ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റില്‍ ലഭ്യമാണ്.

ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി-വര്‍ഗ, പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി, ഡിഎല്‍ഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.

University Announcements 29 December 2019: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

മാർച്ച് അവസാന വാരമായിരിക്കും പരീക്ഷ നടക്കുക. ജൂൺ ആദ്യ വാരം ഉത്തര സൂചികയും രണ്ടാം വാരം പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook