എസ്‌എസ്‌എൽസി പരീക്ഷ നടത്താൻ യുഎഇയിലും അനുമതി

ദുബായ്, അബുദാബി എന്നിവിടങ്ങളിൽ എസ്എസ്എൽസി പരീക്ഷ നടത്താനാണ് യുഎഇ സർക്കാർ അനുമതി നൽകിയത്

തിരുവനന്തപുരം: യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ എസ്എസ്എൽസി പരീക്ഷ നടത്താനാണ് യുഎഇ സർക്കാർ അനുമതി നൽകിയത്. സംസ്ഥാനത്തെ അതേ സമയക്രമത്തിൽ തന്നെ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാരും തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പരീക്ഷ നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കണ്ടെയ്‌ൻമെന്റ് സോണുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റും. പകരം മറ്റൊരു സ്ഥലം നിശ്ചയിക്കും. ഓൺലൈൻ വഴി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങൾ മാറാൻ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പതിനായിരത്തിലേറെ വിദ്യാർഥികൾ ഇതിനോടകം അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്.

Read Also:  പിതാവിനെയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ട്രയൽസിന് ക്ഷണിച്ച് ഫെഡറേഷൻ

ഇപ്പോൾ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സേ പരീക്ഷയും റഗുലർ പരീക്ഷയും ഉണ്ടാകും. പരീക്ഷ നടക്കുന്ന സ്‌കൂളുകൾ അണുവിമുക്തമാക്കാൻ ഫയർഫോഴ്‌സിനോട് ആവശ്യപ്പെട്ടു. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകൾ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും എത്തിക്കാനും തീരുമാനമായി. മേയ് 26 നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. അതിനു മുൻപ് പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിരിക്കണമെന്ന് സർക്കാർ നിർദേശം നൽകി.

സംസ്ഥാനത്ത് പതിമൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ് എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ എഴുതുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്എസ്എൽസിക്കുള്ളത്. 2032 എണ്ണം ഹയര്‍ സെക്കന്‍ഡറിക്കും 389 എണ്ണം വിഎച്ച്എസ്‌സിക്കും ഉണ്ട്. ആവശ്യമെങ്കിൽ പരീക്ഷകൾക്ക് പുതിയ കേന്ദ്രങ്ങൾ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

Read Also: സർക്കാർ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‌’ കളിക്കുന്നു; വീണ്ടും വിമർശിച്ച് ചെന്നിത്തല

എല്ലാ സ്‌കൂളുകളിലും തെര്‍മൽ സ്‌കാനർ ഉണ്ടാകും. അഞ്ഞൂറിലധികം കുട്ടികളുള്ള സ്‌കൂളുകളിൽ രണ്ട് തെര്‍മൽ സ്‌കാനർ വേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും തെർമൽ സ്‌കാനറുകൾ എത്തിക്കും. പരിശോധനാചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. വിദ്യാർഥികൾക്കുള്ള സാനിറ്റൈസറും മാസ്‌കുകളും അതാത് സ്‌കൂളുകൾ തയ്യാറാക്കണം. സാമൂഹിക അകലം പാലിച്ചുവേണം പരീക്ഷകൾ നടത്താൻ. വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസ് സജ്ജീകരണം സ്‌കൂളുകൾ ഒരുക്കണം. ബസുകൾ കുറവുണ്ടെങ്കിൽ തൊട്ടടുത്തുള്ള സ്‌കൂളിലെ ബസുകൾ ഉപയോഗിക്കാം.

Web Title: Sslc plus two exams uae dubai abu dhabi

Next Story
എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ: കണ്ടെയ്‌ൻമെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റുംKerala 2020 SSLC, THSLC revaluation scrutiny result, Kerala 2020 SSLC revaluation scrutiny result, Kerala 2020 THSLC revaluation scrutiny result, എസ്എസ്എൽസി പുനപരിശോധന ഫലം 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com