Kerala SSLC, Plus Two Exam 2022: പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെല്ലാം പഠന തിരക്കിലാണ്. പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ വിദ്യാർത്ഥികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ പാഠഭാഗങ്ങളാണ് പ്രധാനമായും പഠിക്കേണ്ടത്, ഓരോ വിഷയത്തിനും പഠിക്കാൻ എത്ര സമയം നീക്കി വയ്ക്കണം, എത്ര ദിവസം കൊണ്ടാണ് പഠിച്ചു തീർക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ഒരു ടൈംടേബിൾ ഉണ്ടാക്കണം. . പരീക്ഷയെ പേടിയോടെ ഒരിക്കലും സമീപിക്കുകയോ അമിതമായി പ്രാധാന്യം കൊടുക്കുകയോ ചെയ്യരുത്. ഇത്തരത്തിൽ വിദ്യാർത്ഥികൾ പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് വിശദീകരിക്കുകയാണ് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. എ. നിർമ്മല. Read More
SSLC, Plus Two Exam 2022: പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
പഠിച്ചതുകൊണ്ടു മാത്രം ഞാൻ പരീക്ഷയ്ക്ക് തയ്യാറെടുത്തുവെന്നു കരുതരുത്. പരീക്ഷ എഴുതാനും ചില തയ്യാറെടുപ്പുകൾ വേണം. പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞാൽ പിന്നെ വേണ്ടത് പരീക്ഷ എഴുതാനുള്ള മുന്നൊരുക്കങ്ങളാണ്. ഇത് വീട്ടിൽനിന്നു തന്നെ തുടങ്ങണം. ഹാൾ ടിക്കറ്റ് കൈവശം (പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ബാഗിനുള്ളിലോ മറ്റോ സൂക്ഷിച്ച് വെക്കുക) കരുതുക, പരീക്ഷാ കേന്ദ്രത്തിൽ നേരത്തെ എത്തുക തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ.എ.നിർമ്മല. Read More
SSLC, Plus Two Exam 2022: പരീക്ഷ ഹാളിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
SSLC, Plus Two Exam 2022: എത്ര പഠിച്ചാലും പരീക്ഷാ ഹാളിൽ കയറി കഴിയുമ്പോൾ മറന്നുപോയി എന്നു പറയുന്ന കുട്ടികളുണ്ട്. പരീക്ഷയെക്കുറിച്ചുള്ള അനാവശ്യമായ പേടിയാണ് ഇതിനു കാരണം. ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് കടക്കുകയാണ് ഇതിനുള്ള പോംവഴി. നന്നായി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, പരീക്ഷാ ഹാളിൽ എത്തിയാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് കാര്യങ്ങൾ. Read More
SSLC, Plus Two Exam 2022: പരീക്ഷയെഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകൾ തുടങ്ങാറായി. പരീക്ഷയ്ക്കായി കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും തയ്യാറെടുക്കണം. നല്ല രീതിയിൽ പഠിച്ച് പരീക്ഷ എഴുതുകയാണ് കുട്ടികൾ ഈ സമയത്ത് ചെയ്യേണ്ടത്, അവർക്ക് വേണ്ട ആത്മവിശ്വാസവും പിന്തുണയും നൽകേണ്ടത് രക്ഷിതാക്കളാണ്. പരീക്ഷാ കാലത്ത് കുട്ടികളുടെ നെടുംതൂണായി നിൽക്കേണ്ടവരാണ് മാതാപിതാക്കൾ. അവർ കൊടുക്കുന്ന ആത്മവിശ്വാസം പരീക്ഷ കാലത്ത് കുട്ടികളെ നല്ലവണ്ണം സഹായിക്കും. Read More