/indian-express-malayalam/media/media_files/uploads/2020/03/sslc-exam-students.jpg)
എസ്എസ്എൽസി പരീക്ഷ
Kerela SSLC Exam 2025: 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ 5ന് അവസാനിക്കും. വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ https://sslcexam.Kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
കീം 2025 : ന്യൂനതകൾ പരിഹരിക്കാം
2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള (കീം-2025) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മേയ് 20 വൈകുന്നേരം 3 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in . ഫോൺ: 0471 2525300, 2332120, 2338487.
സ്കോൾ കേരള – ഡിസിഎ പൊതുപരീക്ഷാ തീയതികളിൽ മാറ്റം
സ്‌കോൾ കേരള മെയ് 20, 21 നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി പരീക്ഷ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് 20 ന് രാവിലെ 10 മുതൽ 12.30 വരെ നടത്താനിരുന്ന DC-01 (Information Technology) പരീക്ഷ 31ന് രാവിലെ 10 മുതൽ 12.30യും 21ന് രാവിലെ 10 മുതൽ 11.30 വരെ നടത്താനിരുന്ന DC-02 (PC and its Operations) പരീക്ഷ 31ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെയും നടത്തും. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല. പ്രായോഗിക പരീക്ഷകൾ മെയ് 27, 28, 29, 30 തീയതികളിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മെയ് 16 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം. വിശദവിവരങ്ങൾക്ക്: www.scolekerala.org.
ഐ ടി /കമ്പ്യൂട്ടർ സയൻസ് ബിരുദ പഠനത്തിന് ബ്രിഡ്ജ് കോഴ്‌സ്
എൻജിനിയറിങ്/ സയൻസ് സ്ട്രീമുകളിൽ ഈ വർഷം ഡിഗ്രി പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്കായി ഐസിഫോസ് പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ വെച്ച് രണ്ട് ബാച്ചുകളായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ച് മെയ് 26 മുതൽ 31 വരെയും, രണ്ടാം ബാച്ച് ജൂൺ 9 മുതൽ 14 വരെയും നടത്തും. 6 ദിവസം ദൈർഘ്യമുള്ള പ്രോഗ്രാം ഓഫ്‌ലൈൻ മോഡിലാണ് (10.00 AM to 5.00 PM) നടത്തുന്നത്. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് കോഴ്‌സിൽ നിന്നും ലഭിക്കും. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്. ഒരാൾക്ക് 4000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/210 സന്ദർശിക്കുകയോ അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110| +91 471 2413012/ 13/ 14| +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us