scorecardresearch

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. ഐടി പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുളള തുടർ നിർദേശങ്ങൾ പിന്നീട് അറിയിക്കും.

നേരത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനമായെങ്കിലും എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താനായിരുന്നു തീരുമാനം. 28 നായിരുന്നു പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങേണ്ടിയിരുന്നത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

Read More: ലോക്ക്ഡൗണിന് സാധ്യത; ടിപിആർ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം

മേ​യ് ​മൂ​ന്ന് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​തു​ല്യ​താ​ ​പ​രീ​ക്ഷയും​ മാറ്റിവച്ചിരുന്നു. മേയ്‌ 3 മുതൽ 8 വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Sslc it practical exam postponed

Best of Express