Kerala SSLC result @ keralaresults. nic.in: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം 15 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റിൽനിന്നും മാർക്ക് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം.
ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.
ഈ വർഷത്തെ എസ്എസ്എൽസിയിൽ റഗുലർ വിഭാഗത്തിൽ നിന്നും 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.
മലയാളം മീഡിയത്തിൽ 1,91, 787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികലും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികലും കന്ന മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് ഉള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിലെ കണക്കുകൾ പറയുന്നു.
Also Read: Kerala SSLC result @ keralaresults. nic.in, How to check: എസ്എസ്എൽസി പരീക്ഷാ ഫലം എങ്ങനെ അറിയാം