scorecardresearch

CBSE Board Exams 2020: 75 ശതമാനത്തില്‍ താഴെ ഹാജരുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല

വിദ്യാര്‍ഥികളുടെ ഹാജര്‍ കണക്കുകൂട്ടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി

വിദ്യാര്‍ഥികളുടെ ഹാജര്‍ കണക്കുകൂട്ടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി

author-image
WebDesk
New Update
cbse exam date 2020, സിബിഎസ്ഇ പരീക്ഷ 2020, cbse attendance rule, സിബിഎസ്ഇ ഹാജർ ചട്ടം, cbse board exams, cbse exam date 2020 class 10, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2020, cbse exam date 2020 class 12, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2020, cbse date sheet, cbse date sheet 2020, cbse date sheet 2020 class 10, cbse date sheet 2020 class 12, cbse.nic.in, cbse.nic.in 2020, cbse date sheet 2020 class 12 commerce, cbse class 10 date sheet, cbse class 12 date sheet 2020, central board of secondary education, cbse time table 2020, cbse date sheet 2020 cbse.nic.in, education news, ie malayalam

CBSE Board Exams 2020: എഴുപത്തി അഞ്ചു ശതമാനത്തില്‍ താഴെ ഹാജരുള്ളവരെ 10, 12 ക്ലാസ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതാന്‍ ഇത്തവണ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ ഹാജര്‍ കണക്കുകൂട്ടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി. ജനുവരി ഒന്നു വരെയുള്ള ഹാജരാണു പരിശോധിക്കേണ്ടത്.

Advertisment

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15നാണ് ആരംഭിക്കുന്നത്. നിര്‍ബന്ധിത ഹാജര്‍ ഉള്‍പ്പെടെയുള്ള യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ. ഹാജര്‍നില കുറഞ്ഞവരുടെ ലിസ്റ്റ് സിബിഎസ്ഇയുടെ പ്രാദേശിക ഓഫീസുകളില്‍ എത്തും. ഹാജര്‍ സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി ഏഴോടെയുണ്ടാകും.

ഹാജര്‍ കുറഞ്ഞതു സംബന്ധിച്ച് സത്യസന്ധമായ കാരണമുണ്ടെങ്കില്‍ ഇതു വ്യക്തമാക്കുന്ന രേഖകള്‍ ഏഴിനകം അധികൃതര്‍ക്കു സമര്‍പ്പിക്കണം. ഏഴിനുശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല.

2020 ലെ ബോര്‍ഡ് പരീക്ഷകളില്‍ നിരവധി മാറ്റങ്ങളാണു സിബിഎസ്ഇ വരുത്തിയിരിക്കുന്നത്. രണ്ട് ലെവല്‍ മാത്സ് മുതല്‍ കുറഞ്ഞ എണ്ണം ചോദ്യങ്ങള്‍ വരെ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. 100 മാര്‍ക്കിന് പകരം 80 മാര്‍ക്ക് ആയിരിക്കും തിയറി പരീക്ഷ. പ്രായോഗിക മൂല്യനിര്‍ണയം ഇല്ലാത്ത വിഷയങ്ങളില്‍ 20 മാര്‍ക്കിന്റേതായിരിക്കും ഇന്റേണല്‍ അസസ്‌മെന്റ്.

Advertisment

12-ാം ക്ലാസ്സ് പരീക്ഷയുടെ ഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്, 12 ക്ലാസ് പരീക്ഷകള്‍ രാവിലെ 10ന് ആരംഭിക്കും. ഓരോ വിദ്യാര്‍ഥിക്കും ചോദ്യപേപ്പര്‍ വായിക്കാന്‍ 15 മിനുറ്റ് അനുവദിക്കും. തിയറി, പ്രായോഗിക പരീക്ഷകള്‍ പ്രത്യേകം ജയിക്കേണ്ടതുണ്ട്. പരീക്ഷ വിജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് നേടണം.

പത്താം ക്ലാസ് ടെെം ടേബിൾ

February 15 – Media, agriculture, retail, automotive, introduction to financial markets, intro to tourism, food production, health care, multi-skill foundation course

February 17 – Home Science, National Cadet Corps, e-publishing and e-office

February 20 – Information and technology, marketing sales

February 22 – Kannada, Arabic, French, German, Japanese, Gurung

February 24 – Urdu, Punjabi, Bengali, Tail, Telugu, Sindhi, Marathi, Gujarati, Odia, Assamese, Tibetan, Russian, Persian, Nepali, Bodo, Spanish, Mizo, Tamang, Sherpa

February 26 – English communication, English literature

February 28 – Elementary block K

February 29 – Hindi course A and B

March 2 – Carnatic Music, Hindustani music

March 4 – Science theory

March 6 – Elements of business

March 7 – Sanksrit

March 12 – Mathematics – standard and basic

March 14 – Painting

March 18 – Social Science

March 20 – Computer applications, information and communication technology

പന്ത്രണ്ടാം ക്ലാസ് ടെെം ടേബിൾ

February 15 – Multimedia and web technology, food production, retail, banking, food production, healthcare,

February 17 – Automotive, beuty and wellness, agriculture, insurance, odissi dance, kathak dance

February 20 – Electrical appliances, painting, CRTV

February 22 – Psychology

February 24 – Physical education

February 25 – Entrepreneurship, textile design

February 26 – Web application, media

February 27 – English

February 28 – Urdu elective, Sanskrit

February 29 – Engineering graphic, typography, printed textile

March 2 – Physics

March 3 – History

March 4 – Marketing

March 5 – Accountancy

March 6 – Political Science

March 7 – Chemistry

March 12 – Tourism

March 13 – Economics

March 14 – Biology

March 16 – Taxation, Hindustani Music, Carnatic Music

March 17 – Mathematics

March 18 – Legal Studies, shorthand, food production

March 19 – Punjabi, Tamil, Sindhi, Marathi, Manipuri, Arabic, French, German, Persian

March 20 – Hindi

March 21 – Computer Science

March 23 – Geography

March 24 – Business Studies

March 26 – Home Science

March 28 – biotechnology

March 30 – Sociology

Exam Cbse Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: