എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരും

കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്

exam, students, ie malayalam

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. പാഠഭാഗങ്ങളുടെ എത്ര ഭാഗം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

ഫോക്കസ് ഏരിയ സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്. ഇത് വിജയശതമാനം ഉയർത്തുകയും പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തു

ഇത്തവണ ഫോക്കസ് ഏരിയ വർധിപ്പിക്കുന്നതോടെ മൂല്യനിർണയം കൂടുതൽ കർശനമാക്കും. 10–ാം ക്ലാസിനും, 11, 12 ക്ലാസുകൾക്കും ഫോക്കസ് ഏരിയയുടെ തോത് വ്യത്യസ്തമാക്കാനും സാധ്യതയുണ്ട്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Sslc higher secondary examination focus area decision soon

The moderation of comments is automated and not cleared manually by malayalam.indianexpress.com