Kerala SSLC, Plus Two Exam 2022: തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മേയ് 3 മുതൽ 10 വരെ നടക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴികെയുള്ള മറ്റെല്ലാ പരീക്ഷകളും ഇന്ന് അവസാനിച്ചു. എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം മേയ് ആദ്യപകുതിക്കു മുൻപായി തുടങ്ങും.
മാർച്ച് 31 നാണ് എസ്എസ്എൽസി പരീക്ഷ തുടങ്ങിയത്. ഏകദേശം നാലര ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ ഒൻപത് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രം.