scorecardresearch
Latest News

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ആദ്യ എംടിഎസ് പരീക്ഷ മേയ് 2 മുതൽ

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും

exam, education, ie malayalam

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടിടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (എസ്‌എസ്‌സി എംടിഎസ്) പരീക്ഷ, 2022, സിഎച്ച്എസ്എൽ പരീക്ഷ, 2022 എന്നിവ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്തുന്നതിന് ഡിഒപിടി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അറിയിച്ചു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഭാഷകളും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. പ്രാദേശിക യുവാക്കളെ അവരുടെ മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്നതിനായി വൻതോതിൽ പങ്കാളികളാകാനും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ/പ്രാദേശിക ഭാഷയിൽ പരീക്ഷയിൽ പങ്കെടുക്കുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2023 മേയ്-ജൂൺ മാസങ്ങളിൽ സിഎച്ച്എസ്എൽ പരീക്ഷയുടെ ബഹുഭാഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ബഹുഭാഷയിലുള്ള ആദ്യ പരീക്ഷ (MTS 2022) മേയ് 2 മുതൽ ആരംഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Staff selection commission mts and chsle examination in 13 regional languages