/indian-express-malayalam/media/media_files/uploads/2023/10/Study-Abroad-Check-recent-changes-in-Canadas-student-visa.jpg)
കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വിസ പ്രോസസ്സിങ്ങിൽ കാലതാമസം നേരിടുമെന്നത് മുൻകൂട്ടി കാണണം, പ്രത്യേകിച്ച് 2024 ജനുവരിയിൽ അക്കാദമിക് സെഷനിൽ ചേരാൻ ആഗ്രഹിക്കുന്നവർ
തങ്ങൾക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെക്കാലമായി കാനഡ ജനപ്രിയ ലക്ഷ്യസ്ഥാനമാണ്. ടൈംസ് ഹയർ എഡ്യൂക്കേഷന്റെയും ക്യുഎസ് റാങ്കിങ്ങിന്റെയും റാങ്കിങ് അനുസരിച്ച്, കനേഡിയൻ സർവകലാശാലകൾ ലോകത്തിലെ മികച്ച അക്കാദമിക് സ്ഥാപനങ്ങളിൽ സ്ഥിരമായി മുന്നിട്ട് നിൽക്കുന്നു. അടുത്തിടെ ഇന്ത്യയും കാനഡയും തമ്മിലുളവായ നയതന്ത്ര തർക്കം കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കനേഡിയൻ സർക്കാർ അതിന്റെ വിസ നയങ്ങളിലും ഇമിഗ്രേഷൻ പ്രോഗ്രാമുകളിലും നിരവധി സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മിക്ക പുതിയ പഠന പെർമിറ്റുകളും ഇപ്പോൾ 60 ദിവസത്തിൽ പ്രോസസ്സ് ചെയ്യുന്നു.
ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്റ്റഡി പെർമിറ്റ് അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കിക്കൊണ്ട് 2018-ൽ കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) നടപ്പാക്കി. എസ് ഡി എസ് (SDS) അപേക്ഷകർ ഭാഷാ വൈദഗ്ധ്യവും സാമ്പത്തിക ആവശ്യകതകളും ഉൾപ്പെടെയുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
സ്റ്റഡി പെർമിറ്റ് നേടുന്ന പ്രക്രിയയിൽ ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നു, കൂടാതെ പ്രോസസ്സിങ് സമയത്തിന്റെ കാര്യത്തിൽ ഓരോ രാജ്യവും തമ്മിൽ ഗണ്യമായി വ്യത്യാസങ്ങളുണ്ടാകുമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതിനാൽ, നിങ്ങൾ ഉദ്ദേശിച്ച പഠന കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പെർമിറ്റ് പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സൂക്ഷ്മമായ ആസൂത്രണം അഭികാമ്യമാണ്. കനേഡിയൻ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ പരിപാടികളിൽ ഭൂരിഭാഗവും സാധാരണയായി സെപ്റ്റംബർ, ജനുവരി അല്ലെങ്കിൽ മെയ് മാസങ്ങളിൽ പഠനം ആരംഭിക്കുന്നു. എന്നാൽ, ചില പ്രോഗ്രാമുകൾ ഈ പരമ്പരാഗത തീയതികൾക്ക് പുറത്ത് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
വിദേശ പൗരന്മാരെ, തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കത്ത് ഇല്ലാതെ ഒരു പഠനാനുമതി അപേക്ഷ നൽകാൻ കഴിയാത്തതിനാൽ, താൽപ്പര്യമുള്ള സ്കൂളുകളുടെയും അവിടുത്തെ കോഴ്സുകൾ ആരംഭിക്കുന്ന തീയതികളും അപേക്ഷാ നടപടിക്രമങ്ങളും മുൻകൂട്ടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമീപനം സ്വീകാര്യത കത്ത് ലഭിക്കുന്നതിനും തുടർന്ന് സ്റ്റഡി പെർമിറ്റ് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിനും മതിയായ സമയം ലഭ്യമാകുന്നതിന് സഹായകമാകും.
കോവിഡ് പ്രതിസന്ധി
ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങൾ നിർബന്ധമാക്കിയ കോവിഡ് -19 മഹാമാരിയുടെ സമയത്ത്, കാനഡയിലേക്ക് പോകാൻ കഴിയാത്ത രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ അവതരിപ്പിക്കുകയും സ്റ്റഡി പെർമിറ്റ് അപേക്ഷാ സമയപരിധി സംബന്ധിച്ച് അയവ് നൽകുകയും ചെയ്തു. മഹാമാരിയുമായി ബന്ധപ്പെട്ട്, കാനഡ 2021-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി താൽക്കാലിക നടപടികൾ മുന്നോട്ടുവച്ചു, ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) യോഗ്യതയ്ക്കായി വിദേശത്ത് ഓൺലൈനായി പഠിക്കാൻ ചെലവഴിക്കുന്ന സമയം കണക്കാക്കാൻ അനുവദിക്കുന്നു. ബിരുദാനന്തരം കാനഡയിൽ ജോലി ചെയ്യാനുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാധ്യത സുഗമമാക്കുന്നതിനുള്ള സുപ്രധാന മാറ്റമാണിത്.
2020-ൽ, പുതിയ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി കാനഡ അധിക പിന്തുണാ നടപടികൾ നടപ്പിലാക്കി. വിദ്യാർത്ഥികളുടെ പ്രവേശനം, അവരുടെ പ്രോഗ്രാമുകൾക്ക് പണം നൽകൽ, പഠനാനുമതി എപ്പോൾ ലഭിക്കുമെന്ന് ഉറപ്പില്ലാതെ ഓൺലൈൻ പഠനം ആരംഭിക്കൽ എന്നിവ സംബന്ധിച്ച് കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
അപേക്ഷകൾക്ക് ആവശ്യമായ എല്ലാ രേഖകളും നൽകാൻ കഴിയാത്ത, എന്നാൽ വിദൂര പഠന പ്രോഗ്രാമുകൾ പിന്തുടരാൻ തീരുമാനിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള താൽക്കാലിക രണ്ട് ഘട്ട (ടു സ്റ്റേജ്) അംഗീകാര പ്രക്രിയയും ഈ നടപടികളിൽ ഉൾപ്പെടുന്നു. ഈ താൽകാലിക പ്രക്രിയയ്ക്ക് കീഴിൽ, അപേക്ഷകർക്ക് പ്രാഥമിക അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, എല്ലാ ആവശ്യകതകളും നിറവേറ്റുകയാണെങ്കിൽ, വിദേശത്ത് അവരുടെ ഓൺലൈൻ പഠന സമയം അവരുടെ ബിരുദാനന്തര വർക്ക് പെർമിറ്റിലേക്ക് കണക്കാക്കാം. എന്നാൽ, കാനഡയിലേക്ക് പോകുന്നതിന് മുമ്പ് അവർ ബാക്കിയുള്ള രേഖകൾ സമർപ്പിക്കുകയും പൂർണ്ണമായുള്ള അംഗീകൃത സ്റ്റഡി പെർമിറ്റ് നേടുകയും ചെയ്യേണ്ടതുണ്ട്.
ഈ നടപടികൾക്ക് പുറമേ, ഇമിഗ്രേഷൻ, അഭയാർത്ഥികൾ, കനേഡിയന്‍ പൗരത്വം (IRCC) 2024-ഓടെ സ്റ്റുഡന്റ് വിസ പ്രോഗ്രാമിലേക്ക് വിശ്വസനീയമായ ചട്ടക്കൂട് മുന്നോട്ട് വെക്കാൻ ആലോചിക്കുന്നു. ഐ ആർ സി സി യുടെ ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാം (ISP) നവീകരിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ ചട്ടക്കൂട്. നിർദ്ദിഷ്ട വിഷയത്തിലെ വിശദാംശങ്ങൾ പരിമിതമാണെങ്കിലും, സുസ്ഥിരമായ പ്രവേശനം, യഥാർത്ഥ വിദ്യാർത്ഥികളെ കണ്ടെത്തൽ, നിയമപരമായ എല്ലാകാര്യങ്ങളും പാലിച്ചിട്ടുണ്ടോ , സുരക്ഷ, അന്താരാഷ്ട്ര വിദ്യാർത്ഥി കളുടെ അനുഭവത്തെ അടിസ്ഥാനമാക്കി മൊത്തത്തിലുള്ള ഗുണനിലവാരം തുടങ്ങിയവ മാനദണ്ഡമാക്കി പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളെ വിലയിരുത്തുകയാണ് ചട്ടക്കൂട് ലക്ഷ്യമിടുന്നത്.
നിലവിൽ, കനേഡിയൻ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവരുടെ പ്രവിശ്യാ അല്ലെങ്കിൽ പ്രദേശിക ഗവൺമെന്റുകൾ അംഗീകരിച്ച നിയുക്ത പഠന സ്ഥാപനങ്ങൾക്ക് (DLIs) കീഴിൽ തരംതിരിച്ചിരിക്കണം. ഇതിനായി, കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഡിഎൽഐയിൽ നിന്നുള്ള സ്വീകാര്യത കത്ത് ആവശ്യമാണ്. ചട്ടക്കൂട് ഡി എൽ ഐകൾക്കിടയിൽ ദ്വിതല (ടു ടയർ) ഘടന രൂപീകരിക്കും, ചിലത് വിശ്വസനീയമായ സ്ഥാപനങ്ങളായി അംഗീകരിക്കപ്പെടും, അങ്ങനെ അംഗീകരിക്കാത്തവയും ഉണ്ടാകും.
/indian-express-malayalam/media/media_files/uploads/2023/10/image-5.png)
ഇന്ത്യ-കാനഡ നയതന്ത്ര തർക്കം
നയതന്ത്ര സാഹചര്യങ്ങൾ കാരണം ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസവും ഇന്ത്യൻ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതും നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനിശ്ചിത്വത്തിലാക്കി. ഈ അപ്രതീക്ഷിത സംഭവവികാസം വിദ്യാർത്ഥികളെ പരിഭ്രമത്തിലാക്കി, കാനഡയിലെ അവരുടെ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചും അവരുടെ മൊത്തത്തിലുള്ള സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ട്.
ഇരു രാജ്യങ്ങളും ദീർഘകാലവും ദൃഢവുമായ ബന്ധമുണ്ടെന്നും നയതന്ത്ര പിരിമുറുക്കങ്ങൾ ഇടയ്ക്കിടെ ഉയർന്നുവരുമെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
വിസ സേവനങ്ങളുടെ താത്കാലിക നിർത്തിവെക്കൽ വെല്ലുവിളികൾ ഉയർത്തുമെങ്കിലും, യുക്തമായതും ആവശ്യമെങ്കിൽ ബദൽ പദ്ധതികൾ അന്വേഷിക്കേണ്ടതും നിർണായകമാണ്.
ഏറ്റവും പുതിയ കനേഡിയൻ ഇമിഗ്രേഷൻ നയങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഗവൺമെന്റ് ഓഫ് കാനഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കുകയോ കനേഡിയൻ ഇമിഗ്രേഷൻ അധികാരികളിൽ നിന്ന് മാർഗനിർദേശം തേടുകയോ ചെയ്യുന്നത് തുടരണം. കാനഡയുടെ ഇമിഗ്രേഷൻ നയങ്ങൾ ആഗോളതലത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് വൈവിധ്യങ്ങളും ഉൾക്കൊള്ളലുമായി യോജിച്ച് പോകാനുള്ള അവരുടെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്.
കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വിസ പ്രോസസ്സിങ്ങിൽ കാലതാമസം നേരിടുമെന്നത് മുൻകൂട്ടി കാണണം, പ്രത്യേകിച്ച് 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന വസന്തകാല അക്കാദമിക് സെഷനിൽ ചേരാൻ ആഗ്രഹിക്കുന്നവർ. കാനഡയുടെ ഇമിഗ്രേഷൻ നയങ്ങൾ ആഗോള ചലനാത്മകതയുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്, വൈവിധ്യവും ഉൾക്കൊള്ളലും ഉള്‍പ്പടെ. മുന്നോട്ട് നോക്കുമ്പോൾ, ലോകമെമ്പാടുമുള്ള പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രതിബജ്ഞാദ്ധതയുണ്ട്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശോഭനമായ ഭാവി തേടുന്ന വ്യക്തികൾക്ക് കാനഡ ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു. സാഹചര്യത്തിന്റെ പുരോഗതിയെ ആശ്രയിച്ച്, 2024 ഓഗസ്റ്റിൽ നിശ്ചയിച്ചിട്ടുള്ളതോ അല്ലെങ്കിൽ ശരത്കാല സെമസ്റ്ററിനോ പഠിക്കാൻ ആലോചിക്കുന്ന വിദ്യാർത്ഥികൾ അവരുടെ അക്കാദമിക് ഉദ്യമം ആസൂത്രണം ചെയ്യുന്നതാണ് ഉചിതം.
- കരിയർ മൊസൈക്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറാണ് മനീഷ സവേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.