനാൽ തന്നെ അയാൾക്ക് ഈ പ്രക്രിയ ബുദ്ധിമുട്ടാകും, അദ്ദേഹം പറഞ്ഞു. കൂടാതെ, സാമ്പത്തിക മാന്ദ്യം തൊഴിൽ വിപണിയെ ബാധിച്ചിട്ടുണ്ട്. "ഞാൻ ലിങ്ക്ഡ്ഇൻ വഴിയും ഇൻഡീഡ് വഴിയും അപേക്ഷിക്കാറുണ്ടായിരുന്നു. ചിലപ്പോൾ എനിക്ക് മറുപടികൾ ലഭിച്ചു, മിക്കവാറും മറുപടിയേ കിട്ടാറില്ല. നിങ്ങൾക്ക് ഒരു ഇന്റർവ്യൂ കോൾ ലഭിച്ചാലും ഒന്നിലധികം റൗണ്ടുകൾ ഉണ്ട്- റെക്കോർഡ് ചെയ്ത അഭിമുഖം, തുടർന്ന് ടീമുമായുള്ള അഭിമുഖം, തുടർന്ന് സാങ്കേതിക അഭിമുഖം, തുടർന്ന് എച്ച്ആർ, ടീമുമായുള്ള അഭിമുഖം, ഒടുവിൽ കോൾ ലെറ്ററും ഓഫറും.പക്ഷേ, നിങ്ങൾ നിരാശനായി പിന്മാറിയില്ലെങ്കിൽ ഒടുവിൽ വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," അക്ഷത് പറഞ്ഞു.

students|abroad education|jobs

അസ്തമിക്കുന്ന സ്വപ്‌നങ്ങള്‍

അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്തുന്നത് എന്താണെന്ന് ചോദിച്ചാൽ, ചിലർ ഇത് സാങ്കേതിക ടെക്നിക്കൽ ജാർഗൺണെന്ന് വിശ്വസിക്കുന്നു, മറ്റുള്ളവർ ഇത് ചെലവ് ചുരുക്കലാണെന്ന് വിശ്വസിക്കുന്നു. “കോവിഡ് -19 ന് ശേഷം , സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പൂർവ്വ സ്ഥിതിയിലെത്തിയിട്ടില്ല”, ഇത് ധാരാളം കമ്പനികളെ ചെലവ് ചുരുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. തനിക്ക് യുകെയിൽ ജോലി ലഭിക്കാത്തതിന്റെ കാരണമായി അനുഭവത്തെ അടിസ്ഥാനമാക്കി സിദ്ധി പറഞ്ഞു.

"അന്താരാഷ്ട്ര വിദ്യാർത്ഥികളെ മുഴുവൻ സമയ ജോലിക്ക് നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകൾ പിന്മാറുന്നതിന്റെ ഒരു പ്രധാന കാരണം, പേപ്പർ വർക്കുകൾ വളരെ സങ്കീർണ്ണമാണെന്നുള്ള അവരുടെ തെറ്റിദ്ധാരണയാണ്. അത് അത്ര പ്രയാസമുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം. അതിനാൽ ടെക്നിക്കൽ ജാർഗൺ മാത്രമാണ് ഈ പ്രക്രിയയിൽ തടസ്സമാകുന്നതെന്ന്, ”ശ്രേ വിശദീകരിച്ചു.

"അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യതയിൽ നാം കാണുന്ന ഏറ്റവും വലിയ വിടവുകളിൽ ഒന്ന്, അവർക്ക് രാജ്യന്തര തലത്തിലെ ബിരുദധാരികളുമായി പ്രവർത്തിക്കാൻ കഴിയുന്ന വഴികളെക്കുറിച്ച് തൊഴിലുടമയുടെ അവബോധമില്ലായ്മയാണ്. ഉദാഹരണത്തിന് ഗ്രാജ്വേറ്റ് റൂട്ട് സംവിധാനത്തിലെത്തുന്ന വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾക്ക് രണ്ട് മൂന്ന് വർഷത്തേക്ക് സ്പോൺസർ ചെയ്യാതെ തന്നെ അന്താരാഷ്ട്ര പ്രതിഭകളുമായി പ്രവർത്തിക്കാൻ കഴിയും. എന്നാൽ തൊഴിലുടമകളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമേ ഈ സാധ്യത ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (HEPI) വെളിപ്പെടുത്തി. ഒരു വശത്ത്, ചില മേഖലകളിൽ നൈപുണ്യ ദൗർലഭ്യം ഉണ്ട്, മറുവശത്ത്, അന്താരാഷ്ട്ര ബിരുദധാരികൾ തൊഴിൽ രംഗത്ത് സുഗമമായി ഉൾപ്പെടുത്തപ്പെടുന്നില്ല, ”തൃപ്തി വിശദീകരിച്ചു.

യുകെ സർക്കാർ പൊതുസഞ്ചയത്തിൽ തയ്യാറാക്കിയ നിർണായക നൈപുണ്യ ദൗർലഭ്യ പട്ടിക പരിശോധിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് ഫത്തേ എജ്യുക്കേഷന്റെ സഹസ്ഥാപകനും സിഇഒയുമായ സുനീത് സിങ് കൊച്ചാർ അഭിപ്രായപ്പെട്ടു. മുൻകാല പ്രവണതകൾക്ക് പുറകെ പോകുന്നതിന് പകരം സ്വന്തമായി അന്വേഷിക്കാനും ലോകത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പരിഗണിക്കാനുമാണ് കൊച്ചാർ വിദ്യാർത്ഥികളോട് പറയുന്നത്.

“നിർണായകമായ നൈപുണികളുടെ കുറവുണ്ട് , അതിനർത്ഥം ധാരാളം തൊഴിലുകൾ ലഭ്യമാണ്. അതിനർത്ഥം , അവസരങ്ങൾ ലഭ്യമാണ്, നിങ്ങൾ അതിനായി ശ്രമിക്കേണ്ടതുണ്ട് എന്നാണ്. അതിനായി വിദ്യാർത്ഥികൾ ഭാവിയിൽ പ്രയോജനകരമായി മാറുന്ന കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കണം. യുകെയിലും, ഇന്ത്യയിലും ലോകത്തും എന്താണ് സംഭവിക്കുന്നതെന്ന് നോക്കണം, സമ്പദ്‌വ്യവസ്ഥ എവിടേക്കാണ് നയിക്കുന്നത്, രാജ്യം എവിടേക്ക് പോകുന്നു, ഏത് തരത്തിലുള്ള ഡിമാൻഡ് വരുന്നു, എ ഐ (AI) യുടെ ആവശ്യം വർദ്ധിക്കുകയാണെങ്കിൽ, അതിനർത്ഥം കൂടുതൽ എ ഐ പ്രൊഫഷണലുകൾ ആവശ്യമായി വരും എന്നാണ്, ”അദ്ദേഹം പറഞ്ഞു.

ഒരു യുകെ ബിരുദം മൂല്യവത്താണോ?

രസകരമായ കാര്യം എന്തെന്നാൽ, അവർ ചെലവഴിച്ച പണത്തിന് അനുസരിച്ചുള്ള മൂല്യമുള്ളതാണോ അനുഭവം എന്ന് ചോദിച്ചപ്പോൾ, ഈ വിദ്യാർത്ഥികളിൽ പലരും ശരിവച്ചു. “ഞാൻ പഠിച്ച കാര്യങ്ങൾ, ഞാൻ നേടിയ അനുഭവം എന്നിവയെല്ലാം കോഴ്‌സിനായി ചെലവഴിച്ച പണത്തിന്റെ മൂല്യമാണ്. സാമ്പത്തിക/ജോലിയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഞാൻ ഇത് കാണുന്നതെങ്കിൽ, എനിക്ക് സംശയമുണ്ട്, എന്നാൽ ഇത് ന്യായീകരിക്കാനാവാത്തതാണ് എന്ന് ഞാൻ ഒരർത്ഥത്തിലും പറയില്ല,” ശ്രേ പറഞ്ഞു.

അക്ഷത്, സിദ്ധി എന്നിവരെപ്പോലുള്ള മറ്റു ചിലരും തങ്ങളുടെ യുകെയിലെ സമയം സന്തോഷത്തോടെ ഓർക്കുകയും യുകെയിൽ നിന്ന് നേടിയ അനുഭവം അവർക്ക് ഇന്ത്യയിൽ ലഭിക്കാനിടയില്ലാത്ത ഒന്നാണെന്ന് സമ്മതിക്കുകയും ചെയ്തു. "ആ അനുഭവം നിങ്ങളെ സ്വതന്ത്രനാക്കുന്നു. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായുള്ള പരിചയം നിങ്ങൾക്ക് ആഗോള അനുഭവവും ലോക വീക്ഷണവും നൽകുന്നു, തീർച്ചയായും, വിദേശത്ത് പഠിക്കുമ്പോള്‍ കിട്ടിയ അവസരങ്ങൾ പ്രൊഫഷണലായാലും വ്യക്തിപരമായായാലും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാവുന്നതല്ല. നിങ്ങൾക്ക് ഇവിടെ ലഭിക്കുന്ന എക്സ്പോഷർ വേറൊരിടത്തും ലഭിക്കില്ല, ”അക്ഷത് പറഞ്ഞു.

എന്നാൽ, യുകെയിൽ എൽഎൽഎം ബിരുദം പൂർത്തിയാക്കിയ ഋതിക മിത്തൽ ഈ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. തന്റെ ബിരുദത്തിനായി ചെലവഴിച്ച പണത്തിന് തുല്യമായ മൂല്യം ലഭിച്ചതായി തോന്നുന്നില്ലെന്നും "എനിക്ക് ലഭിച്ചത് വെറും എക്സ്പോഷർ മാത്രമായിരുന്നു" എന്നും പറഞ്ഞു. കോവിഡ് കാരണം ആറ് മാസത്തെ വിസ നിട്ടി കിട്ടിയത് പാഴായിപ്പോയി, ഞാൻ മുഴുവൻ സമയവും വീടിനുള്ളിലായി, അത് ഗുണപരമായില്ല, ”അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

*പേര് ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്

Uk Higher Education Study

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: