കോവിഡിൽ അനാഥരായ വിദ്യാർത്ഥികൾ 21 -22ലെ പരീക്ഷാ ഫീസ് നൽകേണ്ടതില്ല: സിബിഎസ്ഇ

വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള ഫീസ് ശേഖരിക്കുന്നതിനും വിദ്യാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാകുന്നതിനുമുള്ള നടപടികൾ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുകയാണ്

ന്യൂഡൽഹി: കോവിഡിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർത്ഥികൾ പരീക്ഷ ഫീസ് അടക്കേണ്ടതില്ലെന്ന് സിബിഎസ്ഇ. കോവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെ നഷ്ടമായവർക്കും ഫീസിൽ ഇളവ് നൽകുമെന്ന് ബോർഡ് അറിയിച്ചു.

വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള ഫീസ് ശേഖരിക്കുന്നതിനും വിദ്യാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാകുന്നതിനുമുള്ള നടപടികൾ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുകയാണ്. പരീക്ഷ എഴുതുന്നതിന് ഒരു കുട്ടിയെ ഉൾപ്പെടുത്തണമെങ്കിൽ അവർ പരീക്ഷ ഫീസ് നൽകണം. സെപ്റ്റംബർ 17 മുതൽ ആരംഭിച്ച നടപടി സെപ്റ്റംബർ 30നുള്ളിൽ പൂർത്തിയാക്കണം.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അഞ്ച് വിഷയങ്ങൾക്കുള്ള അടിസ്ഥാന ഫീസ് 1,500 രൂപയാണ്. ഡൽഹി സർക്കാർ സ്കൂളുകളിലെ എസ്/എസ്ടി വിദ്യാർത്ഥികൾക്ക് ഇത് 1,200 രൂപയുമാണ്. ഓരോ പ്രാക്ടിക്കലിനും അധിക ഓപ്‌ഷണൽ വിഷയങ്ങൾക്ക് കൂടി ഫീസ് നൽകേണ്ടി വരുമ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ നൽകേണ്ട ഫീസ് ഏകദേശം 2,500 രൂപയാകും.

Also read: Kerala SSLC 2021: എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Students orphaned by covid need not pay exam fees for 21 22 session cbse

Next Story
Victers Channel Timetable September 22: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 22 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com